For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ബുംറ പരിധിയില്‍ കൂടുതല്‍ കൈമടക്കുന്നു! ആരോപണവുമായി ജേര്‍ണലിസ്റ്റ്- വിവാദം

മുംബൈ: ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനം കാഴ്ചവെക്കുകയാണ് ജസ്പ്രീത് ബുംറ. ന്യൂബോളില്‍ തുടര്‍ച്ചയായി വിക്കറ്റ് വീഴ്ത്തുന്ന ബുംറ റണ്‍സ് വിട്ടുകൊടുക്കാനും മടികാട്ടുന്നു. ഇത്തവണത്തെ ഇന്ത്യയുടെ വിജയക്കുതിപ്പില്‍ ബുംറയുടെ ബൗളിങ് മികവ് എടുത്തു പറയേണ്ടതായുണ്ട്. ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ 302 റണ്‍സിന്റെ വമ്പന്‍ ജയം നേടിയപ്പോഴും ബുംറയുടെ ബൗളിങ് പ്രകടനം നിര്‍ണ്ണായകമായിരുന്നു. എറിഞ്ഞ ആദ്യ പന്തില്‍ത്തന്നെ ബുംറ വിക്കറ്റ് നേടിയതാണ് ശ്രീലങ്കയെ തകര്‍ത്തത്.

സെമിയിലും ഇന്ത്യ സീറ്റുറപ്പിച്ച് കഴിഞ്ഞു. ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ വിജയത്തിന് പിന്നാലെ ജസ്പ്രീത് ബുംറയുടെ ബൗളിങ് നിയമവിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ശ്രീലങ്കന്‍ മാധ്യമ പ്രവര്‍ത്തകനായ ഡാനിയല്‍ അലക്‌സാണ്ടര്‍. എക്‌സിലൂടെയാണ് ബുംറയുടെ ബൗളിങ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഡാനിയല്‍ രംഗത്തെത്തിയത്. ഐസിസിയോട് ബുംറയുടെ ബൗളിങ് ആക്ഷന്‍ പരിശോധിക്കണമെന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടത്.

'ഇന്ത്യന്‍ മീഡിയം പേസര്‍ ജസ്പ്രീത് ബുംറയുടെ സംശയാസ്പദമായ ബൗളിങ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യുകയും പരിശോധിക്കപ്പെടുകയും ചെയ്യണം' എന്നാണ് ഡാനിയല്‍ എക്‌സില്‍ കുറിച്ചത്. എന്നാല്‍ ഡാനിയലിന്റെ ആരോപണത്തിന് പിന്നാലെ ട്രോളുകളും വിമര്‍ശനങ്ങളുമാണ് ഉയരുന്നത്. ശ്രീലങ്കയുടെ നാണംകെട്ട തോല്‍വിയുടെ ക്ഷീണം മാറ്റാനായാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

ബുംറ ലോകോത്തര ബൗളറാണ്. ലോക ക്രിക്കറ്റിലെത്തന്നെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളാണ് അദ്ദേഹം. ബുംറക്ക് മുന്നില്‍ ടീമുകള്‍ തകരുന്നതില്‍ എതിരാളികള്‍ക്ക് അസൂയയാണ്. അതുകൊണ്ടാണ് ഇത്തരം ആരോപണങ്ങള്‍ ഉയരുന്നതെന്ന വിമര്‍ശനവും ആരാധകര്‍ക്കുണ്ട്. ബുംറയുടെ ബൗളിങ് ആക്ഷന്‍ വ്യത്യസ്തമാണ്. എളുപ്പത്തില്‍ ആര്‍ക്കും അനുകരിക്കാന്‍ സാധിക്കുന്നതല്ല. ബുംറയുടെ ബൗളിങ് ആക്ഷന്‍ പരിശോധിക്കുമ്പോള്‍ ചില സാഹചര്യങ്ങളില്‍ കൈ മടങ്ങുന്നതായി കാണാനാവും.

bumrah

എന്നാല്‍ ബുംറ ഇന്ത്യന്‍ താരമായതിനാല്‍ ഇത് കാര്യമായി ആരും കാണുന്നില്ല. മറ്റൊരു ടീമിന്റെ താരമായിരുന്നെങ്കില്‍ ബുംറയെ ഇപ്പോള്‍ വിലക്കുമായിരുന്നുവെന്നും ചില ആരാധകര്‍ പറയുന്നു. ബുംറ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ്. ബുംറയുടെ സൂപ്പര്‍ താര പദവികാരണം അദ്ദേഹത്തിനെതിരേ റിപ്പോര്‍ട്ടിങ് ഉണ്ടാകുന്നില്ല. പരിശോധിച്ചാല്‍ നിയമവിരുദ്ധ ബൗളിങ് ആക്ഷന്‍ വ്യക്തമാവുമെന്നും ഇവര്‍ പറയുന്നു.

ബുംറയുടെ ബൗളിങ് ആക്ഷനെതിരേ നേരത്തെയും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതൊന്നും പരിശോധനയിലേക്ക് നീണ്ടിട്ടില്ല. ഇത്തവണ മാധ്യമ പ്രവര്‍ത്തകന്റെ ആരോപണം ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങളിലാരും ഇത്തരമൊരു ആരോപണം ഉയര്‍ത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ബുംറ പരിശോധനക്ക് വിധേയനാക്കാന്‍ സാധ്യത കുറവാണ്. എന്തായാലും ബുംറയുടെ ബൗളിങ്ങിനെ ചൊല്ലിയുടെ വിവാദം കൊഴുക്കുകയാണ്.

ഇത്തവണത്തെ ലോകകപ്പില്‍ ഏഴ് മത്സരത്തില്‍ നിന്ന് 15 വിക്കറ്റുകള്‍ ബുംറ വീഴ്ത്തിക്കഴിഞ്ഞു. സെമിയിലും ബുംറയുടെ ബൗളിങ് മികവ് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. ബുംറ നന്നായി തുടങ്ങുന്നത് പിന്നാലെയെത്തുന്ന ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. ബുംറ തുടക്കത്തിലേ എതിരാളികള്‍ക്ക് നല്‍കുന്ന സമ്മര്‍ദ്ദമാണ് പിന്നാലെയെത്തുന്ന മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും മുതലാക്കുന്നത്.

ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ സര്‍വാധിപത്യ ജയമാണ് നേടിയെടുത്തത്. 302 റണ്‍സിനാണ് മുന്‍ ചാമ്പ്യന്മാരെ ഇന്ത്യ നാണംകെടുത്തിയത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ എട്ട് വിക്കറ്റിന് 357 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്ക 55 റണ്‍സിനാണ് ഓള്‍ഔട്ടായത്. മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയപ്പോള്‍ മുഹമ്മദ് സിറാജ് മൂന്നുവിക്കറ്റുകളും വീഴ്ത്തി.

ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേയും ഓരോ വിക്കറ്റും പങ്കിട്ടു. സെമി ഉറപ്പിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി സെമി കളിക്കാന്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കണം. അതിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Friday, November 3, 2023, 10:20 [IST]
Other articles published on Nov 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+