Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: ആഭ്യന്തര ക്രിക്കറ്റില്‍ മിന്നിക്കുന്നു, ഈ അഞ്ചുപേരെ ഇന്ത്യ ടെസ്റ്റിലേക്ക് വളര്‍ത്തണം!

മുംബൈ: ഇത്തവണത്തെയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യ കൈവിട്ടതോടെ ആരാധകരെല്ലാം കടുത്ത നിരാശയിലാണ്. രോഹിത് ശര്‍മ, വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരെല്ലാം ഉള്‍പ്പെട്ട സൂപ്പര്‍ താരനിരയുണ്ടായിട്ടും ഇന്ത്യക്ക് വിജയിക്കാന്‍ സാധിക്കാതെ പോയി. തുടര്‍ച്ചയായ രണ്ടാം തവണയും ഫൈനല്‍ കളിക്കാനായി എന്നത് വലിയ നേട്ടമാണ്. എന്നാല്‍ കപ്പിലേക്കെത്താനാവാത്തതിന്റെ കാരണം പരിശോധിക്കപ്പെടേണ്ടതാണ്.

ഇന്ത്യക്ക് മികച്ച ടെസ്റ്റ് താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. പ്രമുഖ താരങ്ങള്‍ക്ക് പരിക്കേല്‍ക്കുന്ന സാഹചര്യത്തിലും തലയുയര്‍ത്തി നില്‍ക്കാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികവുകാട്ടുന്ന യുവതാരങ്ങളെ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. ഇന്ത്യയുടെ ടീം കരുത്ത് ഉയര്‍ത്തുകയെന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. അതിനായി ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് പരിഗണിക്കാവുന്ന അഞ്ച് താരങ്ങളെ പരിശോധിക്കാം.

sarfaraz khan

സര്‍ഫറാസ് ഖാനാണ് ഒന്നാമത്തെ താരം. രഞ്ജി ട്രോഫിയില്‍ ഉള്‍പ്പെടെ ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ റണ്‍സടിക്കാന്‍ താരത്തിന് സാധിക്കുന്നു. സര്‍ഫറാസിന്റെ അമിതവണ്ണം പ്രശ്‌നമാണെങ്കിലും താരത്തിന്റെ ബാറ്റിങ്ങിനെ ഇത് ബാധിക്കുന്നില്ലെന്നതാണ് വസ്തുത. ഏറെ നാളുകളായി ഇന്ത്യന്‍ ടീമിലേക്ക് വിളി കാത്തിരിക്കുകയാണ് താരം. 25കാരനായ സര്‍ഫറാസിനെ മധ്യനിരയിലേക്ക് പരിഗണിക്കാം. അജിന്‍ക്യ രഹാനെയുടെ അഭാവം നികത്താന്‍ കഴിവുള്ളവനാണ് സര്‍ഫറാസെന്ന് പറയാം.

37 മത്സരത്തില്‍ നിന്ന് 3505 റണ്‍സാണ് സര്‍ഫറാസിന്റെ പേരിലുള്ളത്. ശരാശരി 79.65 ആണ്. 13 സെഞ്ച്വറിയും 9 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. നിലയുറപ്പിച്ച് കളിക്കാനും വേഗത്തില്‍ റണ്‍സുയര്‍ത്താനും കഴിവുള്ള സര്‍ഫറാസ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണെന്നതാണ് എടുത്തു പറയേണ്ടത്. രണ്ടാമത്തെ താരം രജത് പാട്ടീധാറാണ്. ക്ലാസിക് ശൈലിയിലുള്ള ബാറ്റ്‌സ്മാനായ രജത്തിനെ ടോപ് ഓഡറിലും മധ്യനിരയിലും കളിപ്പിക്കാം.

52 ഫസ്റ്റ്ക്ലാസ് മത്സരത്തില്‍ നിന്ന് 3795 റണ്‍സാണ് അദ്ദേഹം നേടിയത്. 45ന് മുകളില്‍ ശരാശരിയുള്ള രജത്തിന് ഐപിഎല്ലിലും ശോഭിക്കാനായിട്ടുണ്ട്. താരത്തെ ഇന്ത്യക്ക് ടെസ്റ്റിലേക്ക് വളര്‍ത്താവുന്നതാണ്. മൂന്നാമത്തെ താരം ഉമ്രാന്‍ മാലിക്കാണ്. ഇന്ത്യയുടെ വിദേശ പര്യടനങ്ങളിലെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് അതിവേഗ പേസറുടെ അഭാവമാണ്. ഉമ്രാന്‍ മാലിക്കിനെ പരിഗണിച്ചാല്‍ തുടര്‍ച്ചയായി 150ന് മുകളില്‍ വേഗം കണ്ടെത്താനായേക്കും.

പരിമിത ഓവറിനെക്കാള്‍ ഇന്ത്യക്ക് ടെസ്റ്റിലാവും ഉമ്രാന്‍ ഗുണം ചെയ്യുക. ഐപിഎല്ലില്‍ ഇപ്പോള്‍ താരത്തിന് അവസരം കുറവാണ്. അതുകൊണ്ട് തന്നെ ഇന്ത്യ ഇപ്പോള്‍ പിന്തുണച്ച് ടെസ്റ്റിലേക്ക് വളര്‍ത്തിയാല്‍ സൂപ്പര്‍ താരമായി വളരാന്‍ കഴിവുള്ള പേസറാണ് ഉമ്രാനെന്ന് പറയാം. ഏഴ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 12 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയിട്ടുള്ളത്. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഉമ്രാന്‍ അവസരം അര്‍ഹിക്കുന്നു.

rajat patidar

അഭിമന്യു ഈശ്വരനാണ് മറ്റൊരു താരം. അവസാന രഞ്ജി ട്രോഫിയിലും തിളങ്ങാന്‍ അഭിമന്യുവിന് സാധിച്ചിരുന്നു. 8 മത്സരത്തില്‍ നിന്ന് 798 റണ്‍സാണ് അവസാന രഞ്ജി ട്രോഫിയില്‍ താരം നേടിയത്. 66.50 ശരാശരിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. 27കാരനായ ഓപ്പണര്‍ 87 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നേടിയത് 6556 റണ്‍സ്. 47ന് മുകളില്‍ ശരാശരിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. 22 സെഞ്ച്വറിയും 26 ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇന്ത്യയുടെ ബാക്കപ്പ് ഓപ്പണര്‍മാരുടെ പട്ടികയിലേക്ക് പരിഗണിക്കപ്പെടേണ്ട താരമാണ് അഭിമന്യു ഈശ്വരന്‍. അതിനുള്ള പ്രതിഭ അദ്ദേഹത്തിനുണ്ട്. അഞ്ചാമതായി പേസര്‍ അര്‍സാന്‍ നാഗ്‌വാസ്‌വല്ലയെയാണ് പരിഗണിക്കാനാവുക. 25 കാരനായ താരത്തിന് ഒരു തവണ ഇന്ത്യ ടീമിലേക്ക് വിളിനല്‍കിയെങ്കിലും കളിപ്പിച്ചില്ല. ആഭ്യന്തര ക്രിക്കറ്റില്‍ ഗംഭീര റെക്കോഡ് അദ്ദേഹത്തിന്റെ പേരിലുണ്ട്. 23 മത്സരത്തില്‍ നിന്ന് 87 വിക്കറ്റുകളാണ് അര്‍സാന്‍ നേടിയത്.

Story first published: Monday, June 12, 2023, 12:12 [IST]
Other articles published on Jun 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+