വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: നാലാമന്‍ താന്‍ തന്നെയോ? അല്ലെങ്കില്‍... അതിനേക്കാള്‍ പ്രധാനം മറ്റൊന്നെന്ന് വിജയ് ശങ്കര്‍

കന്നി ലോകകപ്പ് കളിക്കാനൊരുങ്ങുകയാണ് യുവ ഓള്‍റൗണ്ടര്‍

By Manu
ബൗളിങിലും ടീമിനെ സഹായിക്കാൻ വിജയ് ശങ്കർ | Oneindia Malayalam

മുംബൈ: ഏകദിന ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി നാലാം നമ്പറില്‍ ആരെ ഇറക്കുമെന്ന ചോദ്യം ഏറെ നാളായി ഉള്ളതാണ്. പലരെയും ഇന്ത്യ ഈ പൊസിഷനില്‍ പരീക്ഷിച്ചെങ്കിലും ഫ്‌ളോപ്പാവുകയായിരുന്നു. ഒടുവില്‍ ഈ റോളില്‍ ഇന്ത്യ കണ്ടു വച്ച ഏറ്റവും ഒടുവിലത്തെയാളാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള യുവ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍. ലോകകപ്പിനുള്ള 15 ടീമില്‍ ഇടം നേടിയതിന്റെ ത്രില്ലിലാണ് ഇപ്പോഴും വിജയ്.

ലോകകപ്പ് ടീം... എന്തു കൊണ്ട് പന്തിന് പകരം കാര്‍ത്തിക്? ഇതാണ് കാരണം, ആദ്യമായി വെളിപ്പെടുത്തി കോലി ലോകകപ്പ് ടീം... എന്തു കൊണ്ട് പന്തിന് പകരം കാര്‍ത്തിക്? ഇതാണ് കാരണം, ആദ്യമായി വെളിപ്പെടുത്തി കോലി

ഇന്ത്യക്കു വേണ്ടി വെറും ഒമ്പത് ഏകദിനങ്ങളില്‍ മാത്രമേ താരം ഇതുവരെ കളിച്ചിട്ടുള്ളൂ. ഈ വര്‍ഷം ഓസ്‌ട്രേലിയക്കെതിരേ കളിച്ചാണ് വിജയ് അരങ്ങേറിയത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്ന അദ്ദേഹം 15 മല്‍സരങ്ങളില്‍ നിന്നും 244 റണ്‍സ് നേടിയിരുന്നു.

ലോകകപ്പില്‍ അവസരം

ലോകകപ്പില്‍ അവസരം

ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി നാലാമനായി ഇറങ്ങാന്‍ അവസരം ലഭിക്കുമോയെന്നതിനെക്കുറിച്ചോര്‍ത്ത് തനിക്കു ആശങ്കയില്ലെന്ന് വിജയ് വ്യക്തമാക്കി. ടീം മാനേജ്‌മെന്റ് തന്നില്‍ വിശ്വാസമര്‍പ്പിച്ചുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. താന്‍ ഏല്‍പ്പിക്കുന്ന റോള്‍ ഭംഗിയായി നിര്‍വഹിക്കുമെന്ന് അവര്‍ക്കു വിശ്വാസമുണ്ട്. ഇതാണ് തനിക്കു കൂടുതല്‍ പ്രചോദനമാവുന്നത്. ടീമിന്റെ ആവശ്യം എന്താണോ അതിനാണ് മുന്‍തൂക്കം കൊടുക്കുന്നത്. ഏതു സാഹചര്യത്തിലും പൊസിഷനിലും കളിക്കാന്‍ താന്‍ സന്നദ്ധനാണെന്നും വിജയ് പറഞ്ഞു.

സമ്മര്‍ദ്ദമില്ല

സമ്മര്‍ദ്ദമില്ല

ലോകകപ്പിക്കുറിച്ച് ആലോചിച്ച് അധികം സമ്മര്‍ദ്ദമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വിജയ് പറയുന്നു. ലോകകപ്പ് ടീമിന്റെ ഭാഗമായത് ആസ്വദിക്കുകയാണ്. അത് തന്നില്‍ അമിത സമ്മര്‍ദ്ദമുണ്ടാക്കാന്‍ ഇഷ്ടപ്പെടുന്നില്ല. കളത്തിലിറങ്ങിയാല്‍ സാഹചര്യം മനസ്സിലാക്കി അതിന് അനുസരിച്ച് കളിക്കാനാണ് ഇഷ്ടപ്പെടുന്നത്. ജോലിക്കു തന്നെയാണ് തന്റെ പ്രഥമ പരിഗണന. അതിനു കുറുക്കു വഴികളില്ലെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
മുഖ്യ കോച്ച് രവി ശാസ്ത്രിയില്‍ നിന്നും ടീമിലെ മറ്റു സീനിയര്‍ കളിക്കാരില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചെടുക്കാനാണ് ശ്രമം. അവരുടെ പ്രകടനം കാണുകയും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്. ക്രിക്കറ്ററെന്ന നിലയില്‍ വളരാന്‍ അവരില്‍ നിന്നും ഉപദേശം തേടാറുണ്ടെന്നും വിജയ് വിശദമാക്കി.

ബൗളിങിലും ടീമിനെ സഹായിക്കും

ബൗളിങിലും ടീമിനെ സഹായിക്കും

ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും ലോകകപ്പില്‍ ടീമിനെ സഹായിക്കാന്‍ ശ്രമിക്കുമെന്ന് വിജയ് സൂചിപ്പിച്ചു. ബൗളിങ് മെച്ചപ്പെടുത്താന്‍ ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാം ശരിയായി വരാന്‍ എത്ര വേണമെങ്കിലും കഠിനാധ്വാനം നടത്താന്‍ മടിയില്ല.
കളിക്കിടെ ആവശ്യം വരികയാണെങ്കില്‍ ക്യാപറ്റന്‍ ബൗള്‍ ചെയ്യാന്‍ ഏല്‍പ്പിക്കുക തന്നെ ചെയ്യും. നായകന്‍ ഏല്‍പ്പിക്കുന്ന ചുമതല നന്നായി തന്നെ നിര്‍വഹിക്കാന്‍ കഴിയുമെന്നുറപ്പുണ്ട്. ലഭിക്കുന്ന ഓരോ അവസരങ്ങളില്‍ നിന്നും ആത്മവിശ്വാസം നേടുകയെന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും വിജയ് പറഞ്ഞു.

Story first published: Wednesday, May 15, 2019, 17:12 [IST]
Other articles published on May 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X