Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജുവെങ്കില്‍ ആ വിക്കറ്റ് ഗ്യാരണ്ടി!! ഉര്‍വില്‍ ഇത്ര മോശമോ? ഗില്‍ രക്ഷപ്പെട്ടതിങ്ങനെ

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനായി ഈ ഐപിഎവല്‍ വീണ്ടുമൊരു കിടിലന്‍ ഫിഫ്റ്റി കൂടി കുറിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള അവസാന ലീഗ് മല്‍സരത്തില്‍ 64 റണ്‍സ് അടിച്ചെടുത്താണ് അദ്ദേഹം മടങ്ങിയത്. സ്ഥിരം ശൈലിയില്‍ നിന്നും വ്യത്യസ്തമായി അഗ്രസീവ് ബാറ്റിങാണ് ഗില്‍ കാഴ്ചവച്ചത്.

വെറും 37 ബോളിലാണ് അദ്ദേഹം 64 റണ്‍സിലെത്തിയത്. ഏഴു ഫോറുകളും മൂന്നു കൂറ്റന്‍ സിക്‌സറും ഇന്നിങ്‌സിലുണ്ടായിരുന്നു. 172.97 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റോടെയാണ് ഗില്‍ ബാറ്റ് വീശിയത്.

എന്നാല്‍ കുറേക്കൂടി നേരത്തേ അദ്ദേഹത്തെ പുറത്താക്കാന്‍ െൈന്നക്കു സാധിച്ചേനെ. പക്ഷെ സിഎസ്‌കെയുടെ വലിയൊരു അബദ്ധം ഗില്ലിനെ രക്ഷിക്കുകയായിരുന്നു. എങ്ങനെയെന്നു നോക്കാം.

SHUBMAN GILL

ഗില്ലിന്റെ രക്ഷപ്പെടല്‍

ഹോംഗ്രൗണ്ടായ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ശേഷം സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കാന്‍ ശുഭ്മന്‍ ഗില്‍-സായ് സുദര്‍ശന്‍ ഓപ്പണിങ് ജോടിക്കായിരുന്നു. വെറും 74 ബോളില്‍ ഈ സഖ്യം വാരിക്കൂട്ടിയത് 125 റണ്‍സാണ്. ഇതില്‍ 64 റണ്‍സ് ഗില്ലിന്റെ ബാറ്റില്‍ നിന്നായിരുന്നെങ്കില്‍ 51 റണ്‍സ് സായിയുടെ സംഭാവനയായിരുന്നു.

പക്ഷെ 64 റണ്‍സെടുത്ത ഗില്ലിനെ കുറേക്കൂടി നേരത്തേ ചെന്നൈ പുറത്താക്കാന്‍ കഴിയുമായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 51 റണ്‍സില്‍ അദ്ദേഹം അവര്‍ക്കു ടിക്കറ്റ് സമ്മാനിച്ചതാണ്. പക്ഷെ സിഎസ്‌കെ അതു 'നിരസിക്കുകയും' ആയുസ് നീട്ടി നല്‍കുകയുമായിരുന്നു.

പേസര്‍ ഗുര്‍ജപ്‌നീത് സിങെറിഞ്ഞ എട്ടാം ഓവറിലെ അവസാന ബോളിലായിരുന്നു ഗില്ലിന്റെ ഈ രക്ഷപ്പെടല്‍. നേരത്തേ സ്‌പെന്‍സര്‍ ജോണ്‍സന്റെ ഓവറില്‍ ക്യാച്ചിനു ശ്രമിക്കവെ ഇടതു കൈയിലെ ചെറുവിരലിനു പരിക്കേറ്റതു കാരണം സിഎസ്‌കെ കീപ്പറും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണ്‍ ഗ്രൗണ്ട് വിട്ടിരുന്നു. തുടര്‍ന്ന് ഉര്‍വില്‍ പട്ടേലാണ് കീപ്പിങ് ദൗത്യമേറ്റെടുത്തത്.

ഗുര്‍ജപ്‌നീതെറിഞ്ഞ എട്ടാം ഓവറലില്‍ ഗില്‍ രക്ഷപ്പെടുന്ന സമയത്തും കീപ്പിങില്‍ ഉര്‍വിലായിരുന്നു. ഓവറിലെ അവസാന ബോളിലായിരുന്നു സംഭവം. ഒരു ബാക്ക് ഓഫ് ലെങ്ത്ത് ബോളായിരുന്നു അത്. ഗില്‍ പുള്‍ ഷോട്ടിനു ശ്രമിച്ചെങ്കിലും കണക്ടായില്ല. ബോള്‍ നേരെ ഉര്‍വിലിന്റെ കൈകളിലെത്തുകയും ചെയ്തു.

SHUBMAN GILL

Photocredit/Jiohotstar

പക്ഷെ യഥാര്‍ഥത്തില്‍ ഈ ബോളില്‍ ഗില്ലിന്റെ ബാറ്റില്‍ വളരെ നേരിയ എഡ്ജുണ്ടായിരുന്നതായി റീപ്ലേകള്‍ കാണിച്ചപ്പോഴാണ് ചെന്നൈക്കും ഉര്‍വിലിനും എത്ര വലിയ അബദ്ധമാണ് സംഭവിച്ചതെന്നു വ്യക്തമായത്.

ബൗളറായ ഗുര്‍ജപ്നീതോ, ഉര്‍വിലോ വിക്കറ്റിനായി അപ്പീല്‍ ചെയ്തിരുന്നെങ്കില്‍ അതു ഔട്ട് ലഭിച്ചേനെ. ഇനി അംപയര്‍ തള്ളിയാലും ഉര്‍വിലിന് ഉറപ്പുണ്ടെങ്കില്‍ നായകന്‍ റുതുരാജ് ഗെയ്ക്വാദ് റിവ്യു എടുക്കുമായിരുന്നു.

പക്ഷെ ഉര്‍വില്‍ വിക്കറ്റിനു പിന്നില്‍ വന്‍ ദുരന്തമായി. അദ്ദേഹത്തിനു പകരം സഞ്ജുവാണ് കീപ്പിങിലെങ്കില്‍ അപ്പീല്‍ ചെയ്യുകയും റിവ്യു എടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു. സഞ്ജു ഇല്ലാത്തത്തതു കാരണം ഉറച്ച ഒരു വിക്കറ്റും ചെന്നൈ കൈവിട്ടു.

അപ്പോള്‍ വിക്കറ്റ് ലഭിച്ചാല്‍ ടീം സ്‌കോര്‍ 81ല്‍ സിഎസ്‌കെയ്ക്കു ബ്രേക്ക്ത്രൂ ലഭിക്കുമായിരുന്നു. പക്ഷെ 44 റണ്‍സ് കൂടി അതിനു ശേഷം ഗില്ലും സായിയും കൂട്ടിച്ചേര്‍ത്തു. ഇവിടെയാണ് സിഎസ്‌കെ ശരിക്കും സഞ്ജുവിന്റെ വിലയറിഞ്ഞത്.

Story first published: Friday, May 22, 2026, 0:12 [IST]
Other articles published on May 22, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+