വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റിഷഭ് കരുതിയിരുന്നോളൂ, തല്ലിത്തകര്‍ത്ത് ഇഷാന്‍ കിഷന്‍, വെടിക്കെട്ട് സെഞ്ച്വറി, ഇന്ത്യന്‍ ടീമിലേക്ക് വൈകില്ല

ഇന്‍ഡോര്‍: വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ത്തന്നെ വെടിക്കെട്ട് പ്രകടനവുമായി ഞെട്ടിപ്പിച്ചിരിക്കുകയാണ് ഇഷാന്‍ കിഷന്‍. ജാര്‍ഖണ്ഡ് ക്യാപ്റ്റനായ ഇഷാന്‍ കിഷന്‍ മധ്യപ്രദേശിനെതിരേ തകര്‍പ്പന്‍ സെഞ്ച്വറിയാണ് നേടിയത്. ഓപ്പണറായി ക്രീസിലെത്തിയ അദ്ദേഹം 94 പന്തുകള്‍ നേരിട്ട് 19 ഫോറും 11 സിക്‌സും ഉള്‍പ്പെടെ 173 റണ്‍സാണ് അടിച്ചെടുത്തത്. 184.04 സ്‌ട്രൈക്കറേറ്റിലായിരുന്നു ഇഷാന്റെ ബാറ്റിങ്. ഇരട്ട സെഞ്ച്വറി നേട്ടം സ്വന്തമാക്കുമെന്ന് തോന്നിച്ചെങ്കിലും ഗൗരവ് യാദവിന്റെ മുന്നില്‍ 173 റണ്‍സില്‍ പുറത്തായി.

ക്യാപ്റ്റനായിട്ടും ഓപ്പണര്‍ ആയി ഇറങ്ങിയിട്ടും സമ്മര്‍ദ്ദം ഒട്ടുമില്ലാതെയാണ് ഇഷാന്‍ ബാറ്റുവീശിയത്. എംഎസ് ധോണിക്ക് പകരക്കാരനെത്തേടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാര്‍ക്ക് ജോലിഭാരം ഉയര്‍ത്തുന്ന പ്രകടനമാണ് ഇഷാന്‍ കാഴ്ചവെക്കുന്നത്. നിലവില്‍ റിഷഭ് പന്തിനെ ഇന്ത്യ ടെസ്റ്റിലെ ഒന്നാം നമ്പര്‍ കീപ്പറായി പരിഗണിക്കുന്നുണ്ട്. എന്നാല്‍ പരിമിത ഓവറില്‍ റിഷഭിന് മികച്ചൊരു പ്രകടനം കാഴ്ചവെക്കാനായിട്ടില്ല.

ishankishan

അതിനാല്‍ത്തന്നെ പരിമിത ഓവറില്‍ റിഷഭിന് വലിയ വെല്ലുവിളിയാണ് ഇഷാന്‍ കിഷന്‍ ഉയര്‍ത്തുന്നത്. ഇഷാനും റിഷഭിനും 23 വയസ് മാത്രമാണ് പ്രായം. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ഒരുപോലെ തിളങ്ങിയിട്ടും റിഷഭിനെ ഇന്ത്യ ഇതുവരെ പരിഗണിച്ചിട്ടില്ല. വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച സ്‌കോര്‍ അടിച്ചെടുക്കുകയും ഐപിഎല്ലില്‍ തിളങ്ങുകയും ചെയ്താല്‍ ഇഷാന് അവസരം നല്‍കാന്‍ ഇന്ത്യന്‍ ടീം നിര്‍ബന്ധിതരാവും.

ഇടം കൈയന്‍ ബാറ്റ്‌സ്മാന ഇഷാന് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ്. അതിലുപരിയായി ഏത് പൊസിഷനിലും ബാറ്റ് ചെയ്യിക്കാം എന്നത് റിഷഭിനെക്കാള്‍ മുന്‍തൂക്കം ഇഷാന് നല്‍കുന്നു. മധ്യനിരയിലും ഓപ്പണിങ്ങിലും മൂന്നാം നമ്പറിലുമെല്ലാം തിളങ്ങാനുള്ള മികവ് ഇഷാനുണ്ട്. ഈ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കുന്നുണ്ട്. അതിനാല്‍ത്തന്നെ സ്ഥിരതയോടെ കളിക്കാനായാല്‍ ഇഷാന് ടീമിലേക്ക് വിളിയെത്തിയേക്കും.

അവസാന സീസണില്‍ മുംബൈക്കുവേണ്ടി 14 മത്സരത്തില്‍ നിന്ന് 516 റണ്‍സാണ് ഇഷാന്‍ കിഷന്‍ നേടിയത്. നാല് അര്‍ധ സെഞ്ച്വറി നേടിയ താരം 36 ഫോറും 30 സിക്‌സും പറത്തി. 99 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. മുംബൈ ഓപ്പണിങ്ങിലും മധ്യനിരയിലും ഇഷാനെ ഇറക്കാറുണ്ട്. എന്നാല്‍ വിക്കറ്റ് കീപ്പിങ്ങില്‍ വലിയ അവസരങ്ങള്‍ ലഭിച്ചിട്ടില്ല.

44 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 2665 റണ്‍സും 72 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 2334 റണ്‍സും 95 ടി20യില്‍ നിന്ന് 2372 റണ്‍സും ഇഷാന്റെ പേരിലുണ്ട്. ഭാവിയില്‍ ഇന്ത്യന്‍ നിരയിലെ സ്ഥിര സാന്നിധ്യമാവുമെന്ന് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് ഇഷാന്‍ കിഷന്‍.

Story first published: Saturday, February 20, 2021, 13:50 [IST]
Other articles published on Feb 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X