വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2020-21: ഒഡീഷ x ഹൈദരാബാദ്- ശക്തി, ദൗര്‍ബല്യം, സമയം; അറിയേണ്ടതെല്ലാം

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഒഡീഷ എഫ്‌സിയും ഹൈദരാബാദ് എഫ്‌സിയും നേര്‍ക്കുനേര്‍. വലിയ മാറ്റങ്ങളോടെയാണ് ഇരു ടീമും ഇത്തവണ ഇറങ്ങുന്നത്. അവസാന സീസണിലെ അവസാന സ്ഥാനക്കാരായിരുന്ന ഹൈദരാബാദ് ഇത്തവണ ശക്തമായ താരനിരയുമായാണെത്തുന്നത്. ഒഡീഷയും മോശമല്ല. ഉദ്ഘാടന മത്സരം നടന്ന ബംബോലിം സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം.


ISL 2020-21: Odisha FC vs Hyderabad FC Match Preview | Oneindia Malayalam
തിരിച്ചുവരവിനൊരുങ്ങി ഹൈദരാബാദ് എഫ്‌സി

തിരിച്ചുവരവിനൊരുങ്ങി ഹൈദരാബാദ് എഫ്‌സി

അവസാന സീസണില്‍ പൂണെയ്ക്ക് പകരക്കാരായെത്തിയ ഹൈദരാബാദ് എഫ്‌സിയുടെ തുടക്കം മോശമായിരുന്നു. രണ്ട് മത്സരങ്ങള്‍ മാത്രമാണ് അവസാന സീസണില്‍ അവര്‍ ജയിച്ചത്. എന്നാല്‍ ഇത്തവണ ജര്‍മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടുമായി ടീമിന് കരാറുണ്ട്. സ്പാനിഷ് താരങ്ങളെ ടീമിലെത്തിച്ചാണ് ഹൈദരാബാദ് ഇത്തവണ തന്ത്രം മെനയുന്നത്. ഒഡെയ് ഒനെയ്ന്‍ഡ്യ, ലൂയിസ് സാസ്‌ത്രെ, അഡ്രിയാന്‍ സന്റാന, ഫ്രാന്‍ സന്റാസ തുടങ്ങിയവരാണ് ടീമിലെ പ്രമുഖര്‍.

2

മുന്നേറ്റച്ചില്‍ ഓസ്‌ട്രേലിയന്‍ താരം ജോയല്‍ കിയാനീസിന്റെ സാന്നിധ്യവും ടീമിന് കരുത്താവും. ഗോള്‍വലയ്ക്ക് മുന്നില്‍ ലക്ഷ്മികാന്ത് കട്ടിമണി, സുബ്രതാ പോള്‍ എന്നിവരാണ് പ്രമുഖരായുള്ളത്. പ്രതിരോധത്തില്‍ സൗവിക് ചക്രവര്‍ത്തിയും മിഡ്ഫീല്‍ഡില്‍ ആദില്‍ ഖാനും ഇന്ത്യന്‍ കരുത്തരായുണ്ട്. മധ്യനിരയില്‍ ബ്രസീലിന്റെ ജോവോ വിക്ടറിന്റെ സാന്നിധ്യവും ടീമിന് ശക്തി നല്‍കും. മനോലോ മാര്‍ക്വെസ് റോകയുടെ തന്ത്രങ്ങളും പ്രധാനം.

കരുത്തോടെ ഒഡീഷ എഫ്‌സി

കരുത്തോടെ ഒഡീഷ എഫ്‌സി

ശക്തരായ താരനിരയുമായാണ് ഒഡീഷ എഫ്‌സിയുടെ വരവ്. അവസാന സീസണിലെ ഏഴാം സ്ഥാനക്കാര്‍ക്ക് ഇത്തവണ തിരിച്ചുവരവ് നടത്തേണ്ടത് അഭിമാന പ്രശ്‌നം. ഐഎസ്എല്ലിലെ പരിചയസമ്പന്നനായ സ്‌ട്രൈക്കര്‍ ബ്രസീലിന്റെ മാര്‍സെലീഞ്ഞോ കളിക്കുന്നുവെന്നതാണ് ഒഡീഷയുടെ വലിയ പ്ലസ് പോയിന്റ്. സ്പാനിഷ് താരം മാനുവല്‍ ഒന്‍വു, ബ്രസീലിന്റെ ഡിയേഗോ മൗറീഷ്യോ തുടങ്ങിയവരും ഒഡീഷയ്ക്ക് കരുത്ത് പകരും. മികച്ച യുവ ഇന്ത്യന്‍ താരനിരയും അവര്‍ക്കൊപ്പമുണ്ട്.

4

ഡാനിയേല്‍ ലാലിംപുയിയ, നന്ദകുമാര്‍, സാമുവല്‍ ലാല്‍മുവാന്‍പുയിയ, ഹെന്‍ഡ്രി ആന്റണി, ഗോളി അര്‍ഷ്ദീപ് സിങ് ഇങ്ങനെ നീളുന്നു ടീമിലെ ഇന്ത്യന്‍ യുവ കരുത്ത്. ഇന്ത്യന്‍ താരങ്ങളില്‍ കൂടുതലാളുകളും 25വയസില്‍ താഴെയുള്ളവരാണ്. അതിനാല്‍ അതിവേഗംകൊണ്ട് മൈതാനത്ത് വിസ്മയിപ്പിക്കാന്‍ ഒഡീഷയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തന്ത്രം മെനയാന്‍ സ്‌കോട്‌ലന്‍ഡുകാരന്‍ സ്റ്റുവര്‍ട്ട് ബാക്സ്റ്ററാണുള്ളത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ പരിശീലകനായിരുന്നു അദ്ദേഹം പല പ്രമുഖ ക്ലബ്ബുകള്‍ക്കൊപ്പവും കളിച്ച് അനുഭവസമ്പത്തുള്ളയാളാണ്.

Story first published: Monday, November 23, 2020, 8:59 [IST]
Other articles published on Nov 23, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X