മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്‍ താരം ലിയാം മില്ലര്‍ അന്തരിച്ചു

Written By:
Liam Miller

ലണ്ടന്‍: അയര്‍ലാന്‍ഡ് ഇന്റര്‍നാഷണല്‍ താരവും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ താരവുമായ ലിയാം മില്ലര്‍(36) അന്തരിച്ചു. കഴിഞ്ഞ നവംബര്‍ മുതല്‍ ക്യാന്‍സര്‍ അസുഖത്തിനുള്ള ചികിത്സയിലായിരുന്നു. ലീഡ്‌സ് യുനൈറ്റഡിനും ഹിബെറാനിയനും ക്യുപിആറിനും സണ്ടര്‍ലാന്‍ഡിനുവേണ്ടി കളത്തിലിറങ്ങിയ താരത്തിന്റെ അകാലവിയോഗ വാര്‍ത്തയറിഞ്ഞ് ആരാധകര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുശോചന സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുകയാണ്.

1981 ഫെബ്രുവരി 13നായിരുന്നു ലിയാം വില്യം പീറ്റര്‍ മില്ലര്‍ ജനിച്ചത്. കരിയറിന്റെ തുടക്കം സെല്‍റ്റിക്കിലൂടെയായിരുന്നു. 2004ലാണ് മിഡ്ഫീല്‍ഡര്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തിയത്. തുടര്‍ന്ന് ഒരു ഫ്രീ ട്രാന്‍സഫറിലൂടെ ലീഡ്‌സിന്റെ താരമായി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു വേണ്ടി 22 തവണ ഫസ്റ്റ് ഇലവനില്‍ ഇടംപിടിച്ചിട്ടുണ്ട്.

1998ല്‍ യുവേഫ അണ്ടര്‍ 16 ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കിരീടം നേടിയ അയര്‍ലാന്‍ഡ് ടീമംഗമായിരുന്നു. 2004 മാര്‍ച്ച് 31നാണ് ദേശീയ ടീമില്‍ അരങ്ങേറ്റം കുരിച്ചത്. ചെക് റിപ്പബ്ലിക്കിനെതിരേയുള്ള മത്സരത്തില്‍ സബ്സ്റ്റ്റ്റിയൂട്ട് താരമായിരുന്നു വരവ്. 2006ല്‍ സ്വീഡനെതിരേയുള്ള മത്സരത്തില്‍ തന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ നേടി. പന്തുമായി മുന്നേറി 25 അടി അകലെ നിന്ന് ഗോള്‍ പോസ്റ്റിന്റെ മുകള്‍ ഭാഗത്തേക്ക് പന്ത് അടിച്ചു കയറ്റിയ പ്രകടനം അന്ന് ഏറെ അഭിനന്ദിക്കപ്പെട്ടിരുന്നു.

Story first published: Saturday, February 10, 2018, 9:00 [IST]
Other articles published on Feb 10, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍