ശ്രീലങ്കയെ തൂത്തുവാരിയാൽ വിരാട് കോലി സൗരവ് ഗാംഗുലിക്കും മേലെ.. പിന്നെ സാക്ഷാൽ ധോണി മാത്രം മുന്നിൽ!!

Posted By:

കൊൽക്കത്ത: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായ സൗരവ് ഗാംഗുലിയെ മറികടക്കാൻ വിരാട് കോലിക്ക് അവസരം. ടെസ്റ്റ് മത്സരങ്ങളുടെ വിജയത്തിലാണ് ഗാംഗുലിയെ മറികടക്കാൻ വിരാട് കോലി ഒരുങ്ങുന്നത്. ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയാൽ വിരാട് കോലിക്ക് ഗാംഗുലിയെ മറികടക്കാം. ഗാംഗുലി കഴിഞ്ഞാൽ പിന്നെ എം എസ് ധോണി മാത്രമേ കോലിക്ക് മുന്നിലുണ്ടാകൂ.

49 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച സൗരവ് ഗാംഗുലിയുടെ പേരിൽ 21 വിജയങ്ങളാണ് ഉള്ളത്. 29 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചപ്പോഴേക്കും വിരാട് കോലി ഇതിന് തൊട്ടടുത്ത് എത്തിക്കഴിഞ്ഞു. 19 ജയങ്ങളാണ് കോലിയുടെ അക്കൗണ്ടിലുള്ളത്. 60 ടെസ്റ്റിൽ 27 വിജയമുള്ള എം എസ് ധോണിയുടെ പേരിലാണ് ഏറ്റവും കൂടുതൽ വിജയങ്ങൾക്കുള്ള ഇന്ത്യക്കാരന്റെ ക്യാപ്റ്റൻസി റെക്കോർഡ്.

kohli-ganguly

വിരാട് കോലിയുടെ നേതൃത്വത്തിൽ തുടർച്ചയായി എട്ട് പരമ്പരകളാണ് ഇന്ത്യ ഇതുവരെയായി ജയിച്ചിട്ടുള്ളത്. ശ്രീലങ്കയെ 3 - 0 ന് തൂത്തുവാരിയാൽ കോലിക്ക് ഈ പരമ്പര കഴിയുമ്പോഴേക്കും ഗാംഗുലിയുടെ റെക്കോർഡ് മറികടക്കാം. പരമ്പര 2 -1 നെങ്കിലും ജയിച്ചാൽ ഗാംഗുലിക്കൊപ്പമെത്താം. സ്വന്തം നാട്ടിൽ ഇന്ത്യയ്ക്കെതിരെ അടുത്തിടെ സ്വന്തം നാട്ടിൽ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയും മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും മൂന്ന് മത്സരങ്ങളുടെ ട്വന്‌റി 20 പരമ്പരയും കളിച്ച ശ്രീലങ്ക എല്ലാ മത്സരങ്ങളും തോറ്റിരുന്നു.

Story first published: Monday, November 13, 2017, 16:50 [IST]
Other articles published on Nov 13, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍