For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ദക്ഷിണാഫ്രിക്കയ്ക്ക് അടിപതറി, ഏറ്റവും 'ഹാപ്പി' ഇന്ത്യയല്ല! ഇവര്‍ക്ക് ആശ്വാസം

ധരംശാല: ഏകദിന ലോകകപ്പില്‍ അവശ്വസനീയമായ അട്ടിമറിക്കാണ് ഇന്നലെ ക്രിക്കറ്റ് ലോകം സാക്ഷിയായത്. ആദ്യ രണ്ട് മത്സരത്തിലും വമ്പന്‍ ജയം നേടിയ ദക്ഷിണാഫ്രിക്കയെ മൂന്നാം മത്സരത്തില്‍ കുഞ്ഞന്മാരായ നെതര്‍ലന്‍ഡ്‌സ് അട്ടിമറിച്ചിരിക്കുകയാണ്. വമ്പന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് ഡെച്ച് പട നല്‍കിയത്. 38 റണ്‍സിനായിരുന്നു നെതര്‍ലന്‍ഡ്‌സിന്റെ ജയം.

ആദ്യം ബാറ്റുചെയ്ത നെതര്‍ലന്‍ഡ്‌സ് 8 വിക്കറ്റിന് 245 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 42. ഓവറില്‍ 207 റണ്‍സില്‍ കൂടാരം കയറി. കരുത്തുറ്റ ബാറ്റിങ് നിരയും ബൗളിങ് നിരയും ദക്ഷിണാഫ്രിക്കയ്ക്കുണ്ടെങ്കിലും ഡച്ച് വീര്യത്തിന് മുന്നില്‍ കാഴ്ചക്കാരായി ഒതുങ്ങേണ്ടി വന്നു. ദക്ഷിണാഫ്രിക്കയുടെ ജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. നെറ്റ് റണ്‍റേറ്റിലും ദക്ഷിണാഫ്രിക്ക പിന്നോട്ട് പോയതോടെ ഇന്ത്യക്കത് വലിയ നേട്ടമായി മാറി.

എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ തോല്‍വി ഏറ്റവും ഗുണം ചെയ്യുന്നത് ഇന്ത്യക്കല്ല. അത് മറ്റ് മൂന്ന് ടീമുകള്‍ക്കാണ്. ഓസ്‌ട്രേലിയ, പാകിസ്താന്‍, ഇംഗ്ലണ്ട് എന്നീ ടീമുകളുടെ സെമി പ്രതീക്ഷകള്‍ സജീവമാക്കാന്‍ ദക്ഷിണാഫ്രിക്കയുടെ തോല്‍വി സഹായിക്കും. അത് എങ്ങനെയാണെന്ന് പരിശോധിക്കാം. അഞ്ച് തവണ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുടെ കണക്കിലേക്ക് വരുമ്പോള്‍ മൂന്ന് മത്സരത്തില്‍ ഒരു ജയമാണ് ടീമിന് നേടാനായത്.

ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും തോറ്റ ഓസീസിന് ശ്രീലങ്കയോട് ജയിക്കാനായി. നിലവില്‍ എട്ടാം സ്ഥാനത്താണ് ഓസീസുള്ളത്. ഇന്ത്യയും ന്യൂസീലന്‍ഡും ആദ്യ മൂന്ന് മത്സരവും ജയിച്ച് കുതിപ്പ് തുടരുകയാണ്. നാളെ ബംഗ്ലാദേശിനേയും ഇന്ത്യ കീഴടക്കാനാണ് സാധ്യത കൂടുതല്‍. ഈ സാഹചര്യത്തില്‍ ഇന്ത്യ, ന്യൂസീലന്‍ഡ് എന്നിവര്‍ക്കൊപ്പം ദക്ഷിണാഫ്രിക്കയും വിജയക്കുതിപ്പ് തുടര്‍ന്നാല്‍ നാലാം സ്ഥാനത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തേണ്ടി വരും. ഇത് വലിയ സമ്മര്‍ദ്ദം താരങ്ങളില്‍ സൃഷ്ടിച്ചേക്കും.

england

എന്നാല്‍ ദക്ഷിണാഫ്രിക്ക തോറ്റതോടെ ഓസീസിനത് അല്‍പ്പം ആശ്വാസമായിട്ടുണ്ട്. വരുന്ന മത്സരങ്ങളില്‍ വിജയക്കുതിപ്പ് തുടര്‍ന്നാല്‍ നെറ്റ് റണ്‍റേറ്റിലും ഓസീസിന് മെച്ചപ്പെടാനാവും. ഇത് ടീമിന്റെ സെമി സാധ്യതകളുയര്‍ത്തും. ഇന്ത്യ, ന്യൂസീലന്‍ഡ് ടീമുകളും തോല്‍ക്കുകയാണെങ്കില്‍ വീണ്ടും പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്. ഇംഗ്ലണ്ടിനെ സംബന്ധിച്ചും ദക്ഷിണാഫ്രിക്കയുടെ തോല്‍വി ഗുണകരമാണ്. മൂന്ന് മത്സരത്തില്‍ 1 ജയവും 2 തോല്‍വിയുമാണ് ഇംഗ്ലണ്ടിന്റെ പേരിലുള്ളത്.

-0.084 ആണ് ഇംഗ്ലണ്ടിന്റെ ഇക്കോണമി. അഫ്ഗാനിസ്ഥാനോട് നാണംകെട്ട് തോറ്റതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായി മാറിയത്. ദക്ഷിണാഫ്രിക്ക ഇതേ മികവ് തുടര്‍ന്നാല്‍ ഇംഗ്ലണ്ടിന്റെ മുന്നോട്ടുള്ള കുതിപ്പിനെ അത് കാര്യമായി ബാധിച്ചേക്കും. എന്നാല്‍ ദക്ഷിണാഫ്രിക്ക അപ്രതീക്ഷിതമായി തോറ്റതോടെ ഇംഗ്ലണ്ടിന്റെ സെമി സാധ്യതകള്‍ അത് മെച്ചപ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഇനിയുള്ള എല്ലാ മത്സരങ്ങളിലും വിജയക്കുതിപ്പ് തുടരേണ്ടത് ഇംഗ്ലണ്ടിനെ സംബന്ധിച്ച് അത്യാവശ്യമാണ്.

പാകിസ്താനും പ്രതീക്ഷിച്ച കുതിപ്പല്ല കാഴ്ചവെക്കുന്നത്. എങ്കിലും ഓസീസ്, ഇംഗ്ലണ്ട് ടീമുകളെക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് പാകിസ്താന്‍ കാഴ്ചവെക്കുന്നത്. മൂന്ന് മത്സരത്തിലും രണ്ടിലും ജയിച്ച പാകിസ്താന്‍ ചിരവൈരികളായ ഇന്ത്യയോട് മാത്രമാണ് തോറ്റത്. 4 പോയിന്റുള്ള പാകിസ്താന്‍ നിലവില്‍ നാലാം സ്ഥാനത്തുണ്ട്. -0.137 ആണ് പാകിസ്താന്റെ നെറ്റ് റണ്‍റേറ്റ്. ദക്ഷിണാഫ്രിക്കയുടെ തോല്‍വി മൂന്നാം സ്ഥാനത്തേക്കുയരാനുള്ള അവസരം പാകിസ്താനൊരുക്കുന്നു. ഇത് പാകിസ്താന് മുതലാക്കാന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രതീക്ഷിച്ചിരുന്നത്. അതുപോലെതന്നെ എല്ലാ ടീമുകളും ശക്തമായ പോരാട്ടം തന്നെ കാഴ്ചവെക്കുന്നു. ഇക്കാരണത്താല്‍ ഒരു ടീമിനും വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാനാവില്ല. ഇന്ത്യയും ന്യൂസീലന്‍ഡുമാണ് നിലവില്‍ മുന്നിട്ട് നില്‍ക്കുന്നതെങ്കിലും ഇനിയും മത്സരങ്ങള്‍ ശേഷിക്കെ പോയിന്റ് പട്ടിക മാറി മറിയുമെന്ന കാര്യം ഉറപ്പാണ്.

Story first published: Wednesday, October 18, 2023, 11:57 [IST]
Other articles published on Oct 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+