വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റെയ്‌നയില്ലാതെ ടീം ഇന്ത്യക്കു എന്തു ലോകകപ്പ്? ഉറപ്പായും വേണം... ഇതാ അഞ്ച് കാരണങ്ങള്‍

2019ലെ ഏകദിന ലോകകപ്പില്‍ തീര്‍ച്ചയായും സ്ഥാനമര്‍ഹിക്കുന്ന കളിക്കാരനാണ് അദ്ദേഹം

By Manu

മുംബൈ: ഒരു കാലത്ത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയില്ലാതെ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിനെ സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. എംഎം ധോണിക്കു കീഴില്‍ ഇന്ത്യന്‍ കിരീടങ്ങള്‍ വാരിക്കൂട്ടി മുന്നേറിയപ്പോള്‍ കുതിപ്പിന് വേഗം കൂട്ടി റെയ്‌നയും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ധോണി നായകസ്ഥാനമൊഴിഞ്ഞ ശേഷം റെയ്‌നയെ ഇന്ത്യന്‍ ടീമില്‍ കാണുന്നത് അപൂര്‍വ്വമായി മാത്രമാണ്. ഇടയ്ക്ക് പരിക്കും ഫിറ്റ്‌നസ് ഇല്ലായ്മയുമെല്ലാം താരത്തെ ദേശീയ ടീമില്‍ നിന്നും മാറ്റിനിര്‍ത്തി.

എന്നാല്‍ ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന ട്വന്റി20 പരമ്പരയിലൂടെ റെയ്‌ന ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിരിക്കുകയാണ്. 2019ലെ അടുത്ത ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ തീര്‍ച്ചയായും വേണ്ട താരമാണ് റെയ്‌ന. അദ്ദേഹത്തെ ടീമിലുള്‍പ്പെടുത്താന്‍ ഇതാ അഞ്ചു കാരണങ്ങള്‍.

റെയ്‌നയുടെ അനുഭവസമ്പത്ത്

റെയ്‌നയുടെ അനുഭവസമ്പത്ത്

ലോകകപ്പ് പോലൊരു വന്‍ ടൂര്‍ണമെന്റില്‍ റെയ്‌നയുടെ അനുഭവസമ്പത്ത് തീര്‍ച്ചയായും ഇന്ത്യക്കു മുതല്‍ക്കൂട്ടാവും. 200ല്‍ അധികം ഏകദിനങ്ങളില്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ താരമാണ് അദ്ദേഹം. കഴിഞ്ഞ 12 വര്‍ഷമായി റെയ്‌ന മല്‍സരരംഗത്തുണ്ട്.
എംഎസ് ധോണിയെപ്പൊലു താരം ക്രീസില്‍ ബാറ്റ് ചെയ്യുമ്പോള്‍ മറുഭാഗത്ത് റെയ്‌നയാണെങ്കില്‍ അത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.
ആക്രമിച്ചു കളിക്കാന്‍ ഇഷ്ടപ്പെടുന്ന റെയ്‌ന കൂട്ടിനുള്ളപ്പോള്‍ അനായാസം സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് ടീമിനെ വിജയത്തിക്കാനും ഇത് ധോണിക്ക് ആത്മവിശ്വാസം നല്‍കും.

മധ്യനിരയിലെ ഏക ഇടംകൈയന്‍

മധ്യനിരയിലെ ഏക ഇടംകൈയന്‍

ഓപ്പണര്‍ ശിഖര്‍ ധവാനെ മാറ്റിനിര്‍ത്തിയാല്‍ നിലവിലെ ഇന്ത്യന്‍ ഏകദിന ടീമില്‍ ഒരു ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ പോലുമില്ലാത്തത് നിരാശപ്പെടുത്തുന്നതാണ്. മധ്യ ഓവറുകളില്‍ ലെഗ് സ്പിന്നര്‍മാര്‍ക്കും ഇടംകൈയന്‍ സ്പിന്നര്‍മാര്‍ക്കുമെതിരേ ഇന്ത്യയുടെ വലംകയ്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പതറുന്നത് സ്ഥിരം കാഴ്ചയാണ്.
എന്നാല്‍ റെയ്‌നയെ ഉള്‍പ്പെടുത്തിയാല്‍ ഈ കുറവ് പരിഹരിക്കാന്‍ ഇന്ത്യക്കാവും. സ്പിന്‍ ബൗളര്‍മാര്‍ക്കെതിരേ 50 കൂടുതല്‍ ബാറ്റിങ് ശരാശരിയുള്ള താരം കൂടിയാണ് അദ്ദേഹം.

തകപ്പന്‍ ഫീല്‍ഡര്‍

തകപ്പന്‍ ഫീല്‍ഡര്‍

എല്ലാമുള്‍പ്പെടുന്ന തകര്‍പ്പന്‍ പാക്കേജ് തന്നെയാണ് റെയ്‌ന. ബാറ്റിങിലും ബൗളിങിലും മാത്രമല്ല കണ്ണഞ്ചിപ്പിക്കുന്ന ഫീല്‍ഡിങിലും കേമനാണ് റെയ്‌ന. ഫീല്‍ഡിങില്‍ ഏറ്റവും മോശം ടീമെന്നു നേരത്തേ പരിഹസിക്കപ്പെട്ട ഇന്ത്യയുടെ ചീത്തപ്പേര് മായ്ച്ചത് റെയ്‌നടക്കമുള്ള താരങ്ങളുടെ വരവാണ്. യുവരാജ് സിങ്, മുഹമ്മദ് കൈഫ് എന്നീ തകര്‍പ്പന്‍ ഫീല്‍ഡര്‍മാര്‍ ടീമിലെത്തിയ ശേഷമാണ് ഫീല്‍ഡിങിനെ കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുകള്‍ തന്നെ മാറിയത്.
റെയ്‌നയുടെ പകരക്കാരനെന്ന നിലയില്‍ നിലവില്‍ ഏകദിന ടീമിലുള്ള കേദാര്‍ ജാദവ് നിരവധി മല്‍സരങ്ങളില്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അര്‍ധാവസരങ്ങളും പോലും മുതലെടുക്കാന്‍ ശേഷിയുള്ള താരമാണ് റെയ്‌ന.

ബൗളിങിലും ഉപയോഗിക്കാം

ബൗളിങിലും ഉപയോഗിക്കാം

നിര്‍ണാക ഘട്ടങ്ങളില്‍ ബൗളറായും ടീമിന് ഉപയോഗപ്പെടുത്താവുന്ന താരമാണ് റെയ്‌ന. ഹര്‍ദിക് പാണ്ഡ്യ തന്റെ മുഴുവന്‍ ഓവറുകളും തികയ്്ക്കാനാവാതെ പാടുപെടുന്ന ഈ സാഹചര്യത്തില്‍ റെയ്‌നയുടെ സാന്നിധ്യം മറ്റൊരു ബൗളറെക്കൂടിയാണ് ഇന്ത്യക്കു സമ്മാനിക്കുന്നത്. ബ്രേക് ത്രൂകള്‍ നല്‍കാന്‍ ശേഷിയുള്ള റെയ്‌ന 98 ഇന്നിങ്‌സുകളില്‍ നിന്നായ അഞ്ചു റണ്‍സ് ശരാശരിയില്‍ 35 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

ടീം പ്ലെയര്‍

ടീം പ്ലെയര്‍

തികഞ്ഞൊരു ടീം പ്ലെയര്‍ കൂടിയാണ് റെയ്‌ന. ഏതു ബൗളര്‍ വിക്കറ്റ് വീഴ്ത്തിയാലും ഓടിയെത്തി അവരെ അഭിനന്ദിക്കുകയും ആഹ്ലാദം പങ്കിടുകയും ചെയ്യുന്ന താരമാണ് അദ്ദേഹം. റെയ്‌നയെപ്പോലൊരു ടീം പ്ലെയറുടെ സാന്നിധ്യം ടീമിനു മുഴുവന്‍ പ്രചോദനമേകുന്നതാണ്.
കഴിവിന്‍ പരമാവധി എപ്പോഴും കളിക്കളത്തില്‍ നല്‍കാന്‍ ശ്രമിക്കുന്ന താരമാണ് റെയ്‌ന. ക്രീസിലെത്തി ആദ്യ പന്ത് മുതല്‍ ഷോട്ടുകള്‍ കളിക്കാനുള്ള മിടുക്കും ആത്മവിശ്വാസവുമുള്ള ചുരുക്കം താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം.

കേപ്ടൗണില്‍ കലാശക്കൊട്ട്... കപ്പ് ആര്‍ക്ക്? വിജയപ്രതീക്ഷയില്‍ കോലിക്കൂട്ടംകേപ്ടൗണില്‍ കലാശക്കൊട്ട്... കപ്പ് ആര്‍ക്ക്? വിജയപ്രതീക്ഷയില്‍ കോലിക്കൂട്ടം

നാണക്കേടിന്റെ റെക്കോര്‍ഡിട്ട് രോഹിത്തും ചഹലും!! ധോണിക്ക് അഭിമാനിക്കാം, ക്ലാസെനും...നാണക്കേടിന്റെ റെക്കോര്‍ഡിട്ട് രോഹിത്തും ചഹലും!! ധോണിക്ക് അഭിമാനിക്കാം, ക്ലാസെനും...

Story first published: Friday, February 23, 2018, 15:42 [IST]
Other articles published on Feb 23, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X