തിങ്കളാഴ്ച ഗോകുലം എഫ്‌സിയുമായി കൊമ്പുകോര്‍ക്കും; ചെന്നൈ എഫ്‌സി കോഴിക്കോട്ടെത്തി

Posted By:

കോഴിക്കോട്: ഐ ലീഗില്‍ എവേമത്സരത്തിന് ചെന്നൈ എഫ് സി ടീം കോഴിക്കോട്ടെത്തി. അഞ്ച് സന്തോഷ് ട്രോഫി താരങ്ങളും നാല് വിദേശ താരങ്ങളും ഒരു ഐഎസ്എല്‍ താരമുള്‍പ്പടെയുള്ള ടീമില്‍ നാല് പേര്‍ മലയാളികളാണ്.

ഇതെങ്കിലും ജയിക്കുമോ? ബ്ലാസ്‌റ്റേഴ്‌സ് മൂന്നാമതും 'വീട്ടുമുറ്റത്ത്'... കാത്തിരുന്ന ഗോള്‍ ആര് നേടും?

ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ സുസേരാജാണ് ക്യാപ്റ്റന്‍. വൈസ് ക്യാപ്റ്റന്‍ എഡ്വിന്‍. മുന്‍ സന്തോഷ്‌ട്രോഫി താരങ്ങളാണ് ഇരുവരും. മഞ്ചേരിയില്‍ നടന്ന സന്തോഷ്‌ട്രോഫി മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശികളും ഏജീസ് ഗസ്റ്റ് താരങ്ങളുമായ ക്ലിന്റു, ഷാജി എന്നിവരും ടീമിലുണ്ട്. ഐഎസ്എല്ലില്‍ പുനെയുടെ താരം രാവണനാണ് ടീമിന്റെ ഐ എസ് എല്‍ താരം. സുന്ദരരാജനാണ് കോച്ച്.

chennaifcc

ആദ്യ മത്സരത്തില്‍ ഡല്‍ഹി ആരോസിനോട് പരാജയപ്പെട്ട ടീം കോഴിക്കോട്ട്‌ കടുത്തമത്സരമാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ശക്തരായ ടീമാണ് എതിരാളികളെന്ന് ടീം കോച്ചും ക്യാപ്റ്റനും പറഞ്ഞു. നിരവധി ഐ ലീഗ് താരങ്ങള്‍ക്കപ്പുറം പുതുമുഖ താരങ്ങളും ഉള്‍പ്പട്ടതാണ് ടീം. ശനിയാഴ്ച വൈകീട്ട് ട്രെയിന്‍ മാര്‍ഗം കോഴിക്കോട്ടെത്തിയ ടീമിനെ സ്വീകരിക്കാന്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സംഘാടകരും ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ ഭാരവാഹികളും എത്തിയിരുന്നു.

Story first published: Sunday, December 3, 2017, 10:29 [IST]
Other articles published on Dec 3, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍