Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്യാപ്റ്റനായി റുതുവിന്റെ അവസാന മാച്ച് ഇതാവണം!! ചെന്നൈയെ സഞ്ജു നയിക്കട്ടെ, ആരാധകരോഷം

അഹമ്മദാബാദ്: ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വീണ്ടുമൊരിക്കല്‍ കൂടി റുതുരാജ് ഗെയ്ക്വാദ് ഐപിഎല്ലില്‍ നയിക്കരുതെന്ന ആവശ്യവുമായി ഫാന്‍സ്. ഗുജറാത്ത് ടൈറ്റന്‍സുമായി നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഡു ഓര്‍ ഡൈ മാച്ചില്‍ അദ്ദേഹത്തിന്റെ മോശം ക്യാപ്റ്റന്‍സിയാണ് ആരാധകരെ ക്ഷുഭിതരാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ജിടി 230 റണ്‍സിന്റെ വലിയ ലക്ഷ്യമാണ് സിഎസ്‌കെയ്ക്കു നല്‍കിയത്. ഫാസ്റ്റ് ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചായിട്ടും തന്റെ ബൗളര്‍മാരെ വേണ്ട രീതിയില്‍ ഉപയോഗിക്കാനോ, ജിടിയെ പിടിച്ചുനിര്‍ത്താനോ റുതുരാജിനായില്ല.

RUTURAJ GAIKWAD

ബൗളിങ് റൊട്ടേഷനുകളിലും അദ്ദേഹത്തിനു അമ്പെ പാളി. ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനങ്ങളുമായി സിഎസ്‌കെ ഫാന്‍സ് രംഗത്തു വന്നിരിക്കുന്നത്.

ആഞ്ഞടിച്ച് ഫാന്‍സ്

'നിങ്ങളുടെ ജീവിതത്തില്‍ ബുദ്ധിശൂന്യമായ ക്യാപ്റ്റന്‍സിയുടെ ഒരു മികച്ച ഉദാഹരണം കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, റുതുരാജ് ഗെയ്ക്വാദിനെ കാണുക. നിങ്ങള്‍ക്ക് അപൂര്‍വ്വമായി മാത്രമേ ഇതിലും അബദ്ധമായ ക്യാപ്റ്റന്‍സി കണ്ടെത്താന്‍ കഴിയുകയുളളൂ'.

'മാസ്റ്റര്‍മൈന്‍ഡ് റുതുരാജ്, ഇയാള്‍ക്കു ശരിക്കും ബുദ്ധിയില്ല, ആദ്യ ദിവസം മുതല്‍ അദ്ദേഹം ഒരു ക്യാപ്റ്റന്‍സി മെറ്റീരിയലല്ലെന്ന് ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരാള്‍ 'ശാന്തന്‍' ആയതുകൊണ്ട് മാത്രം നല്ലൊരു ക്യാപ്റ്റനാവില്ല'.

'റുതുരാജ് ഗെയ്ക്ക്വാദിന്റെ എന്തൊരു ക്യാപ്റ്റന്‍സി മാസ്റ്റര്‍ ക്ലാസാണിത്. ടീമിന് നാലു ഫാസ്റ്റ് ബൗളര്‍മാരുണ്ട്, എന്നിട്ടും അദ്ദേഹം പാര്‍ട്ട് ടൈമര്‍ ശിവം ദുബെയ്ക്ക് പന്ത് നല്‍കുന്നു. ഇതിനെ ശുദ്ധ മണ്ടത്തരമെന്ന് അല്ലാതെ എന്തു വിളിക്കും?'

'റുതുരാജ് ഗെയ്ക്വാദ്, നിങ്ങള്‍ക്കു ബുദ്ധി മോശം കൈവന്നോ? രണ്ട് സെറ്റ് ബാറ്റര്‍മാര്‍ ക്രീസിലുള്ളപ്പോള്‍ ശിവം ദുബെയെയ്ക്കു ആരെങ്കിലും ഓവര്‍ നല്‍കുമോ, ദയനീയ ക്യാപ്റ്റന്‍സി തന്നെയാണിത്, ഇപ്പോള്‍ എനിക്ക് പോലും നിങ്ങളെ പ്രതിരോധിക്കാന്‍ കഴിയില്ല'.

'അക്കീല്‍ ഹൊസെയ്‌നെ ഈ മാച്ചില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമില്‍ നിന്നും ഡ്രോപ്പ് ചെയ്തിരിക്കുന്നു, നോ, മാന്‍, ക്യാപ്റ്റന്‍സിയില്‍ നിന്നു മാത്രമല്ല ടീമില്‍ നിന്നു പോലും പുറത്താക്കപ്പെടാന്‍ റുതുരാജ് ഗെയ്ക്വാദ് ഇപ്പോള്‍ അര്‍ഹനാണ്.'

'ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ ക്യാപ്റ്റന്‍സിക്കു അര്‍ഹതയില്ലെന്ന ആരാധകരുടെ വാക്കുകള്‍ ന്യായീകരിച്ചിരിക്കുകയാണ് റുതുരാജ് ഗെയ്ക്വാദ്. ഗുജറാത്ത് ടൈറ്റന്‍സിനോടു തോറ്റ് സിഎസ്‌കെ ഈ ഐപിഎല്ലില്‍ നിന്നും പുറത്താവുമെന്നുറപ്പ്. ചെന്നൈ നായകനായി റുതുരാജിന്റെ അവസാന മാച്ച് കൂടിയാവണം ഇത്. ഇനിയൊരിക്കലും ഈ റോള്‍ നല്‍കരുത്. സഞ്ജു സാംസണിനെ അടുത്ത വര്‍ഷം ക്യാപ്റ്റ്ന്‍സി ഏല്‍പ്പിക്കൂ'.

'റുതുരാജ് ഗെയ്ക്വാദ് നല്ലൊരു ക്യാപ്റ്റന്‍സി മെറ്റീരിയലല്ല. ഈ ആധുനിക ടി20 യുഗത്തില്‍ അദ്ദേഹത്തിനു നിങ്ങളുടെ ഓപ്പണറാകാന്‍ കഴിയില്ല. സിഎസ്‌കെ ആരാധകര്‍ ഈ വസ്തുതകള്‍ അംഗീകരിക്കണം. കാലഹരണപ്പെട്ട ഒരു ടി20 ബ്രാന്‍ഡിലാണ് ടീം കളിക്കുന്നത്'.

RUTURAJ GAIKWAD

'ഈ ടീമിനു പ്ലേഓഫിലേക്കു യോഗ്യത നേടാന്‍ അര്‍ഹതയില്ലാത്തവരാണെന്ന് ഒരു സിഎസ്‌കെ ആരാധകനെന്ന നിലയില്‍ പറയുകയാണ്. റുതുരാജ് ഗെയ്ക്വദിനെ പുറത്താക്കി സഞ്ജു സാംസണിനു ക്യാപ്റ്റന്‍സി കൈമാറുക, ശിവം ദുബെ ഇനിയൊരിക്കലും സിഎസ്‌കെ ടീമിലേക്കു തിരികെ വരാന്‍ പോലും പാടില്ല'.

'റുതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സി മാസ്റ്റര്‍ക്ലാസ്-

മാറ്റ് ഷോര്‍ട്ടിന് വേണ്ടി അവസാനത്തെ മികച്ച ബൗളറായ അകീല്‍ ഹൊസെയ്‌നെ പുറത്താക്കി. ഷോര്‍ട്ടാവട്ടെ ഇന്ന് ഒരോവര്‍ പോലും പന്തെറിഞ്ഞില്ല.

സ്ലോ ഓവര്‍ റേറ്റിന് പെനാല്‍റ്റി ലഭിച്ചു, ഡയാന്‍ ഫോറസ്റ്ററിനെ ഈ അവസാന മാച്ചില്‍ പോലും കളിപ്പിച്ചില്ല.

ഏറ്റവും മോശം ഫീല്‍ഡ് പ്ലേസ്മെന്റ്, ബൗളിംഗ് മാറ്റങ്ങള്‍ പറയാത്തതാണ് നല്ലത്'- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയിലെ വിവിധ ആരാധക പ്രതികരണങ്ങള്‍.

Story first published: Thursday, May 21, 2026, 21:46 [IST]
Other articles published on May 21, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+