Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: 'ടീം തിരഞ്ഞെടുക്കേണ്ടത് ഒന്നാം ഇന്നിങ്‌സിലേക്ക് മാത്രമായല്ല'- ഇന്ത്യക്കെതിരേ ഷെയ്ന്‍ വോണ്‍

സിഡ്‌നി: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. ലീഡ് വഴങ്ങി രണ്ട് ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റിന് 181 എന്ന നിലയിലാണ്. ഒരു ദിവസവും നാല് വിക്കറ്റും ശേഷിക്കെ 154 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്. ഇന്ന് രണ്ട് സെക്ഷനെങ്കിലും പിടിച്ചുനില്‍ക്കാനായാല്‍ മാത്രമെ ഇന്ത്യക്ക് സമനിലയെങ്കിലും പ്രതീക്ഷിക്കാന്‍ സാധിക്കൂ. എന്നാല്‍ അതൊട്ടും എളുപ്പവുമാകില്ല.

Shane Warne says India's decision not to play Ashwin Bamboozles him

റിഷഭ് പന്തും (14) ഇഷാന്ത് ശര്‍മയുമാണ് (4) ക്രീസില്‍. റിഷഭിന്റെ ബാറ്റിങ് പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. നാലാം ദിനം പിച്ചില്‍ നല്ല ടേണ്‍ ലഭിച്ചിരുന്നു. ഇന്ത്യക്കായി പൊരുതു നിന്ന അജിന്‍ക്യ രഹാനെയേയും (61) മധ്യനിരയിലെ പ്രതീക്ഷയായ രവീന്ദ്ര ജഡേജയേയും (3) പുറത്താക്കിയത് സ്പിന്നര്‍ മോയിന്‍ അലിയാണ്. അഞ്ചാം ദിനത്തിലേക്ക് മത്സരം കടക്കുമ്പോള്‍ ഇന്ത്യക്ക് ആര്‍ അശ്വിന്റെ അസാന്നിധ്യം തിരിച്ചടിയാവുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍.

shanewarne

' ഒരു സ്പിന്നര്‍ക്ക് മത്സരഗതിയെ മാറ്റാനാവും. ഇതുകൊണ്ടാണ് ഏത് പിച്ചായാലും സ്പിന്നറെ കളിപ്പിക്കണമെന്ന് പറയാന്‍ കാരണം. നിങ്ങള്‍ ഒരു ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ അത് ഒന്നാം ഇന്നിങ്‌സിലേക്ക് വേണ്ടി മാത്രമല്ലെന്ന് ഓര്‍ക്കുക. ജയിക്കാനായാണ് സ്പിന്‍ ബൗളര്‍ വേണ്ടത്'- ഷെയ്ന്‍ വോണ്‍ ട്വിറ്ററില്‍ കുറിച്ചു. ആര്‍ അശ്വിനെ പരിഗണിക്കാത്ത ഇന്ത്യക്കെതിരായ വിമര്‍ശനമാണിതെന്ന് വ്യക്തം.

ഇന്ത്യയുടെ സീനിയര്‍ സ്പിന്നറായ അശ്വിന്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് കൗണ്ടി ക്രിക്കറ്റിലടക്കം കളിച്ച് മികവ് കാട്ടിയിരുന്നു. അഞ്ച് വിക്കറ്റ് പ്രകടനം അടക്കം നടത്തിയാണ് അശ്വിന്‍ തിളങ്ങിയത്. എന്നിട്ടും സന്നാഹ മത്സരത്തിലെ ബാറ്റിങ് പ്രകടനത്തിന്റെ കരുത്തില്‍ അശ്വിനെ മറികടന്ന് രവീന്ദ്ര ജഡേജ ടീമിന്റെ പ്ലേയിങ് 11ലേക്കെത്തി.

അശ്വിന്‍ വിക്കറ്റ് ടേക്കറായ ബൗളറാണെങ്കില്‍ ഈ മികവ് രവീന്ദ്ര ജഡേജക്ക് കാട്ടാനായില്ല. ബാറ്റുകൊണ്ട് മികവ് കാട്ടുന്നുണ്ടെങ്കിലും ബൗളിങ്ങില്‍ നിരാശപ്പെടുത്തുകയാണ്. നാലാം ദിനം മോയിന്‍ അലി ഇംഗ്ലണ്ടിനായി കാഴ്ചവെച്ച പ്രകടനം ഇന്ത്യക്കായി ജഡേജയും കാഴ്ചവെക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം വലിയ വിമര്‍ശനം വിരാട് കോലിയും പരിശീലക സംഘവും നേരിടേണ്ടി വരും. കാരണം നിലവിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളായ അശ്വിനെ പുറത്തിരുത്തിയാണ് ഇന്ത്യ പോരാട്ടത്തിനിറങ്ങിയത്. ജഡേജ പരാജയപ്പെട്ടാല്‍ വലിയ വിമര്‍ശനം നേരിടേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.

Story first published: Monday, August 16, 2021, 8:45 [IST]
Other articles published on Aug 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+