For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: തകര്‍ന്നടിഞ്ഞ് ഇന്ത്യ, ഓസീസ് ടെസ്റ്റ് ചാമ്പ്യന്മാര്‍! കന്നി കിരീടം

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സീസണ്‍ കിരീടം ഓസ്‌ട്രേലിയക്ക്. ഫൈനലില്‍ ഇന്ത്യയെ 209 റണ്‍സിന് തകര്‍ത്താന്‍ ഓസ്‌ട്രേലിയ കന്നി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ കളിച്ചിട്ടും കിരീട ഭാഗ്യം ഇന്ത്യക്കുണ്ടായില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. ഓസീസിന്റെ 444 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 234 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.

നാല് വിക്കറ്റുകള്‍ വീഴ്ത്തിയ നതാന്‍ ലിയോണും മൂന്ന് വിക്കറ്റുവീഴ്ത്തിയ സ്‌കോട്ട് ബോളണ്ടും രണ്ട് വിക്കറ്റുവീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കും ഒരു വിക്കറ്റുവീഴ്ത്തിയ പാറ്റ് കമ്മിന്‍സും ഇന്ത്യയുടെ അന്തകരായി. വിരാട് കോലി (49), അജിന്‍ക്യ രഹാനെ (46), രോഹിത് ശര്‍മ (43) എന്നിവരാണ് ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം നടത്തിയത്. രോഹിത് ശര്‍മ ക്യാപ്റ്റനായിരിക്കെ ഇന്ത്യ തോല്‍ക്കുന്ന ആദ്യ ഫൈനലാണിത്.

ajinkya rahane

നേരത്തെ ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 469 റണ്‍സടിച്ചപ്പോള്‍ ഇന്ത്യ 296ന് ഓള്‍ഔട്ടായി. രണ്ടാം ഇന്നിങ്‌സ് 8 വിക്കറ്റിന് 270 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്താണ് ഓസ്‌ട്രേലിയ ഇന്ത്യക്ക് 444 റണ്‍സ് വിജയലക്ഷ്യം നല്‍കിയത്. ഏഴ് വിക്കറ്റ് ശേഷിക്കെ 280 റണ്‍സെന്ന വിജയലക്ഷ്യം മറികടക്കാമെന്ന ലക്ഷ്യത്തോടെയാണ് അഞ്ചാം ദിനം ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്.

എന്നാല്‍ തുടക്കത്തിലേ തന്നെ വിരാട് കോലി മടങ്ങി. 78 പന്തില്‍ 49 റണ്‍സെടുത്ത കോലിയ സ്‌കോട്ട് ബോളണ്ട് സ്റ്റീവ് സ്മിത്തിന്റെ കൈയിലെത്തിക്കുകയായിരുന്നു. ഓഫ് സ്റ്റംപിന് പുറത്തെത്തിയ പന്തില്‍ ബാറ്റുവെച്ച കോലിയെ തകര്‍പ്പന്‍ ക്യാച്ചിലാണ് സ്മിത്ത് മടക്കിയത്. ആദ്യ ഇന്നിങ്‌സില്‍ 48 റണ്‍സെടുത്ത രവീന്ദ്ര ജഡേജക്ക് രണ്ടാം ഇന്നിങ്‌സില്‍ തിളങ്ങാനായില്ല.

നേരിട്ട രണ്ടാം പന്തില്‍ത്തന്നെ ബോളണ്ട് ജഡേജക്ക് മടക്ക ടിക്കറ്റ് നല്‍കി. വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച് നല്‍കിയാണ് ജഡേജയുടെ മടക്കം. ഇതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. പിന്നെ എല്ലാ പ്രതീക്ഷകളും അജിന്‍ക്യ രഹാനെയിലായിരുന്നു. പക്ഷെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഓഫ്‌സൈഡ് കെണിയില്‍ രഹാനെ വീണു. 108 പന്ത് നേരിട്ട് 7 ബൗണ്ടറി ഉള്‍പ്പെടെ 46 റണ്‍സുമായാണ് ജഡേജയുടെ മടക്കം.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ രക്ഷകനായ ശര്‍ദുല്‍ ഠാക്കൂറിന് രണ്ടാം ഇന്നിങ്‌സില്‍ മികവ് ആവര്‍ത്തിക്കാനായില്ല. ശര്‍ദുലിന് സ്പിന്‍ കെണിയൊരുക്കിയ ഓസീസിന് തെറ്റിയില്ല. അക്കൗണ്ട് തുറക്കും മുമ്പെ ശര്‍ദുലിനെ നതാന്‍ ലിയോണ്‍ എല്‍ബിയില്‍ കുടുക്കി. ഇതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ പൂര്‍ണ്ണമായും അവസാനിച്ചു. ഉമേഷ് യാദവിനെ (1) മിച്ചല്‍ സ്റ്റാര്‍ക്ക് ബൗണ്‍സറിലൂടെ മടക്കി. വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് ഉമേഷിന്റെ മടക്കം.

വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത് 23 റണ്‍സുമായി പുറത്തായി. നതാന്‍ ലിയോണെ വമ്പന്‍ ഷോട്ടിന് ശ്രമിച്ച ഭരത്തിനെ ലിയോണ്‍ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് മടക്കിയത്.

നേരത്തെ ടോസ് നേടിയ ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 76 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നേടി ഓസീസിനെ വിറപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചെങ്കിലും പിന്നീടങ്ങോട്ട് ഓസീസ് കളി പിടിച്ചു. സെഞ്ച്വറി നേടിയ ഡ്രവിസ് ഹെഡും (163) സ്റ്റീവ് സ്മിത്തുമാണ് (121) ഓസീസ് ഇന്നിങ്സിന് അടിത്തറ പാകിയത്. 76ന് മൂന്ന് എന്ന നിലയില്‍ നിന്ന് നാലാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ 361 എന്ന സ്‌കോറിലേക്കെത്തിക്കാന്‍ ഇരുവര്‍ക്കുമായി. ഇന്ത്യന്‍ ബൗളര്‍മാര്‍ കളികൈവിട്ടത് ഇവിടെയായിരുന്നു.

വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയും (48) ഡേവിഡ് വാര്‍ണറും (43) നിര്‍ണ്ണായക റണ്‍സ് നേടി. എന്നാല്‍ വാലറ്റത്തെ പെട്ടെന്ന് പുറത്താക്കാന്‍ ഇന്ത്യക്ക് സാധിച്ചു. 469 എന്ന ഗംഭീര സ്‌കോറാണ് ഒന്നാം ഇന്നിങ്സില്‍ ഓസീസ് നേടിയത്. ഇന്ത്യക്കായി മുഹമ്മദ് സിറാദ് നാലും മുഹമ്മദ് ഷമി, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി. ഉമേഷ് യാദവിന് ഒന്നാം ഇന്നിങ്സില്‍ വിക്കറ്റ് നേടാനാവാതെ പോയത് ഇന്ത്യക്ക് തിരിച്ചടിയായി.

ravindra jadeja

മറുപടിക്കിറങ്ങിയ ഇന്ത്യയുടെ ടോപ് ഓഡര്‍ പ്രതീക്ഷക്കൊത്തുയര്‍ന്നില്ല. രോഹിത് ശര്‍മ (15), ശുബ്മാന്‍ ഗില്‍ (13), ചേതേശ്വര്‍ പുജാര (14), വിരാട് കോലി (14) എന്നിവര്‍ ശോഭിക്കാതെ മടങ്ങി. ടോപ് ഓഡര്‍ നിരാശപ്പെടുത്തിയതോടെ ടീം സമ്മര്‍ദ്ദത്തിലായി. ഇന്ത്യന്‍ സ്‌കോര്‍ 200നുള്ളില്‍ ഒതുങ്ങുമെന്ന് തോന്നിച്ചെങ്കിലും അജിന്‍ക്യ രഹാനെയും (89) ശര്‍ദുല്‍ ഠാക്കൂറും (51) നടത്തിയ പോരാട്ടമാണ് ഇന്ത്യയെ 296 എന്ന ഭേദപ്പെട്ട നിലയിലേക്കെത്തിച്ചത്.

129 പന്ത് നേരിട്ട് 11 ഫോറും 1 സിക്സും രഹാനെ പറത്തിയപ്പോള്‍ 109 പന്ത് നേരിട്ട് ആറ് ബൗണ്ടറി ഉള്‍പ്പെടെയായിരുന്നു ശര്‍ദുലിന്റെ പ്രകടനം. രവീന്ദ്ര ജഡേജ 51 പന്തില്‍ 48 റണ്‍സും നേടി. 7 ഫോറും 1 സിക്സുമാണ് അദ്ദേഹം പറത്തിയത്. വാലറ്റത്ത് കാര്യമായ പ്രകടനങ്ങള്‍ കാണാതെ വന്നതോടെ ഇന്ത്യ 296ലേക്കൊതുങ്ങി.

ഓസ്ട്രേലിയക്കായി പാറ്റ് കമ്മിന്‍സ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോളണ്ട്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ രണ്ട് വിക്കറ്റുവീതവും നതാന്‍ ലിയോണ്‍ ഒരു വിക്കറ്റും നേടി. ഒന്നാം ഇന്നിങ്സില്‍ നേടിയ 173 റണ്‍സ് ലീഡിന്റെ കരുത്തില്‍ രണ്ടാം ഇന്നിങ്സിനിറങ്ങിയ ഓസ്ട്രേലിയക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല.

ആദ്യ ഇന്നിങ്സിനെക്കാള്‍ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മികവുകാട്ടി. ഉസ്മാന്‍ ഖ്വജ (13), ഡേവിഡ് വാര്‍ണര്‍ (1), മാര്‍നസ് ലബ്യുഷെയ്ന്‍ (41), സ്റ്റീവ് സ്മിത്ത് (34), ട്രവിസ് ഹെഡ് (18), കാമറൂണ്‍ ഗ്രീന്‍ (25) എന്നിവര്‍ക്കൊന്നും വലിയ സ്‌കോര്‍ നേടാനായില്ല.

എന്നാല്‍ അലക്സ് ക്യാരിയുടെയും (66) മിച്ചല്‍ സ്റ്റാര്‍ക്കിന്റെയും (41) തകര്‍പ്പന്‍ കൂട്ടുകെട്ട് ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. എട്ട് വിക്കറ്റിന് 270 റണ്‍സെന്ന നിലയില്‍ ഓസീസ് രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത് 444 റണ്‍സ് വിജയലക്ഷ്യം ഇന്ത്യക്ക് മുന്നില്‍ വെക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്നും മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.

Story first published: Sunday, June 11, 2023, 12:08 [IST]
Other articles published on Jun 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+