വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വഡേക്കറുടെ ആ തീരുമാനം തെറ്റിയില്ല, സച്ചിന്റെ ഇതിഹാസ യാത്ര അവിടുന്ന് തുടങ്ങി; ഇന്ത്യയുടേയും

ക്രിക്കറ്റ് ആരാധകരോട് ഈ ചോദ്യം ചോദിച്ചാല്‍ ഭൂരിഭാഗം പേരും ഒരൊറ്റ ഉത്തരമാവും നല്‍കുക. മറ്റൊന്നുമല്ല, ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍ മല്‍സരത്തില്‍ ഏത് പൊസിഷനില്‍ ഇറങ്ങുന്നതാണ് കാണാനാണ് താല്‍പ്പര്യം. സംശയമില്ല, ഭൂരിഭാഗം പേരും ഉത്തരം നല്‍കുക ഓപ്പണറായി ഇറങ്ങുന്നത് കാണാന്‍ എന്നാവും.

അതേ, ക്രിക്കറ്റില്‍ സചിന്‍ നിരവധി അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനനിച്ചത് ഓപ്പണിങ് റോളിലിറങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ഏകദിന ക്രിക്കറ്റില്‍ സചിന്‍ ഓപ്പണറായി ഇറങ്ങുന്നത് കാണാനാണ് ആരാധകര്‍ക്ക് ഇഷ്ടം.

<strong>മെസ്സി വിരമിച്ചാല്‍ അര്‍ജന്റീനയ്ക്ക് എന്തു സംഭവിക്കും?; മുന്‍ സൂപ്പര്‍താരം പറയുന്നു</strong>മെസ്സി വിരമിച്ചാല്‍ അര്‍ജന്റീനയ്ക്ക് എന്തു സംഭവിക്കും?; മുന്‍ സൂപ്പര്‍താരം പറയുന്നു

സച്ചിനെ ഓപ്പണറാക്കിയത് വഡേക്കര്‍

സച്ചിനെ ഓപ്പണറാക്കിയത് വഡേക്കര്‍

ത്രീ ഡൗണ്‍, ഫോര്‍ ഡൗണ്‍ പൊസിഷനുകളിലായിരുന്നു 1994 മാര്‍ച്ച് 27 വരെ സചിന്‍ ഏകദിനത്തില്‍ ബാറ്റിങിനിറങ്ങിയിരുന്നത്. ഭേദപ്പെട്ട പ്രകടനങ്ങളായിരുന്നു അപ്പോഴെല്ലാം സചിന്‍ കാഴ്ചവച്ചിരുന്നത്.

ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തോടെ ചിത്രം മാറി. ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ 28 റണ്‍സിന് തോറ്റു. ത്രീ ഡൗണായിറങ്ങിയ സചിന്‍ 15 റണ്‍സെടുത്ത് മല്‍സരത്തില്‍ പുറത്തായി. സ്റ്റാര്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ നയിക്കുന്ന ഇന്ത്യയുടെ പരിശീലകന്‍ മുന്‍ സൂപ്പര്‍ ക്യാപ്റ്റന്‍ അജിത് വഡേക്കറായിരുന്നു. ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി വഡേക്കര്‍ അവിസ്മരണീയ വിജയങ്ങള്‍ നേടിക്കൊടുക്കുന്ന കാലഘട്ടം കൂടിയായിരുന്നു അത്.

പക്ഷേ, ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റില്‍ അപ്രതീക്ഷിത വഴിത്തിരിവുണ്ടാക്കുന്ന തീരുമാനമുണ്ടായി. മറ്റൊന്നുമല്ല, ഇന്ത്യ അജയ് ജഡേജയ്‌ക്കൊപ്പം സചിനെ ഓപ്പണറായിറക്കി. ആ തീരുമാനത്തിനു പിന്നില്‍ അജിത് വഡേക്കറെന്ന പരിശീലകനായിരുന്നു. വഡേക്കറുടെ നിര്‍ദ്ദേശം അസ്ഹറുദ്ദീനും അംഗീകരിച്ചു.

അവിസ്മരണീയമാക്കി സച്ചിന്‍

അവിസ്മരണീയമാക്കി സച്ചിന്‍

തന്നെ ഓപ്പണറാക്കിയ വഡേക്കറിന്റേയും അസറുദ്ദീന്റേയും തീരുമാനം അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്നതായിരുന്നു സചിന്റെ പ്രകടനം. ഓപ്പണറായിറങ്ങിയ ആദ്യ മല്‍സരത്തില്‍ തന്നെ സചിന്‍ കത്തിക്കയറി.

ബാറ്റ് കൊണ്ട് സചിന്‍ തകര്‍പ്പന്‍ ഇന്നിങ്‌സ് പുറത്തെടുത്തപ്പോള്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഗംഭീര വിജയം സ്വന്തമാക്കുകയായിരുന്നു. 49 പന്തില്‍ നിന്ന് 15 ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 82 റണ്‍സാണ് സചിന്‍ മല്‍സരത്തില്‍ അടിച്ചെടുത്തത്. കളിയിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സചിനെ തേടിയെത്തി.

ലോകം സാക്ഷിയായി, ഇതിഹാസ ഇന്നിങ്‌സുകള്‍ക്ക്

ലോകം സാക്ഷിയായി, ഇതിഹാസ ഇന്നിങ്‌സുകള്‍ക്ക്

ഓപ്പണിങ് റോളിലെത്തിയതോടെയാണ് സചിന്‍ തന്റെ ബാറ്റിങ് പാടവം പുറത്തെടുത്തത്. കന്നി ഏകദിന സെഞ്ച്വറിയും, 10000 റണ്‍സും 15000 റണ്‍സും ഇരട്ട സെഞ്ച്വറിയും തുടങ്ങിയ നിരവധി റെക്കോഡുകളുടെ തോഴനാക്കി സചിനെ മാറ്റിയതും ഓപ്പണറായതിനു ശേഷമുള്ള തകര്‍പ്പന്‍ ഇന്നിങ്‌സായിരുന്നു. ഇന്ത്യയുടെ പല അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്കും സചിന്റെ മാസ്മരിക ഇന്നിങ്‌സുകള്‍ കാരണമാവുകയും ചെയ്തു.

ആ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ഇന്ത്യക്കും ആരാധകര്‍ക്കും സമ്മാനിച്ചത് വഡേക്കറിന്റെ ആ തീരുമാനം തന്നെയായിരുന്നു. സചിനെ ഓപ്പണറാക്കാനുള്ള തീരുമാനം. അതായിരുന്നു സചിന് ഏറ്റവും അനുയോജ്യമായ പൊസിഷന്‍ എന്ന് കാലം തെളിയിക്കുന്നതിനു മുമ്പ് തന്നെ ഒരുപക്ഷേ, വഡേക്കര്‍ മനസ്സില്‍ കണ്ടിട്ടുണ്ടാവും.

Story first published: Thursday, August 16, 2018, 13:23 [IST]
Other articles published on Aug 16, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X