
നിരവധി പേര്‍ക്ക് പരിക്കേറ്റതിന്റെയും തെളിവായുള്ള ചിത്രങ്ങളും പുറത്തുവരുന്നുണ്ട്. അഫ്ഗാനില്‍ നിന്ന് യുഎസ് സൈന്യത്തിന്റെ പിന്മാറ്റത്തിന് പിന്നാലെ ശക്തമായ സംഘടിച്ചെത്തിയ താലിബാന്‍ അനായാസം തന്നെ അഫ്ഗാന്റെ ഭരണം പിടിച്ചെടുത്തിരിക്കുകയാണ്. അപ്രതീക്ഷിതിമായ താലിബാന്റെ നീക്കം അമേരിക്കയുടെയടക്കം കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതാണ്.
Also Read: INDvENG: 200ലേറെ ബോള്‍ കളിച്ചു, നേടിയത് 45 റണ്‍സ്!- 70 എങ്കിലും നേടാമായിരുന്നുവെന്ന് ബട്ട്

നിലവില്‍ അഫ്ഗാന്‍ നേരിടുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമെതിരേ അഫ്ഗാനില്‍ നിന്നുള്ള സാമൂഹ്യ പ്രവര്‍ത്തകരില്‍ പലരും ലോക രാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും എല്ലാവരും മൗനം പാലിക്കുകയാണ്. അഫ്ഗാനിലെ സാമൂഹികാന്തരീക്ഷം അപ്പാടെ മാറ്റിയിരിക്കുകയാണ് താലിബാന്‍. താലിബാന്റെ വരവോടെ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവിയും ആശങ്കയിലായിരിക്കുകയാണ്. ചുരുങ്ങിയകാലംകൊണ്ട് ലോക ശ്രദ്ധ പിടിച്ചുപറ്റിയ താരങ്ങളെ സൃഷ്ടിക്കാന്‍ അഫ്ഗാന്‍ ടീമിന് സാധിച്ചിരുന്നു. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാന്‍ ടീമിന്റെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് കായിക ലോകം.
Also Read: IND vs ENG: 200ന് മുകളില്‍ വിജയലക്ഷ്യം നേടുക ലക്ഷ്യം, ജഡേജ നിര്‍ണ്ണായകമാവും- വിക്രം റാത്തോര്‍

സഹായം അഭ്യര്‍ത്ഥിച്ച് റാഷിദും നബിയും
നിലവിലെ അഫ്ഗാനിലെ സാഹചര്യം വളരെ മോശമാണെന്നും ലോക രാജ്യങ്ങള്‍ സഹായിക്കണമെന്നും അഫ്ഗാനിസ്ഥാന്‍ ടീമിലെ സൂപ്പര്‍ താരങ്ങളായ റാഷിദ് ഖാനും മുഹമ്മദ് നബിയും അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരുന്നു. വിവിധ ഫ്രാഞ്ചൈസി ക്രിക്കറ്റിലൂടെ ലോകത്തെ ഒട്ടുമിക്കവര്‍ക്കും പരിചയമുള്ള താരങ്ങളാണ് റാഷിദും നബിയും. റാഷിദും നബിയും ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടിയാണ് കളിക്കുന്നത്. ടി20 ഫോര്‍മാറ്റില്‍ ശ്രദ്ധേയ റെക്കോഡുകള്‍ ഇരുവര്‍ക്കുമുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ എല്ലാ താരങ്ങളും ഒരുപോലെ ആശങ്കയിലാണ്.
Also Read: INDvENG: 'ലോര്‍ഡ്‌സില്‍ 220-230 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കുക എളുപ്പമല്ല'- മോയിന്‍ അലി

ടി20 ലോകകപ്പില്‍ പങ്കെടുക്കുമോ?
ഒക്ടോബറിലും നവംബറിലുമായി യുഎഇയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അഫ്ഗാനിസ്ഥാന്‍. ഇതിന് മുന്നോടിയായി ഓസ്‌ട്രേലിയയുമായി പരമ്പര കളിക്കാനും അഫ്ഗാനിസ്ഥാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പരമ്പരയുമായി മുന്നോട്ട് പോകാനാവില്ലെന്നും പര്യടനം മാറ്റിവെച്ചുവെന്നും അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. താലിബാന്റെ ഭരണത്തിന് കീഴില്‍ കായിക മത്സരങ്ങള്‍ക്കായുള്ള സാഹചര്യം ഒരുക്കി നല്‍കാനുള്ള സാധ്യത വിരളമായതിനാല്‍ ഇനി എന്താകുമെന്ന് കണ്ടറിയണം. ടി20 ലോകകപ്പില്‍ അഫ്ഗാന്‍ ടീം പങ്കെടുക്കുമോയെന്നും കാത്തിരുന്ന് കാണണം. ലോകകപ്പ് കളിക്കാന്‍ യോഗ്യതാ മത്സരം അഫ്ഗാന്‍ കളിക്കേണ്ടിയിരുന്നു.
Also Read: IND vs ENG: 'രോഹിത് ശര്‍മ ഷോട്ട് തിരഞ്ഞെടുക്കുമ്പോള്‍ അല്‍പ്പം കൂടി ശ്രദ്ധിക്കണം'- വിക്രം റാത്തോര്‍

ഐപിഎല്ലില്‍ റാഷിദും നബിയും കളിക്കും
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം യുഎഇയില്‍ സെപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ 15വരെ നടക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അഫ്ഗാന്‍ താരങ്ങളായ റാഷിദ് ഖാനും മുഹമ്മദ് നബിയും ടൂര്‍ണമെന്റില്‍ പങ്കെടുക്കുമോയെന്നത് സംബന്ധിച്ച് വലിയ അഭ്യൂഹം പടര്‍ന്നിരുന്നെങ്കിലും ഇരുവരും കളിക്കുമെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സിഎഒ കെ ഷണ്‍മുഖന്‍ സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 31നാവും ഹൈദരാബാദ് ടീം യുഎഇയിലേക്ക് പോവുകയെന്നാണ് വിവരം.
Also Read: കാല്‍മുട്ടിന് വീണ്ടും ശസ്ത്രക്രിയ, റോജര്‍ ഫെഡറര്‍ യുഎസ് ഓപ്പണില്‍ കളിക്കില്ല

ഐസിസിയുടെ ഇടപെടല്‍
ഐസിസിയുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നുണ്ടെന്നും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന് ബുദ്ധിമുട്ടാകാത്ത രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും സമീപകാലത്തായി വളരെ പുരോഗതി കൈവരിച്ച അവസ്ഥയിലാണ് അഫ്ഗാന്‍ ടീമുള്ളതെന്നും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം വൃത്തങ്ങളിലൊരാള്‍ എസിബിയോട് പ്രതികരിച്ചു. സമീപകാലത്തായി വളരെയധികം വളരാന്‍ അഫ്ഗാന്‍ ടീമിന് സാധിച്ചുവെന്നത് വാസ്തവം തന്നെയാണ്. വലിയ താരമൂല്യമുള്ള താരങ്ങള്‍ ഇതിനോടകം ടീമില്‍ നിന്ന് വളര്‍ന്ന് വന്നിട്ടുണ്ട്.
Also Read: IND vs ENG: 'കാലാവസ്ഥ ഇന്ത്യയെ ചതിക്കുന്നു', ബാറ്റിങ് തകര്‍ച്ചയില്‍ നിരാശ പങ്കുവെച്ച് വസിം ജാഫര്‍

കഴിഞ്ഞിടെയാണ് ടീമിന്റെ ബൗളിങ് പരിശീലകനായി മുന്‍ ഓസീസ് പേസര്‍ ഷോണ്‍ ടെയ്റ്റിനെ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ചത്. മുന്‍ അയര്‍ലന്‍ഡ് ഓള്‍റൗണ്ടര്‍ ജോണ്‍ മൂണിയാണ് ടീമിന്റെ ഫീല്‍ഡിങ് പരിശീലകന്‍. മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ലാന്‍സ് ക്ലൂസ്‌നറാണ് ടീമിന്റെ മുഖ്യ പരിശീലകന്‍. രണ്ട് ഇന്ത്യക്കാരും അഫ്ഗാന്റെ പരിശീലക സംഘത്തിലുണ്ട്. ഫിസിയോയായി പ്രശാന്ത് പഞ്ചാഡയും കംപ്യൂട്ടര്‍ അനലിസ്റ്റായി സൗരഭ് വാല്‍ക്കറുമാണുള്ളത്.
Also Read: INDvENG: 'ടീം തിരഞ്ഞെടുക്കേണ്ടത് ഒന്നാം ഇന്നിങ്‌സിലേക്ക് മാത്രമായല്ല'- ഇന്ത്യക്കെതിരേ ഷെയ്ന്‍ വോണ്‍

നേരത്തെ തന്നെ പരിമിതമായ സാഹചര്യത്തിലാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമുണ്ടായിരുന്നത്. വളരെ പരിമിതമായ സാഹചര്യങ്ങളില്‍ പരിശീലനം നടത്തി ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്കും രണ്ടാം സ്ഥാനത്തേക്കുമൊക്കെയെത്താന്‍ അഫ്ഗാന്‍ താരങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്നത് തന്നെ വലിയ കാര്യമാണ്. റാഷിദിനെപ്പോലെ ലോകമറിയുന്ന ഒരുപാട് താരങ്ങളെക്കൂടി സൃഷ്ടിക്കാന്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന് സാധിക്കുമായിരുന്നെങ്കിലും നിലവിലെ സാഹചര്യം എല്ലാ പ്രതീക്ഷകളും തകിടം മറിക്കുന്നതാണ്.
Also Read: INDvENG: നൃത്തത്തിലല്ല, ബാറ്റിങില്‍ ശ്രദ്ധിക്കൂ! നിങ്ങളെക്കൊണ്ട് ഇനി ഇതേ കഴിയൂ- കോലിക്കു ട്രോള്‍

മടങ്ങിവരവ് എളുപ്പമാവില്ല
അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന് പഴയ നിലയിലേക്ക് എത്തുക അത്ര എളുപ്പമാവില്ല. നിലവിലെ അഫ്ഗാനിലെ അവസ്ഥ പരിഗണിക്കുമ്പോള്‍ കാര്യങ്ങള്‍ ഒട്ടും എളുപ്പമാവില്ല. രാജ്യത്തെ സാമ്പത്തിക,സാമൂഹിക മേഖല പഴയ പ്രതാപത്തിലേക്കെത്താന്‍ സമയമെടുക്കുമെന്നുറപ്പാണ്. നിലവില്‍ അഫ്ഗാനിലെ ഗതാഗത സൗകര്യങ്ങളെല്ലാം താറുമാറായിരിക്കുകയാണ്. മത്സരത്തില്‍ മുന്നൊരുക്കം നടത്താനും പങ്കെടുക്കാനുമുള്ള യാതൊരുവിധ സാഹചര്യവും നിലവിലില്ല. അതിനാല്‍ത്തന്നെ ക്രിക്കറ്റ് ബോര്‍ഡിന് പഴയ നിലയിലേക്കെത്താന്‍ ഏറെ സമയം എടുത്തേക്കും.
Also Read: INDvENG: ഒരിക്കലും പാടില്ലായിരുന്നു! എന്ത് അബദ്ധമാണ് കാണിച്ചത്- കോലിക്കെതിരേ പ്രമുഖര്‍

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയാം
2013ലാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ഐസിസിയുടെ അസോസിയേറ്റ് മെമ്പറാക്കിയത് 2013ലാണ്. 2017ലാണ് ഫുള്‍ മെമ്പറായി അഫ്ഗാനിസ്ഥാനെ ഐസിസി ഉള്‍പ്പെടുത്തുന്നത്. 2001 മുതല്‍ അഫ്ഗാനിസ്ഥാനില്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളുണ്ടായിരുന്നെങ്കിലും വളര്‍ച്ചയിലേക്കെത്തിയിട്ട് കുറച്ച് വര്‍ഷങ്ങളെ ആയുള്ളു. 2010ല്‍ അഫ്ഗാനിസ്ഥാന്റെ വനിതാ ടീമും രൂപീകരിച്ചു. അഫ്ഗാന്‍ പ്രസിഡന്റിനായിരുന്നു ക്രിക്കറ്റ് ബോര്‍ഡിന്റെയും മുഖ്യ ചുമതല ഉണ്ടായിരുന്നത്. അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം വിവിധ ക്രിക്കറ്റ് ഫ്രാഞ്ചൈസികളെയും കാര്യമായി ബാധിക്കുമെന്നുറപ്പാണ്.
പ്രധാന അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍: റാഷിദ് ഖാന്‍, അസ്ഹര്‍ അഫ്ഖാന്‍, നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി, മുഹമ്മദ് ഷഹ്‌സാദ്, മുജീബുര്‍ റഹ്മാന്‍, സഹീര്‍ ഖാന്‍


Click it and Unblock the Notifications