ബ്രസീലിന് തിരിച്ചടി.. ആൽവസ് ലോകകപ്പിനില്ല...

Posted By: JOBIN JOY

പ്രതീക്ഷയോടെ ലോകകപ്പിന് ഇറങ്ങുന്ന ബ്രസീലിന് കനത്ത തിരിച്ചടിയായി അവരുടെ റൈറ്റ് ബാക്ക് സൂപ്പർ താരം ഡാനി ആൽവസ് വരുന്ന റഷ്യൻ ലോകക്കപ്പിനുണ്ടാകില്ല.കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് കപ്പ് ഫൈനലിനിടെ ഏറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്.വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം ബ്രസീലിയ‌‍ൻ ഫുട്ബോൾ കോൺഫെഡറേഷനാണ് താരം ലോകകപ്പിൽ ഉണ്ടാകില്ലെന്ന കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം ലെസ് ഹെർബെയിസിനെതിരായ നടന്ന ഫ്രഞ്ച് കപ്പ് ഫൈനലിനിടെയാണ് ആൽവസിന്റെ കാൽമുട്ടിൽ പരിക്കേറ്റത്.മത്സരശേഷം വന്ന റിപ്പോർട്ടുകൾ പ്രകാരം താരത്തിന് ശേഷിക്കുന്ന ലീഗ് മത്സരങ്ങൾ മാത്രമേ നഷ്ടമാകുകയുള്ളു എന്നാണ് പി.എസ്.ജി അധികൃതർ അറിയിച്ചത്.എന്നാൽ അതിനുശേഷം ബ്രസീൽ ദേശീയ ടീം ഡോക്ടറായ റോഡി​ഗ്രോ ലാസമറിന്റെ വിദഗ്ദ്ധ പരിശോധനയിലൂടെയാണ് താരത്തിന്റെ പരിക്ക് ഗുരുതരമാണെന്നും ലോകക്കപ്പിൽ താരത്തിന് കളിക്കാൻ കഴിയില്ലെന്നും ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ അധികൃതർ അറിയിച്ചത്.

dani

ഈ സീസണിൽ പി.എസ്.ജിക്കുവേണ്ടി തകർപ്പൻ പ്രകടനം കാഴ്‌ചവച്ച ആൽവസ് ഈ ലോകകപ്പിലെ ബ്രസീലിന്റെ ഐക്കൺ താരങ്ങളിലൊരാളായിരുന്നു.ജൂൺ നാലിനു മുൻപേയാണ് 23 അംഗമടങ്ങുന്ന അവസാന ടീം ലിസ്റ്റ് ഫിഫയ്ക്ക് സമർപ്പിക്കേണ്ടത്.പരിക്ക് കാരണം താരത്തിന് എത്രകാലം വിശ്രമം വേണ്ടിവരുമെന്ന് അധികൃതർ ഇതുവരെ അറിയിച്ചിട്ടില്ല.എന്തിരുന്നാലും ആൽവസിന്റെ പകരക്കാരനെ കണ്ടുത്തുകയെന്നത് ബ്രസീലിന് അത്രയെളുപ്പമാകില്ല.ലെഫ്റ് ബാക്കിൽ കളിക്കാൻ ലോകോന്തര താരങ്ങളുണ്ടെങ്കിലും റൈറ്റ് ബാക്കിൽ ആൽവസിന് പകരവയ്ക്കാൻ നല്ലൊരു താരമില്ലാത്തതാണ് ബ്രസീലിന് തിരിച്ചടിയാകുന്നത്.

Story first published: Saturday, May 12, 2018, 11:25 [IST]
Other articles published on May 12, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍