Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: റുതുവിനെ വിട്ടാല്‍ സിഎസ്‌കെ വേറെ ലെവല്‍!! നയിക്കാന്‍ സഞ്ജു, ടോപ്പ് 6 ഇങ്ങനെ

ഐപിഎല്‍ സീസണില്‍ പ്ലേഓഫ് കാണാതെ പുറത്താവലിന്റെ വക്കിലുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഏറ്റവും ദുല്‍ബല കണ്ണി ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് തന്നെയാണന്നു ആരും സമ്മതിക്കും. കാരണം ടീമിനു ജയിച്ചേ തീരൂവെന്ന സാഹചര്യങ്ങളില്‍ക കളിച്ച ചില മല്‍സരങ്ങളില്‍ അദ്ദേഹത്തിന്റെ പ്രകടനം അത്ര മാത്രം പരിതാപകരമായിരുന്നു.

അമിതമായി പ്രതിരോധത്തിലൂന്നി റുതുരാജ് ബാറ്റ് ചെയ്യുന്നതാണ് സിഎസ്‌ക്കെയ്ക്കു വിനയാവുന്നത്. ഓപ്പണറായിട്ട് പോലും പവര്‍പ്ലേയുടെ ആനുകൂല്യം മുതലാക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നില്ല. ഈ കാരണത്താല്‍ തന്നെ അടുത്ത സീസണില്‍ നായകനായി മാത്രമല്ല, ബാറ്ററായി പോലും സിഎസ്‌കെയില്‍ റുതു വേണ്ടെന്ന അഭിപ്രായങ്ങളാണ് ആരാധകര്‍ക്കിടയിലുമുള്ളത്.

SANJU RUTURAJ

അദ്ദേഹത്തെ റിലീസ് ചെയ്താല്‍ 18 കോടിയെന്ന വലിയ തുകയും സിഎസ്‌കെയ്ക്കു പഴ്‌സില്‍ ലാഭിക്കാം. അതു വഴി അടുത്ത മിനി താരത്തില്‍ ബൗളിങ് വിഭാഗം ശക്തിപ്പെടുത്താനും ചെന്നൈക്കു കഴിയും. റുതുവിനെ ഒഴിവാക്കിയാല്‍ സിഎസ്‌കെയുടെ അടുത്ത സീസണിലെ ടോപ്പ് സിക്‌സ് എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

സിഎസ്‌കെ കിടുവാകും

റുതുരാജ് ഗെയ്ക്വാദിനെ ഈ സീസണ്‍ കഴിഞ്ഞ് കൈവിട്ടാലും അതു ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 2027ല്‍ ഒരു തരത്തിലും ദോഷകരമായി ബാധിക്കില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. കാരണം അദ്ദേഹത്തേക്കാള്‍ മിടുക്കരായ കളിക്കാര്‍ ഇപ്പോള്‍ സിഎസ്‌കെ സ്‌ക്വാഡിലുണ്ട്.

റുതുരാജിന്റെ ശമ്പളം മികച്ച രണ്ടോ, മൂന്നോ ബൗളര്‍മാരെ കൊണ്ടു വരാന്‍ ചെന്നൈക്കു ചെലവഴിക്കുകയും ചെയ്യാം. റുതു പോയാല്‍ പുതിയ ക്യാപ്റ്റന്‍ ആരെന്ന കാര്യത്തില്‍ രണ്ടാമതൊരു ചോദ്യത്തിന്റെ ആവശ്യമില്ല.

കാരണം ഈ റോള്‍ അദ്ദേഹത്തേക്കാള്‍ നന്നായി നിര്‍വഹിക്കാന്‍ കഴിയുന്ന മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഇപ്പോള്‍ സ്‌ക്വാഡിലുണ്ട്. നായകസ്ഥാനം അദ്ദേഹത്തില്‍ ഭദ്രവുമാണ്. രാജസ്ഥന്‍ റോയല്‍സിനെ അഞ്ചു വര്‍ഷം നയിക്കുകയും ഒരു തവണ റണ്ണറപ്പാക്കുകയും ചെയ്തിട്ടുള്ളയാളും കൂടിയാണ് സഞ്ജു.

അടുത്ത സീസണില്‍ റുതുരാജില്ലെങ്കില്‍ സഞ്ജുവിന്റെ ഓപ്പണിങ് പങ്കാളിയായി എത്തുക യുവതാരം ആയുഷ് മാത്രെയായിരിക്കും. പരിക്കു കാരണം ഇത്തവണ സീസണ്‍ മുഴുവന്‍ കളിക്കാനായില്ലെങ്കിലും വണ്‍ഡൗണായി അവസരം ലഭിച്ചപ്പോഴെല്ലാം അദ്ദേഹം ഇംപാക്ടുണ്ടായിട്ടുണ്ട്. വളരെ അഗ്രസീവ് ബാറ്റിങാണ് 19 കാരന്‍ ഇത്തവണ കാഴ്ചവച്ചത്.

പവര്‍പ്ലേ ശരിക്കും മുതലാക്കാന്‍ സഞ്ജു- മാത്രെ ജോടിക്കു കഴിയുമെന്നതില്‍ സംശയമില്ല. വണ്ടഡൗണായി മറ്റൊരു വെടിക്കെട്ട് ബാറ്ററായ ഉര്‍വില്‍ പട്ടേലും ക്രീസിലെത്തും. ഇതോടെ അടുത്ത തവണ എതിരാളികള്‍ ഏറ്റവുമധികം ഭയക്കുന്ന ടോപ് ത്രീയിലൊന്നായി ഇവര്‍ മാറുകയും ചെയ്യും.

അതിനു ശേഷം നാലില്‍ ഈ സീസണിലെ കണ്ടെത്തലുകളിലൊരാളായി മാറിയ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കാര്‍ത്തിക് ശര്‍മയുണ്ടാവും. ഫോറുകളേക്കാള്‍ സിക്‌സറടിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണെങ്കിലും അദ്ദേഹത്തിനു ആങ്കര്‍ റോളുകളും വഴങ്ങും. സ്പിന്നര്‍മാര്‍ക്കെതിരേ വളരെ അനായാസം ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന കാര്‍ത്തിക് മധ്യ ഓവറുകളില്‍ സ്‌കോറിങിന്റെ വേഗത ഉയര്‍ത്താനും കഴിയും.

SHIVAM DUBE

അഞ്ചാമനായി മീഡിയം പേസ് ഓള്‍റൗണ്ടറും സ്പിന്‍ ഹിറ്ററുമായ ശിവം ദുബെയായിരിക്കും കളിക്കുക. പക്ഷെ അദ്ദേഹം അടുത്ത സീസണില്‍ സിഎസ്‌കെയിലുണ്ടാവുമോയെന്നതില്‍ സംശയമുണ്ട്.

ഇത്തവണ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കഴിയാതെ പോയ ദുബെയെ റിലീസ് ചെയ്യണമെന്ന ആവശ്യവും ശക്തമാണ്. അദ്ദേഹത്തിനു പകരം ട്രേഡില്‍ ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സില്‍ നിന്നും സിഎസ്‌കെ വാങ്ങാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല. ഈ തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമാണ്.

ചെന്നൈക്കു വേണ്ടി ആറാം നമ്പറില്‍ സൗത്താഫ്രിക്കയുടെ വമ്പനടിക്കാരനായ യുവതാരം ഡെവാള്‍ഡ് ബ്രെവിസിനെ നമുക്കു കാണാം. ഇത്തവണ വലിയ. ഓളമുണ്ടാക്കിയില്ലെങ്കിലും അടുത്ത സീസണില്‍ അദ്ദേഹത്തിന്റെ ശക്തമായ തിരിച്ചുവരവ് ഉറപ്പിക്കാം. ഈ ടോപ്പ് സിക്‌സിനെ ഇറക്കുന്നതിനൊപ്പം ബൗളിങില്‍ കൂടി ചില കൂട്ടിച്ചേര്‍ക്കലുകളുണ്ടായാല്‍ സിഎസ്‌കെ വേറെ ലെവലാവുമെന്നതില്‍ സംശയമില്ല.

Story first published: Thursday, May 21, 2026, 16:36 [IST]
Other articles published on May 21, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+