യുവരാജ് കടുത്ത പരിശീലനത്തില്‍; ശ്രീലങ്കന്‍ പര്യടനത്തില്‍ ഉള്‍പ്പെടുത്തിയേക്കും

Posted By:

ദില്ലി: ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ യുവരാജ് സിങ് കടുത്ത പരിശീലനത്തിലെന്ന് റിപ്പോര്‍ട്ട്. ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് യുവരാജ് പരിശീലനം നടത്തുന്നത്. രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമന്റ് നടന്നുകൊണ്ടിരിക്കെ ഇതില്‍ പങ്കെടുക്കാതെയാണ് താരം എന്‍സിഎയില്‍ പരിശീലനം നടത്തുന്നതെന്നത് വിവാദത്തിനിടയാക്കിയിട്ടുണ്ട്.


ഇന്ത്യന്‍ ടീം ആവശ്യപ്പെട്ടതനുസരിച്ചാണ് യുവരാജ് പരിശീലനം നടത്തുന്നതെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്. യോ യോ ഫിറ്റ്‌നസ് ടെസ്റ്റില്‍ നേരത്തെ പരാജയപ്പെട്ട യുവി ഇതില്‍ വിജയിച്ചശേഷം ടീമില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണെന്നും വക്താക്കള്‍ പറയുന്നുണ്ട്.

yuvraj

ഇന്ത്യന്‍ പര്യടനം നടത്തുന്ന ശ്രീലങ്കയ്‌ക്കെതിരായ പരിമിത ഓവര്‍ ടൂര്‍ണമെന്റില്‍ യുവരാജിനെ ഉള്‍പ്പെടുത്തുമോ എന്നാണ് അറിയാനുള്ളത്. ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പുകള്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച യുവരാജിന് മാന്യമായ യാത്രയയപ്പ് നല്‍കണമെന്ന് നേരത്തെ തന്നെ തീരുമാനമുണ്ടായിരുന്നു.

ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ചാല്‍ യുവിക്ക് അതിനുള്ള അവസരം ഒരുങ്ങും. മാത്രമല്ല, വരാനിരിക്കുന്ന ഐപിഎല്‍ ലേലത്തില്‍ യുവിക്ക് പങ്കെടുക്കേണ്ടതുണ്ട്. ഈ സീസണില്‍ ഒരു രഞ്ജി മത്സരം മാത്രമാണ് യുവരാജ് കളിച്ചിട്ടുള്ളത്. അതില്‍ കാര്യമായി സ്‌കോര്‍ ചെയ്യാനുമായില്ല. ശാരീരിക ക്ഷമത വീണ്ടെടുത്ത് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയും പ്രകടനം മോശമാവുകയും ചെയ്താല്‍ യുവിയുടെ കരിയറിന് ഏറെക്കുറെ വിരാമമായേക്കുമെന്നാണ് വിലയിരുത്തല്‍.


Story first published: Thursday, November 23, 2017, 8:52 [IST]
Other articles published on Nov 23, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍