നെഹ്‌റയെ പരിഹസിച്ച മിച്ചല്‍ ജോണ്‍സണ് ഇന്ത്യന്‍ ആരാധകരുടെ ട്രോള്‍മഴ

Posted By:

മുംബൈ: മുപ്പത്തിയെട്ടാം വയസിലും ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന ആശിഷ് നെഹ്‌റയെ പരിഹസിച്ച മുന്‍ ഓസീസ് ബൗളര്‍ മിച്ചല്‍ ജോണ്‍സണ് ട്വിറ്ററില്‍ ട്രോള്‍മഴ. ഇന്ത്യന്‍ ആരാധകരാണ് മിച്ചല്‍ ജോണ്‍സണിനെ കണക്കറ്റ് കളിയാക്കി രംഗത്തെത്തിയത്. നെഹ്‌റയുടെ റണ്ണപ്പ് ഫാസ്റ്റ് ആണെന്ന മിച്ചലിന്റെ പരിഹാസമാണ് ട്രോളുകള്‍ക്കിടയാക്കിയത്.

ജോണ്‍സണിനേക്കാള്‍ ലൈനിലും ലെങ്തിലും നെഹ്‌റ ഇപ്പോഴും പന്തെറിയുന്നുണ്ടെന്ന് ആരാധകര്‍ പറഞ്ഞു. എന്നാല്‍, നെഹ്‌റയുടെ ആവറേജും സ്‌ട്രൈക്ക് റേറ്റും കാണിച്ചാണ് മിച്ചല്‍ മറുപടി പറഞ്ഞത്. ഏത് ഫോര്‍മാറ്റിലെ ആവറേജ് ആണ് അതെന്ന് മിച്ചല്‍ വ്യക്തമാക്കിയില്ല. നെഹ്‌റുടെ ടി20യിലെ ശരാശരിയാണെങ്കില്‍ മിച്ചല്‍ കാണിച്ചത് തെറ്റായിരുന്നു.

ashish-nehra

ഇതോടെ നൂറുകണക്കിന് ആരാധകര്‍ മിച്ചലിനെതിരെ രംഗത്തെത്തി. മിച്ചലിനെയും നെഹ്‌റയെയും താരതമ്യം ചെയ്തുള്ള കണക്കുകളും നിര്‍ത്തി. ട്രോളുകള്‍ വര്‍ദ്ധിച്ചതോടെ ജോണ്‍സണ്‍ സ്ഥലം വിടുകയും ചെയ്തു. 2015ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ജോണ്‍സണ്‍ ബിഗ്ബാഷ് ടൂര്‍ണമെന്റില്‍ തിരിച്ചുവരവിനൊരുങ്ങുകയാണ്. നേരത്തെ ഐപിഎല്‍ ടൂര്‍ണമെന്റിലും സജീവമായിരുന്നു ഈ ഓസീസ് താരം.

Story first published: Wednesday, October 11, 2017, 8:20 [IST]
Other articles published on Oct 11, 2017
Please Wait while comments are loading...