വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

97ൽ നിൽക്കേ ഡിക്ലയർ ചെയ്യട്ടേ എന്ന് വിരാട് കോലി ശാസ്ത്രിയോട് ചോദിച്ചു.. ഈ കോലിയെയാണോ ശത്രുക്കൾ...!!

By Muralidharan

കൊൽക്കത്ത: വിരാട് കോലി സെഞ്ചുറിയടിക്കാൻ കാത്തുനിൽക്കാതെ ഡിക്ലയർ ചെയ്തിരുന്നെങ്കിൽ കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യ മലമറിച്ചേനെ എന്നാണ് കോലി വിമർശകർ പറയുന്നത്. ക്രിക്കറ്റിന്റെ അടിസ്ഥാന പാഠങ്ങൾ അറിയുന്ന ആരും കോലിയുടെ ഇന്നിംഗ്സിനെ വിമർശിക്കില്ല എന്നത് വേറെ കാര്യം. ഇന്ത്യയെ തോൽവിയിൽ നിന്നും രക്ഷിച്ചത് കോലി ഒറ്റക്കാണ്. എന്നിട്ടും കോലിയെ കുറ്റം പറയണമെങ്കിൽ അയാൾ ഒന്നാം നമ്പർ കോലി വിരോധിയായിരിക്കണം.

<strong>ഇന്ത്യ ടെസ്റ്റ് ജയിക്കാത്തതിന് കാരണം കോലിയുടെ സ്വാര്‍ഥത, സെഞ്ചുറി മോഹം... 'ആരാധകരുടെ' വിമർശനം.. ഇതിനെയൊക്കെ ട്രോളെന്ന് വിളിക്കാമോ.. കാണൂ ട്രോളുകൾ!!</strong>ഇന്ത്യ ടെസ്റ്റ് ജയിക്കാത്തതിന് കാരണം കോലിയുടെ സ്വാര്‍ഥത, സെഞ്ചുറി മോഹം... 'ആരാധകരുടെ' വിമർശനം.. ഇതിനെയൊക്കെ ട്രോളെന്ന് വിളിക്കാമോ.. കാണൂ ട്രോളുകൾ!!

വിരാട് കോലി സെഞ്ചുറി അടിക്കാൻ സ്വാർഥത കാണിച്ചു എന്ന് കള്ളക്കണ്ണിരൊഴുക്കുന്നവർക്ക് അറിയാമോ ബാറ്റിംഗിനിടെ രണ്ട് തവണ വിരാട് കോലി ഡിക്ലയർ ചെയ്യണോ എന്ന് രവി ശാസ്ത്രിയോട് ചോദിച്ച കാര്യം. വിമർശിച്ചവരും ട്രോളുണ്ടാക്കിയവരും പറഞ്ഞത് ശാസ്ത്രി നിർത്താൻ പറഞ്ഞിട്ടും കോലി ബാറ്റിംഗ് തുടർന്നു എന്നാണ്. എന്നാൽ അതല്ല സത്യം. കാണൂ...

കോലിയുടെ സ്കോർ 86ൽ

കോലിയുടെ സ്കോർ 86ൽ

സ്വന്തം സ്കോർ 86 ൽ നിൽക്കേയാണ് വിരാട് കോലി ഡ്രസിങ് റൂമിലേക്ക് തിരിഞ്ഞ് കോച്ച് രവി ശാസ്ത്രിയോട് ഡിക്ലയർ ചെയ്യണോ എന്ന് ആക്ഷൻ കാണിച്ചത്. ഇന്ത്യ ഏഴ് വിക്കറ്റിന് 321 റൺസ് എന്ന നിലയിലായിരുന്നു അപ്പോൾ. ലീഡ് 200 തികഞ്ഞിരുന്നില്ല. ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത് ലങ്കയെ ബാറ്റിംഗിന് വിടാം എന്നായിരിക്കണം കോലിയുടെ മനസിൽ അപ്പോൾ.

നാലോവർ 20 റൺസ്

നാലോവർ 20 റൺസ്

എന്നാൽ കോച്ച് രവി ശാസ്ത്രിക്ക് വേറെ ചില പ്ലാനുകൾ ഉണ്ടായിരുന്നു. നാലോവറും കൂടി ബാറ്റ് ചെയ്ത് 20 റൺസ് കൂടി അടിക്കാനായിരുന്നു ശാസ്ത്രിയുടെ ആംഗ്യം. എന്നാൽ ഇത് കോലിക്ക് അത്ര ക്ലിയറായില്ല. ഉടനേ സബ്സ്റ്റിറ്റിയൂട്ട് താരത്തെ ഗ്രൗണ്ടിലേക്ക് അയച്ച് ശാസ്ത്രി സന്ദേശം വ്യക്തമാക്കി. നാല് ഓവറിൽ 20 റൺസടിക്കൂ എന്നായിരുന്നു ഈ സന്ദേശമെന്ന് ഇന്ത്യൻ എക്സ്പ്രസ് ഉറപ്പിച്ച് പറയുന്നു.

പെര്‍ഫക്ടായി കോലി ചെയ്തു

പെര്‍ഫക്ടായി കോലി ചെയ്തു

കോച്ചിന്റെ ആഗ്രഹപ്രകാരം തന്നെ കോലി ബാറ്റ് ചെയ്തു. നാലാമത്തെ ഓവർ തുടങ്ങുമ്പോഴേക്ക് ഇന്ത്യ 31 റണ്‍സടിച്ചു. എന്നാൽ ഇടക്ക് വെച്ച് വിക്കറ്റ് വീഴുകയും കോലിക്ക് സ്ട്രൈക്ക് കിട്ടാതാകുകയും ചെയ്തു. ഭുവനേശ്വർ കുമാറിന്റെ വിക്കറ്റ് വീണതും അവസാന പന്തിൽ ഷമി സിംഗിളെുത്തതും ഇന്ത്യയുടെ പ്ലാൻ തെറ്റിച്ചു. എന്നിട്ടും കോലി സെഞ്ചുറിക്ക് വേണ്ടി കാത്ത് നിന്നില്ല.

കോലിയുടെ സ്കോർ 97ൽ

കോലിയുടെ സ്കോർ 97ൽ

സ്വന്തം സ്കോർ 97ൽ നിൽക്കേ കോലി വീണ്ടും ഡ്രസിങ് റൂമിലേക്ക് നോക്കി രവി ശാസ്ത്രിയോട് ചോദിച്ചു. ഡിക്ലയര്‍ ചെയ്യണോ. വേണ്ട ബാറ്റ് ചെയ്യൂ എന്നായിരുന്നു ശാസ്ത്രിയുടെ പ്രതികരണം. നാലാമത്തെ ഓവറിൽ സ്ട്രൈക്ക് കിട്ടിയതും കോലി സിക്സടിച്ച് സെഞ്ചുറി തികച്ചു. ആഘോഷിക്കാൻ പോലും നിൽക്കാതെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത് ഡ്രസിങ് റൂമിലേക്ക് ഓടി. ഇതാണ് ഉണ്ടായത്.

വിമർശനങ്ങള്‍ ഇങ്ങനെ

വിമർശനങ്ങള്‍ ഇങ്ങനെ

ഭുവനേശ്വർ കുമാറും ഷമിയും തീപ്പന്തുകൾ എറിഞ്ഞ് ലങ്കയുടെ 7 വിക്കറ്റുകൾ വീഴ്ത്തി. ലങ്ക വെളിച്ചക്കുറവിന്റെ പേരിൽ കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു. ഇതോടെയാണ് കോലി നേരത്തെ ഡിക്ലയർ ചെയ്തിരുന്നെങ്കിൽ ഇന്ത്യ ജയിച്ചേനെ എന്ന വാദം പൊങ്ങിവന്നത്. രണ്ടാം ഇന്നിംഗ്സിൽ കോലിയുടെ ബാറ്റിംഗ് കാരണമാണ് ഇന്ത്യ തോൽക്കാതിരുന്നത് എന്നത് വിമർശകർ സൗകര്യം പോലെ മറക്കുകയും ചെയ്തു.

ആകാശമാണ് പരിധി

ആകാശമാണ് പരിധി

സ്കൈ ഈസ് ദി ലിമിറ്റ് - ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെക്കുറിച്ച് കോച്ച് രവി ശാസ്ത്രി പറയുന്നതാണിത്. വെറുതെ പറയുന്നതല്ല. അത്തരം ഫോമിലാണ് കോലി കളിക്കുന്നത്. കോലി ഒരു അസാമാന്യ താരമാണ്. അദ്ദേഹത്തിന് ആകാശമാണ് പരിധി. - ശ്രീലങ്കയ്ക്കെതിരെ ഡിക്ലയർ ചെയ്യാൻ കോച്ച് പറഞ്ഞിട്ടും കോലി കേട്ടില്ല എന്ന് വെച്ചടിക്കുന്നവർ ഇത് കൂടി ഒന്ന് കേട്ടുനോക്കണം.

Story first published: Wednesday, November 22, 2017, 11:17 [IST]
Other articles published on Nov 22, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X