വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021: ടൂര്‍ണമെന്റിലെ ചാമ്പ്യന്‍, സ്മിത്തും കോലിയുമെല്ലാം സ്‌റ്റെപ് ബാക്ക്, ലബ്യൂഷെയ്‌നെന്ന വിസ്മയം

സതാംപ്റ്റണ്‍: ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യ-ന്യൂസീലന്‍ഡ് പോരാട്ടം പുരോഗമിക്കുകയാണ്. മഴ കളിച്ച് രണ്ട് ദിവസം നഷ്ടപ്പെട്ടതിനാല്‍ത്തന്നെ സമനിലയില്‍ കലാശപ്പോരാട്ടം അവസാനിച്ച് ഇരു ടീമും കിരീടം പങ്കിടാനുള്ള സാധ്യതയാണ് കൂടുതല്‍. ഫൈനലില്‍ ആര് കിരീടം നേടിയാലും ടൂര്‍ണമെന്റിലെ താരമാരെന്ന ചോദ്യത്തിന് മാര്‍നസ് ലബ്യൂഷെയ്‌നെന്ന് മാത്രമാണ് ഉത്തരം. കാരണം അത്രയും മികച്ച പ്രകടമാണ് അദ്ദേഹം ടൂര്‍ണമെന്റില്‍ കാഴ്ചവെച്ചത്.

ടൂര്‍ണമെന്റില്‍ കൂടുതല്‍ റണ്‍സ്,കൂടുതല്‍ ശരാശരി,കൂടുതല്‍ സെഞ്ച്വറി,കൂടുതല്‍ റണ്‍സ് ശരാശരി,കൂടുതല്‍ തവണ ടോപ് സ്‌കോറര്‍,കൂടുതല്‍ തവണ 100 ലധികം പന്ത് നേരിട്ടു, ഇവയെല്ലാം സ്വന്തം പേരിലേക്കാക്കിയ ലബ്യൂഷെയ്ന്‍ അല്ലാതെ മറ്റാരാണ് ടൂര്‍ണമെന്റ് താരമാകാന്‍ അര്‍ഹതയുള്ളവന്‍. ഇന്ത്യയോടേറ്റ തോല്‍വിയോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇടം പിടിക്കാന്‍ ഓസ്‌ട്രേലിയക്കായില്ല. എന്നാല്‍ തന്റെ ബാറ്റിങ് പ്രകടനംകൊണ്ട് സ്റ്റീവ് സ്മിത്ത്, വിരാട് കോലി, ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍ തുടങ്ങിയവരെല്ലാം കടത്തിവെട്ടിയിരിക്കുകയാണ് മാര്‍നസ് ലബ്യൂഷെയ്ന്‍.

marnuslabuschagnetest

23 ഇന്നിങ്‌സുകള്‍ മാത്രമാണ് ലാബുഷെയ്ന്‍ കളിച്ചത്. നേടിയത് 72.82 ശരാശരിയില്‍ 1675 റണ്‍സ്. ഇതില്‍ അഞ്ച് സെഞ്ച്വറിയും 9 അര്‍ധ സെഞ്ച്വറിയും. 215 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 24.5 ആണ് ഉയര്‍ന്ന റണ്‍സ് ശരാശരി. എട്ട് തവണ ടോപ് സ്‌കോറര്‍. 14 തവണ 100ലധികം പന്തുകള്‍ നേരിട്ടു. 1660 റണ്‍സുമായി രണ്ടാം സ്ഥാനത്തുള്ള ജോ റൂട്ട് 37 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയതെന്നോര്‍ക്കുമ്പോള്‍ ലാബ്യൂഷെയ്‌ന്റെ മികവ് വ്യക്തം. 23 ഇന്നിങ്‌സ് കളിച്ച കോലി നേടിയത് 921 റണ്‍സാണെന്നതും ഓര്‍ക്കണം.

സ്റ്റീവ് സ്മിത്ത് എന്ന ആധുനിക ക്രിക്കറ്റിലെ മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനായ സഹതാരത്തിനോട് മത്സരിച്ചാണ് തന്റെ സിംഹാസനം ലബ്യൂഷെയ്ന്‍ നേടിയെടുത്തത്. 18 ടെസ്റ്റുകളില്‍ ഓസ്‌ട്രേലിയക്കായി കളിച്ച് 60.81 ശരാശരിയില്‍ 1885 റണ്‍സാണ് ഇന്ന് അദ്ദേഹത്തിന്റെ പേരിലുള്ളത്. 27കാരനായ ലബ്യൂഷെയ്‌ന്റെ ടീമിലേക്കുള്ള വരവ് അല്‍പ്പം വൈകിയായിരുന്നു.

2018ല്‍ പാകിസ്താനെതിരായ ടെസ്റ്റിലൂടെ അരങ്ങേറ്റം കുറിച്ച ശേഷം കരിയറില്‍ തിരുഞ്ഞുനോക്കേണ്ട ആവിശ്യം ലാബുഷെയ്‌ന് വന്നിട്ടില്ല. 2020ല്‍ ഇന്ത്യക്കെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം. 1994 ജൂണ്‍ 22 അദ്ദേഹത്തിന്റെ ജന്മദിനം കൂടിയാണ്.

Story first published: Tuesday, June 22, 2021, 15:56 [IST]
Other articles published on Jun 22, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X