വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് സമ്മാനത്തുക വെറും നക്കാപ്പിച്ച; കളിയിലെ താരത്തിന് 250 ഡോളര്‍

ദില്ലി: ക്രിക്കറ്റ് കാണാന്‍ ഇഷ്ടമാണെന്ന് പറയുന്നവര്‍ ഇന്ത്യന്‍ വനിതാ താരങ്ങള്‍ കളിക്കുന്ന ക്രിക്കറ്റ് എന്നെങ്കിലും കണ്ടിരിക്കുമോ?. അതേ വ്യത്യാസമാണ് ഇവര്‍ക്ക് ലഭിക്കുന്ന സമ്മാനത്തുകയിലും പ്രതിഫലിക്കുന്നത്. പുരുഷ ക്രിക്കറ്റ് താരങ്ങളും വനിതാ ക്രിക്കറ്റ് താരങ്ങളും തമ്മിലുള്ള സമ്മാനത്തുകയിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ ഇപ്പോള്‍ മലേഷ്യയില്‍ നടന്നുവരുന്ന വനിതാ ഏഷ്യാ കപ്പ് ടി20യിലേക്ക് കണ്ണോടിച്ചാല്‍ മതി. ഇന്ത്യയുടെ സൂപ്പര്‍താരമായ മിതാലി രാജിന് കളിയിലെ താരമായതിന് ലഭിച്ച തുക വെറും 250 ഡോളര്‍.

crickt

ആദ്യമത്സരത്തില്‍ ആതിഥേയരായ മലേഷ്യയെ 142 റണ്ണിനാണ് ഇന്ത്യന്‍ വനിതകള്‍ തോല്‍പ്പിച്ചത്. മത്സരത്തില്‍ മിതാലി രാജ് പുറത്താകാതെ 97 റണ്‍ നേടി. കൂടാതെ 27 റണ്ണിന് എതിരാളികളെ എറിഞ്ഞിടുകയും ചെയ്തു. മത്സരത്തിലെ താരമായി മിതാലി രാജിനെ തെരഞ്ഞെടുത്തു. രണ്ടാമത്തെ മത്സരത്തില്‍ ഹര്‍മാന്‍പ്രീത് കൗറാണ് മികച്ച താരമായത്. കൗറിനും ലഭിച്ചതും 250 ഡോളര്‍, ഏകദേശം 16,778 രൂപ. സമ്മാനത്തുകയിലെ ഈ വ്യത്യാസം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു.

ഐസിസിയുടെ സ്ത്രീവിരുദ്ധതയെയാണ് ചിലര്‍ ചോദ്യം ചെയ്യുന്നത്. വ്യാഴാഴ്ച ശ്രീലങ്കക്കെതിരെയുള്ള മത്സരവും ശനിയാഴ്ച പാകിസ്ഥാനെതിരെയുള്ള വലിയ മത്സരവും നടക്കും. രാവിലെ ഏഴ് മണിക്കാണ് ഇന്ത്യ, പാകിസ്ഥാന്‍ മത്സരം. വനിതാ ഏഷ്യാ കപ്പ് ടി20 മത്സരം അരങ്ങേറുന്നത് തന്നെ ക്രിക്കറ്റ് പ്രേമികളെന്ന് പറയപ്പെടുന്നവര്‍ അറിഞ്ഞിരിക്കാന്‍ ഇടയില്ല. അതുകൊണ്ട് തന്നെയാണ് ഇവര്‍ക്ക് ലഭിക്കുന്ന സമ്മാനത്തുകയിലും വ്യത്യാസം പ്രകടമാക്കുന്നത്.

മത്സരങ്ങള്‍ കാണാന്‍ കാണികളെത്തുമ്പോള്‍ സംഘാടകരുടെ മേശ നിറയും. അങ്ങിനെ വരുമ്പോള്‍ മാത്രമെ താരങ്ങള്‍ക്ക് ഇതിന്റെ വിഹിതം ലഭിക്കൂ. അതുകൊണ്ട് തന്നെ ഒരുപാട് വിമര്‍ശിക്കാതെ വനിതാ ക്രിക്കറ്റ് കണ്ട് പ്രോത്സാഹിപ്പിക്കണമെന്നാണ് മറ്റുചിലര്‍ ചൂണ്ടിക്കാണിക്കുന്നത്.

Story first published: Wednesday, June 6, 2018, 9:16 [IST]
Other articles published on Jun 6, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X