For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: അഫ്ഗാന് തകര്‍പ്പന്‍ ജയം, സെമി സാധ്യത കാത്തു-പാകിസ്താന് പണികിട്ടി

ലഖ്‌നൗ: ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് നെതര്‍ലന്‍ഡ്‌സ്. ആദ്യം ബാറ്റുചെയ്ത നെതര്‍ലന്‍ഡ്‌സ് 46.3 ഓവറില്‍ 179 റണ്‍സില്‍ ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ അഫ്ഗാന്‍ 31.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ഹഷ്മത്തുല്ല ഷഹീദി (56*), റഹ്‌മത്ത് ഷാ (52) എന്നിവരുടെ പ്രകടനമാണ് അഫ്ഗാന് ആവേശ ജയം നല്‍കിയത്.

വിജയത്തോടെ അഫ്ഗാന്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. ഏഴ് മത്സരത്തില്‍ നിന്ന് എട്ട് പോയിന്റാണ് അഫ്ഗാനുള്ളത്. ഇതോടെ ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, പാകിസ്താന്‍ ടീമുകളുടെ സെമി സാധ്യതകള്‍ക്ക് വലിയ ഭീഷണി ഉയര്‍ത്താനും അഫ്ഗാനായി.

ടോസ് നേടി ആദ്യം ബാറ്റുചെയ്യാനിറങ്ങിയ നെതര്‍ലന്‍ഡ്‌സിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ മൂന്ന് റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ വെസ്ലി ബറേസിയെ (1) നെതര്‍ലന്‍ഡ്‌സിന് നഷ്ടമായി. ഒരു റണ്‍സെടുത്ത വെസ്ലിയെ മുജീബുര്‍ റഹ്‌മാന്‍ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ മാക്‌സ് ഒഡൗഡും (42) കോളിന്‍ അക്കര്‍മാനും (29) ചേര്‍ന്ന് 70 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. 40 പന്തില്‍ 9 ബൗണ്ടറിയടക്കം 42 റണ്‍സ് നേടിയ ഒഡൗഡ് റണ്ണൗട്ടായാണ് മടങ്ങിയത്.

കോളിന്‍ അക്കര്‍മാന്‍ 35 പന്ത് നേരിട്ട് നാല് ബൗണ്ടറിയടക്കം നേടി നിലയുറപ്പിച്ച് വന്നെങ്കിലും റണ്ണൗട്ടായി മടങ്ങി. റാഷിദ് ഖാന്റെ മികച്ച ഫീല്‍ഡിങ്ങാണ് അക്കര്‍മാനെ മടക്കിയത്. നെതര്‍ലന്‍ഡ്‌സ് നായകന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സ് ഗോള്‍ഡന്‍ ഡെക്കായി. ക്രീസില്‍ നിന്ന് കയറിക്കളിച്ച താരം പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും പന്തിന്റെ ദിശ വ്യക്തമായില്ല. ഇതോടെ വിക്കറ്റ് കീപ്പര്‍ ഇക്രം അലിഖില്‍ എഡ്വാര്‍ഡ്‌സിനെ റണ്ണൗട്ടാക്കി.

അപകടകാരിയായ ബാഡ് ഡി ലീഡിനെ (3) മുഹമ്മദ് നബി പുറത്താക്കിയപ്പോള്‍ സാഖിബ് സുല്‍ഫിഖറെ (3) നൂര്‍ അഹമ്മദും മടക്കി. വാലറ്റത്തിനും കാര്യമായൊന്നും ചെയ്യാനായില്ല. ലോഗന്‍ വാന്‍ ബീക്കിനെ (2) മുഹമ്മദ് നബിയും റൊളോഫ് വാന്‍ ഡെര്‍ മെര്‍വിയെ (11) നൂര്‍ അഹമ്മദും പുറത്താക്കി. പോള്‍ വാന്‍ മിക്കീരനെ (4) മുഹമ്മദ് നബി എല്‍ബിയില്‍ കുടുക്കിയപ്പോള്‍ ആര്യന്‍ ദത്ത് (10) പുറത്താവാതെ നിന്നു. ഇതോടെ 46.3 ഓവറില്‍ 179 റണ്‍സില്‍ നെതര്‍ലന്‍ഡ്‌സ് കൂടാരം കയറി.

afghanistan, cricket

അഫ്ഗാനായി മുഹമ്മദ് നബി മൂന്നും നൂര്‍ അഹമ്മദ് രണ്ടും മുജീബുര്‍ റഹ്‌മാന്‍ ഒരു വിക്കറ്റും നേടി. റാഷിദ് ഖാന് വിക്കറ്റൊന്നും നേടാനായുമില്ല. മറുപടിക്കിറങ്ങിയ അഫ്ഗാന്റെ തുടക്കവും പാളി. സ്‌കോര്‍ബോര്‍ഡില്‍ 27 റണ്‍സുള്ളപ്പോള്‍ റഹ്‌മാനുല്ല ഗുര്‍ബാസിനെ (10) നഷ്ടമായി. ലോഗന്‍ വാന്‍ ബീക്കിനാണ് വിക്കറ്റ്. ഇബ്രാഹിം സദ്രാനെ (20) മെര്‍വി ക്ലീന്‍ബ്ലൗള്‍ഡ് ചെയ്തു.

മൂന്നാം വിക്കറ്റില്‍ റഹ്‌മത്ത് ഷായും (52) ഹഷ്മത്തുല്ല ഷാഹിദിയും ചേര്‍ന്ന് അഫ്ഗാന് അടിത്തറ പാകി. 54 പന്തില്‍ എട്ട് ബൗണ്ടറിയടക്കം നേടിയ റഹ്‌മത്ത് ഷായെ സാഖിബ് സുല്‍ഫിഖര്‍ പുറത്താക്കുമ്പോള്‍ 3ന് 129 എന്ന മികച്ച സ്‌കോറിലേക്ക് അഫ്ഗാനെത്തിയിരുന്നു. നായകന്‍ ഷാഹിദിയും അസ്മത്തുല്ല ഒമര്‍സായിയും (31*) ചേര്‍ന്ന് അഫ്ഗാന് ജയമൊരുക്കുകയായിരുന്നു. ഷാഹിദി 64 പന്തില്‍ 6 ബൗണ്ടറിയും ഒമര്‍സായി 28 പന്തില്‍ 3 ബൗണ്ടറിയും നേടി.

പ്ലേയിങ് 11: അഫ്ഗാനിസ്ഥാന്‍- റഹ്‌മാനുല്ല ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, റഹ്‌മത്ത് ഷാ, ഹഷ്മത്തുല്ല ഷാഹിദി, മുഹമ്മദ് നബി, ഇക്രം അലിഖില്‍, അസ്മത്തുല്ല ഒമര്‍സായി, റാഷിദ് ഖാന്‍, മുജീബുര്‍ റഹ്‌മാന്‍, നൂര്‍ അഹമ്മദ്, ഫസല്‍ഹഖ് ഫറൂഖി

നെതര്‍ലന്‍ഡ്‌സ്- വെസ്ലി ബെറീസി, മാക്‌സ് ഒഡൗഡ്, കോളിന്‍ അക്കര്‍മാന്‍, സൈബ്രന്റ് എഞ്ചില്‍ബ്രീച്ച്, സ്‌കോട്ട് എഡ്വാര്‍ഡ്‌സ് (c), ബാഡ് ഡി ലീഡ്, സാഖിബ് സുല്‍ഫിഖര്‍, ലോഗന്‍ വാന്‍ ബീക്ക്, റൊളോഫ് വാന്‍ ഡെര്‍ മെര്‍വി, ആര്യന്‍ ദത്ത്, പോള്‍ വാന്‍ മിക്കീരന്‍

Story first published: Friday, November 3, 2023, 12:21 [IST]
Other articles published on Nov 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+