വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്‍ അരങ്ങേറുമ്പോള്‍ കോലി എവിടെയായിരുന്നു?

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുമ്പോള്‍ സച്ചിന്‍ തന്നെ ഒരു കുട്ടിയായിരുന്നു. പതിനാറാം വയസ്സിലാണ് സച്ചിന്‍ പാകിസ്ഥാനെതിരെ അരങ്ങേറുന്നത്. അതിനുശേഷം നീണ്ട 24 കൊല്ലങ്ങള്‍ കടന്നുപോയി. ഇന്ന് ഇന്ത്യയുടെ സൂപ്പര്‍ സ്റ്റാറുകളായ വിരാട് കോലി, യുവരാജ് സിംഗ്, ധോണി തുടങ്ങിയവര്‍ സച്ചിന്‍ അരങ്ങേറുമ്പോള്‍ എവിടെയായിരിക്കണം?

ആദ്യ ടെസ്റ്റിന് ഇമ്രാന്‍ ഖാനും വാസിം അക്രവും വഖാര്‍ യൂനിസും അടങ്ങിയ ലോകോത്തര ബൗളിംഗ് നിരയ്‌ക്കെതിരെ സ്റ്റാന്‍സ് എടുക്കുമ്പോള്‍ സര്‍ രവീന്ദ്ര ജഡേജ തൊട്ടിലില്‍ കിടക്കുകയായിരുന്നു എന്ന് പറഞ്ഞാല്‍ അതിശയമാകില്ല. സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പിച്ച വയ്ക്കുമ്പോള്‍ ഒന്നൊന്നര വയസ്സായ അജിന്‍ക്യ രഹാനെ ജീവിതത്തിന്റെ ക്രീസില്‍ പിച്ച വയ്ക്കുന്നതേ ഉണ്ടായുള്ളൂ.

സച്ചിന്‍ ടെസ്റ്റ് മത്സരം കളിക്കാനിറങ്ങുമ്പോല്‍ ഇപ്പോള്‍ സച്ചിനുമായി ഡ്രസിംഗ് റൂം പങ്കിടുന്ന വമ്പന്മാര്‍ എന്തുചെയ്യുകയായിരുന്നു എന്ന് നോക്കൂ.

വിരാട് കോലി

വിരാട് കോലി

സച്ചിന്റെ പിന്‍ഗാമിയാകാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന പ്രതിഭാ ശാലി. സച്ചിന്‍ ആദ്യ മത്സരം കളിക്കാനിറങ്ങിയ നവംബര്‍ പതിനഞ്ചിന് വെറും പത്ത് ദിവസം മുന്‍പ് ഒന്നാം പിറന്നാള്‍ ആഘോഷിച്ചിട്ടേയുള്ളൂ വിരാട്. 1988 നവംബര്‍ 5 നാണ് കോലി ജനിച്ചത്.

 സര്‍ ജഡേജ

സര്‍ ജഡേജ

ഒരു വയസ്സുപോലും തികയാത്ത ജഡ്ഡു തൊട്ടിലില്‍ കിടക്കുകയായിരുന്നു അക്കാലത്ത്. 1988 ഡിസംബര്‍ ആറിനാണ് ജഡേജ ജനിച്ചത്.

 യുവരാജ്

യുവരാജ്

എട്ട് വയസ്സുള്ള യുവരാജ് അച്ഛന്‍ യോഗ് രാജിനൊപ്പം ക്രിക്കറ്റ് പരിശീലനം തുടങ്ങിക്കാണണം. യുവി ജനിച്ചത് 1981 ഡിസംബര്‍ 12 നാണ്.

എം എസ് ധോണി

എം എസ് ധോണി

സച്ചിന്‍ പാകിസ്ഥാനെതിരെ അരങ്ങേറുമ്പോള്‍ നാലാം ക്ലാസില്‍ പഠിക്കുകയായിരുന്നു ധോണി. 1981 ജൂലൈ 7 നാണ് മഹി ജനിച്ചത്.

മുരളി വിജയ്

മുരളി വിജയ്

അഞ്ച് വയസ്സുള്ള മുരളി വിജയ് ഒന്നാം ക്ലാസില്‍ തറ പറ എഴുതിപ്പഠിക്കുകയായിരുന്നു 1989 ല്‍

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

നാലുവയസ്സുള്ള ശിഖര്‍ ധവാനെ ഒന്നാം ക്ലാസില്‍ ചേര്‍ക്കുന്നതിനെക്കുറിച്ച് വീട്ടുകാര്‍ ആലോചിക്കുന്നതേ ഉണ്ടാകാനിടയുള്ളൂ. 1985 ഡിസംബര്‍ അഞ്ചിനായിരുന്നു ധവാന്റെ ജനനം.

സേവാഗ്

സേവാഗ്

കളിയൊക്കെ പഠിച്ചെങ്കിലും വീരു ക്രിക്കറ്റ് അത്ര കാര്യമായി എടുത്തിട്ടുണ്ടായിരുന്നില്ല അന്ന്. സച്ചിന്റെ കളി കണ്ടാണ് താന്‍ ക്രിക്കറ്റ് സീരിയസായി എടുക്കുന്നതെന്ന് സേവാഗ് തന്നെ പറഞ്ഞിട്ടുണ്ട്. 1978 ഒക്ടോബര്‍ 20 നായിരുന്നു വീരുവിന്റെ ജനനം.

ശ്രീശാന്ത്

ശ്രീശാന്ത്

ആറ് വയസ്സുകാരനായ ശ്രീശാന്ത് സ്‌കൂള്‍മുറ്റത്ത് ലെഗ് സ്പിന്‍ എറിഞ്ഞുനടക്കുകയായിരുന്നു 1989ല്‍. ഇന്ത്യ ലോകകപ്പ് നേടിയ 83 ലെ ഫെബ്രുവരിയിലാണ് ശ്രീ ജനിച്ചത്.

ദ്രാവിഡ്

ദ്രാവിഡ്

കര്‍ണാടകയ്ക്ക് വേണ്ടി ജൂനിയര്‍ ലെവലില്‍ നേട്ടങ്ങള്‍ കൊയ്ത് തുടങ്ങിയിരുന്നു ദ്രാവിഡ്. സച്ചിനെക്കാള്‍ മൂന്ന് മാസത്തിന് മൂത്ത ദ്രാവിഡ് ജനിച്ചത് 1973 ജനുവരി 11 നാണ്.

ചേതേശ്വര്‍ പൂജാര

ചേതേശ്വര്‍ പൂജാര

ജൂനിയര്‍ ദ്രാവിഡ് എന്ന് വിളിപ്പേരുള്ള ചേതേശ്വര്‍ പൂജാരയ്ക്ക് 22 മാസം പ്രായമാണ് സച്ചിന്‍ ആദ്യകളിക്ക് ഗാര്‍ഡെഡുക്കുമ്പോള്‍. 1988 ജനുവരി 25 നാണ് പൂജാര ജനിച്ചത്.

Story first published: Wednesday, October 16, 2013, 15:59 [IST]
Other articles published on Oct 16, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X