INDvENG: ഒരിക്കലും പാടില്ലായിരുന്നു! എന്ത് അബദ്ധമാണ് കാണിച്ചത്- കോലിക്കെതിരേ പ്രമുഖര്‍
ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ ബോളില്‍ ഷോട്ട് കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കെതിരേ പ്രമുഖര്‍ രംഗത്ത്. ഇംഗ്ലണ്ടിന്റെ മുന്‍ ഇതിഹാസ താരവും കമന്റേറ്ററുമായ ഡേവിഡ് ലോയ്ഡ്, ഇന്ത്യയുടെ മുന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ ദീപ് ദാസ്ഗുപ്ത എന്നിവരാണ് കോലി പുറത്തായ രീതിയെ വിമര്‍ശിച്ചത്.
ഓഫ് സ്റ്റംപിന് പുറത്തേത്തു പോവുന്ന ബോളിലേക്ക് എത്താന്‍ ശ്രമിച്ച് വിക്കറ്റ് കൈവിടുന്ന പതിവ് കാഴ്ച തന്നെയായിരുന്നു രണ്ടാമിന്നിങ്‌സിലും കണ്ടത്. ബൗളര്‍ മാറിയെന്നു മാത്രം. യുവ താരം സാം കറെനായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ വിലപിടിപ്പുള്ള വിക്കറ്റിന്റെ അവകാശി. 31 ബോളില്‍ നാലു ബൗണ്ടറികളോടെ 20 റണ്‍സാണ് കോലി നേടിയത്. ബാറ്റില്‍ എഡ്ജ് ചെയ്ത ബോള്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറുടെ കൈകളിലൊതുങ്ങുകയായിരുന്നു. ഈ പുറത്താവലില്‍ കോലി ഏറെ നിരാശനായും കാണപ്പെട്ടിരുന്നു. ഡ്രസിങ് റൂമില്‍ തിരിച്ചെത്തിയ ശേഷം ഗ്ലൗസൂരി അദ്ദേഹം ചില്ലിലേക്കു വലിച്ചെറിയുന്നത് കാണാമായിരുന്നു.

23ാം ഓവര്‍
ലഞ്ച് ബ്രേക്കിനു തൊട്ടുമുമ്പായിരുന്നു കോലിയുടെ മടക്കം. ഓപ്പണര്‍മാരായ കെഎല്‍ രാഹുലും രോഹിത് ശര്‍മയും ടീമിന് മികച്ച തുടക്കം നല്‍കാനാവാതെ ഇത്തവണ പുറത്തായപ്പോള്‍ കോലിയുടെ ഉത്തരവാദിത്വം കൂടുതയായിരുന്നു. മികച്ച ചില ഷോട്ടുകള്‍ കളിച്ച് ക്രീസില്‍ നിലയുറപ്പിക്കവെയായിരുന്നു അദ്ദേഹത്തിന്റെ മടക്കം.
23ാമത്തെ ഓവറിലായിരുന്നു ഇത്. ആദ്യബോളില്‍ തന്നെ കോലി പുറത്താവുകയായിരുന്നു. ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ ബോളിനെതിരേ ഫ്രണ്ട് ഫൂട്ടില്‍ പ്രതിരോധിക്കാനായിരുന്നു ശ്രമം. പക്ഷെ ബാറ്റിന് അരികില്‍ തട്ടിയ ബോള്‍ ബട്‌ലര്‍ അനായാസം പിടികൂടുകയും ചെയ്തു. ഒരുപക്ഷെ ഡ്രൈവിനു ശ്രമിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു കെണിയില്‍ കോലി വീഴുമായിരുന്നില്ലെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

പാടില്ലായിരുന്നുവെന്ന് ലോയ്ഡ്
ഇത്തരമൊരു ബോള്‍ കളിക്കാതെ ഒഴിവാക്കുകയായിരുന്നു കോലി ചെയ്യേണ്ടിയിരുന്നതന്നാണ് ലോയ്ഡിന്റെ അഭിപ്രായം. ഓവര്‍ ദി വിക്കറ്റ് ബൗള്‍ ചെയ്തതും കറെനെ വിക്കറ്റെടുക്കാന്‍ സഹായിച്ചതായി അദ്ദേഹം സ്‌കൈ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ പറഞ്ഞു.
ഇതു പ്രാധാന്യമര്‍ഹിക്കുന്നു. വിക്കറ്റെടുത്ത ശേഷം ലാപ്പ് ഓഫ് ഹോണറിനു സമാനമായിട്ടാണ് കറെന്‍ ആഹ്ലാദം പ്രകടിപ്പിച്ചത്. ബോള്‍ ഓഫ് സ്റ്റംപിന് പുറത്തായിരുന്നു. അതു കോലി കളിക്കണമായിരുന്നോ? പാടില്ലായിരുന്നുവെന്ന് ഞാന്‍ പറയും. അത് ചെയ്തതില്‍ കോലിക്കു നിരാശയുമുണ്ടാവും. എറൗണ്ട് ദി വിക്കറ്റായിരുന്നു കറെന്‍ അതുവരെ നോക്കിയത്, പക്ഷെ ഓവര്‍ ദി വിക്കറ്റ് വന്നപ്പോള്‍ അദ്ദേഹത്തിന് ഫലം കിട്ടിയെന്നും ലോയ്ഡ് നിരീക്ഷിച്ചു.

കോലിക്കു നിരാശയുണ്ടാവും
താന്‍ പുറത്തായ രീതിയില്‍ വിരാട് കോലിക്കു സന്തോഷമുണ്ടാവില്ലെന്നു ദാസ്ഗുപ്ത പറഞ്ഞു. അത് ഓഫ് സ്റ്റംപിന് പുറത്തായിരുന്നു, ഏകദേശം അഞ്ചാം സ്റ്റംപിലേക്കായിരുന്നു അതെന്ന് പറയാം. കോലിയുടെ ഫ്രണ്ട് ഫൂട്ട് ബോളിന്റെ ലൈനിലേക്കു വന്നില്ല, അതിന് അദ്ദേഹത്തിനു വില കൊടുക്കേണ്ടി വരികയും ചെയ്തു. ഇംഗ്ലണ്ടിനായി വലിയൊരു വിക്കറ്റ് തന്നെയാണ് സാം കറെന്‍ നേടിയിരിക്കുന്നത്. ഈ മല്‍സരത്തിലെ വമ്പന്‍ വിക്കറ്റാണിതെന്നും ദാസ്ഗുപ്ത കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ പൊരുതുന്നു
കോലിയുടെ പുറത്താവല്‍ ഇന്ത്യയെ തളര്‍ത്തിയിരുന്നെങ്കിലും ഇപ്പോള്‍ ടീം പതുക്കെം ഈ തകര്‍ച്ചയില്‍ നിന്നും കരകയറുകയാണ്. സ്‌കോര്‍ 55ല്‍ നില്‍ക്കെയായിരുന്നു മൂന്നാമനായി അദ്ദേഹം പുറത്തായത്. എന്നാല്‍ ഇപ്പോള്‍ മൂന്നാം സെഷനില്‍ 59 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിന് 118 റണ്‍സെടുത്തിട്ടുണ്ട്. ചേതേശ്വര്‍ പുജാര- അജിങ്ക്യ രഹാനെ സഖ്യമാണ് ഇന്ത്യയെ രക്ഷിച്ചത്. മോശം ഫോമിന്റെ പേരില്‍ ഏറെ പഴികേട്ട രണ്ടു പേരും ഇതിനു പ്രായശ്ചിത്തം ചെയ്യുന്ന പ്രകടനമാണ് നടത്തുന്നത്. പുജാര 36ഉം രഹാനെ 31ഉ റണ്‍സെടുത്തിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications