വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഫൈനലില്‍ ഫേവറിറ്റുകളില്ല, അവരെ സൂക്ഷിക്കണം, ഞങ്ങള്‍ക്ക് സംഭവിച്ചത്... കോലി പറയുന്നത് ഇങ്ങനെ

By Vaisakhan MK

ലണ്ടന്‍: സെമി ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ടീമിന്റെ പ്രകടനത്തെ കുറിച്ച് പ്രതികരിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. അതേസമയം ഫൈനലിലെ ജേതാക്കള്‍ക്ക് ആരാകുമെന്ന സൂചനയും കോലി നല്‍കുന്നുണ്ട്. ടീമിന്റെ പ്രകടനത്തില്‍ നിരാശയുണ്ടെന്ന് കോലി പറഞ്ഞു. അതേസമയം സെമിയില്‍ ഇന്ത്യക്ക് സംഭവിച്ച തകര്‍ച്ച ന്യൂസിലന്റിന്റെ മിടുക്കാണെന്നും കോലി വ്യക്തമാക്കി.

ഇന്ത്യന്‍ താരങ്ങളെ പിന്തുണച്ച് ഗൗതം ഗംഭീറും രംഗത്തെത്തിയിട്ടുണ്ട്. ഒരു തോല്‍വിയടെ പേരില്‍ ടീമിനെ കുറ്റംപറയുന്നത് ശരിയല്ലെന്നും ഗംഭീര്‍ പറഞ്ഞു. അതേസമയം അമ്പാട്ടി റായിഡുവിനെ പോലുള്ള താരങ്ങളുടെ കാര്യത്തില്‍ സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം പിഴച്ചെന്നും ഗംഭീര്‍ പറയുന്നു. മഹേന്ദ്ര സിംഗ് ധോണിയുടെ ബാറ്റിംഗ് പൊസിഷനെ കുറിച്ചും ചര്‍ച്ച ചെയ്യണമെന്ന് താരം ആവശ്യപ്പെട്ടിട്ടുണ്ട്.

എനിക്ക് ഫേവറിറ്റുകളില്ല

എനിക്ക് ഫേവറിറ്റുകളില്ല

ലോകകപ്പിന്റെ ഫൈനലില്‍ ആര് ജയിച്ചാലും തനിക്ക് പ്രശ്‌നമില്ലെന്ന് വിരാട് കോലി പറയുന്നു. പക്ഷേ ന്യൂസിലന്റ് അപകടകാരികളാണെന്ന് കോലി വ്യക്തമാക്കി. ഇംഗ്ലണ്ടിനെ പരാജയപ്പെടത്താന്‍ സാധിക്കുന്ന ടീം ന്യൂസിലന്റാണ്. അവര്‍ക്ക് അതിന് കഴിവുണ്ടെന്നും കോലി പറയുന്നു. ലോര്‍ഡ്‌സിലെ സാഹചര്യം അവര്‍ക്ക് അനുകൂലമാണെങ്കില്‍ ഇംഗ്ലണ്ടിന്റെ പൊടിപോലും ഉണ്ടാവില്ലെന്നും കോലി പറഞ്ഞു. അതേസമയം ഫൈനലില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നവരാണ് ജയിക്കുക. അതുകൊണ്ടാണ് തനിക്ക് ഫേവറിറ്റുകള്‍ ഇല്ലാത്തതെന്നും കോലി പറഞ്ഞു.

അവരുടെ കളി ഇങ്ങനെ

അവരുടെ കളി ഇങ്ങനെ

ജേതാക്കളെ തീരുമാനിക്കുന്നത് ഓരോ ദിവസത്തെയും കളിയാണ്. സാഹചര്യങ്ങള്‍ ബാറ്റിംഗിന് അനുകൂലമാണെങ്കില്‍, ന്യൂസിലന്റ് ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കും. ബൗളിംഗിന് അനുകൂലമാണെങ്കില്‍ അവര്‍ ജയിക്കാനാവശ്യമായ റണ്‍സ് കണ്ടെത്തും. അവരെ അത്തരമൊരു സാഹചര്യത്തില്‍ നേരിടുക അപകടകരമാണെന്നും കോലി പറഞ്ഞു. സെമിയില്‍ അത്തരമൊരു അവസ്ഥയിലായിരുന്നു ഇന്ത്യ. അതാണ് തോല്‍വിക്ക് കാരണമെന്നും കോലി പറഞ്ഞു. കിവികളുടെ ആക്രമണം എന്താണെന്ന് തന്നെ പോലെ മറ്റാര്‍ക്കും അറിയില്ലെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

നോക്കൗട്ടില്‍ കളിക്കില്ലേ

നോക്കൗട്ടില്‍ കളിക്കില്ലേ

ലോകകപ്പില്‍ സെമി ഫൈനലില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിനെ കുറിച്ചും കോലി ആദ്യമായി പ്രതികരിച്ചു. വളരെ നിരാശയിലാണ് തതാനെന്ന് കോലി പറഞ്ഞു. ടീമിന് ആവശ്യമുള്ളപ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ വരുന്നതിലും വലിയ വേദനയില്ലെന്ന് താരം വ്യക്തമാക്കി. ഇത് തുടരാനാവില്ല. മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ. മുന്നോട്ടുള്ള കാര്യങ്ങളാണ് ടീം ചിന്തിക്കുന്നത്. ഇപ്പോഴത്തെ തോല്‍വിയെ മറികടന്ന് ടീം തിരിച്ചുവരുമെന്നും കോലി സൂചിപ്പിച്ചു.

ഗംഭീര്‍ പറയുന്നത് ഇങ്ങനെ

ഗംഭീര്‍ പറയുന്നത് ഇങ്ങനെ

തോല്‍വിയില്‍ ഇന്ത്യന്‍ താരങ്ങളെ തള്ളിപ്പറയുന്നത് ശരിയല്ലെന്ന് ഗംഭീര്‍ പറയുന്നു. തോല്‍വിയില്‍ ടീം നിരാശപ്പെടുന്നുണ്ടാവും. പക്ഷേ ആരെയും അതിന്റെ പേരില്‍ ക്രൂശിക്കരുത്. ധോണിയുടെ ബാറ്റിംഗ് പൊസിഷന്‍ മാത്രമാണ് ഇന്ത്യ ശ്രദ്ധിക്കേണ്ട കാര്യം. യുവതാരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും ഋഷഭ് പന്തും ഗംഭീര കളിക്കാരാണ്. അവരെ ടീമിനൊപ്പം നിലനിര്‍ത്തണം. അതേസമയം ധവാനും വിജയ് ശങ്കറിനും പരിക്കേറ്റപ്പോള്‍ അമ്പാട്ടി റായിഡുവിനെ ടീമിലെടുക്കാമായിരുന്നെന്നും ഗംഭീര്‍ പറഞ്ഞു.

Story first published: Sunday, July 14, 2019, 16:42 [IST]
Other articles published on Jul 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X