തന്റെ റെക്കോര്‍ഡ് ലക്ഷ്യമാക്കിയില്ല; വിരാട് കോലിക്ക് സങ്കക്കാരയുടെ പുകഴ്ത്തല്‍

Posted By:

ദില്ലി: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തോടെ ഈ വര്‍ഷത്തെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സങ്കക്കാരയുടെ പുകഴ്ത്തല്‍. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരനെന്ന ബഹുമതി സ്വന്തമാക്കാന്‍ കഴിയുമായിരുന്നിട്ടും അതിന് ശ്രമിക്കാത്ത കോലിയെ സങ്കക്കാര വാഴ്ത്തി.

എല്ലാ ഫോര്‍മാറ്റുകളിലും കൂടി 2,868 റണ്‍സ് നേടിയ സങ്കക്കാരയാണ് ഒരു കലണ്ടര്‍ വര്‍ഷത്തെ റെക്കോര്‍ഡ് സൂക്ഷിക്കുന്നത്. വിരാട് കോലിയാകട്ടെ തൊട്ടുപിന്നില്‍ 2,818 റണ്‍സില്‍ ഈ വര്‍ഷത്തെ ബാറ്റിങ് അവസാനിപ്പിച്ചു. ശ്രീലങ്കയ്‌ക്കെതിരെ മൂന്ന് ഏകദിനങ്ങളും ടി20 മത്സരങ്ങളും ശേഷിക്കെയാണ് കോലി വിശ്രമം ആവശ്യപ്പെട്ടത്. ഇതോടെ റെക്കോര്‍ഡ് തകര്‍ക്കാമായിരുന്നെങ്കിലും കോലി അതിന് മുതിര്‍ന്നില്ല.

viratkohli

അതേസമയം, കോലിക്ക് അടുത്തവര്‍ഷം തന്നെ തകര്‍ക്കാവുന്നതാണ് ഈ റെക്കോര്‍ഡെന്ന് സങ്കക്കാര വിലയിരുത്തി. കോലിയുടെ ക്ലാസ് മറ്റൊരു തലത്തിലാണ്. തുടര്‍ച്ചായ വര്‍ഷങ്ങളില്‍ തന്റെതന്നെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശേഷിയുള്ള കളിക്കാരനാണ് കോലിയെന്നും മുന്‍താരം ചൂണ്ടിക്കാട്ടി.

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് സീരീസില്‍ 0, 104, 213, 243, 50 എന്നിങ്ങനെയാണ് കോലിയുടെ സ്‌കോര്‍. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന താരം ജനുവരിയില്‍ നടക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി വിശ്രമം ആവശ്യപ്പെടുകയായിരുന്നു. കാമുകി അനുഷ്‌കയുമായുള്ള വിവാഹം ഡിസംബര്‍ അവസാനം നടക്കുമെന്നും സൂചനയുണ്ട്.


Story first published: Thursday, December 7, 2017, 9:33 [IST]
Other articles published on Dec 7, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍