For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 200ന് മുകളില്‍ വിജയലക്ഷ്യം നേടുക ലക്ഷ്യം, ജഡേജ നിര്‍ണ്ണായകമാവും- വിക്രം റാത്തോര്‍

ലോര്‍ഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക് കടക്കുകയാണ്. നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെന്ന നിലയിലാണ്. നാല് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് 154 റണ്‍സിന്റെ ലീഡുണ്ട്. റിഷഭ് പന്തിനൊപ്പം (14) ഇഷാന്ത് ശര്‍മയാണ് (4) ക്രീസില്‍. അഞ്ചാം ദിനം ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ബാറ്റിങ് നിര എത്ര സമയം പിടിച്ചുനില്‍ക്കുന്നു എന്നതിനെ ആശ്രയിച്ചാവും മത്സരം ഫലം ഉണ്ടാവുക.

ഇപ്പോഴിതാ അവസാനദിനത്തിലെ ഇന്ത്യയുടെ പ്രതീക്ഷകള്‍ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യയുടെ ബാറ്റിങ് പരിശീലകനായ വിക്രം റാത്തോര്‍. 200ന് മുകളിലേക്ക് വിജയ ലക്ഷ്യം എത്തുകയാണ് പ്രധാന ഉദ്ദേശമെന്നാണ് അദ്ദേഹം പറഞ്ഞത്. 'നാലാം ദിനം ഇംഗ്ലണ്ട് സ്പിന്നര്‍ മോയിന്‍ അലി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത് കണ്ടതാണ്. പന്ത് നന്നായി ടേണ്‍ ചെയ്യുന്നുണ്ടായിരുന്നു. അത് വ്യക്തമാക്കുന്നത് പിച്ച് ഇപ്പോള്‍ സ്പിന്നിനും അനുകൂലമാണെന്നാണ്. വ്യത്യസ്തമായ അഞ്ചാം ദിന പിച്ചാണിത്.

അപ്രതീക്ഷിത ബൗണ്‍സുകള്‍ക്കൊപ്പം പിച്ചില്‍ ടേണും ലഭിക്കുന്നു. അതിനാല്‍ത്തന്നെ 200 ന് മുകളില്‍ റണ്‍സ് നേടുകയാണ് ലക്ഷ്യം. അത് ഇന്ത്യക്ക് അനുകൂലമായ സ്‌കോറാണ്. ജഡേജയ്‌ക്കെതിരേ അനായാസമായി ബാറ്റ് ചെയ്യാന്‍ സാധിക്കില്ല. ആദ്യ ഇന്നിങ്‌സില്‍ നന്നായിത്തന്നെ അവന്‍ ബാറ്റ് ചെയ്തിരുന്നു. ഇതേ ടേണ്‍ ലഭിച്ചാല്‍ ഇന്ത്യക്കത് വലിയ ഗുണം ചെയ്‌തേക്കും. തിരിച്ചടിക്കാനുള്ള പേസ് കരുത്ത് ഇന്ത്യക്കുണ്ട്'- വിക്രം പറഞ്ഞു.

vikramrathour

അതേ സമയം ആദ്യ ടെസ്റ്റിലും രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിലും വിക്കറ്റ് നേടാന്‍ ജഡേജയ്ക്കായില്ല. മോയിന്‍ അലി വിക്കറ്റ് നേടിയതിനാല്‍ത്തന്നെ ജഡേജക്ക് തിളങ്ങാന്‍ സാധിക്കാതെ വന്നാല്‍ വലിയ വിമര്‍ശനം ഉയരുമെന്ന കാര്യം ഉറപ്പാണ്. കാരണം ആര്‍ അശ്വിനെന്ന സീനിയര്‍ സ്പിന്നറെ ഒഴിവാക്കിയാണ് ഇന്ത്യ ജഡേജക്ക് അവസരം നല്‍കിയത്. ഇതിനെതിരേ വലിയ വിമര്‍ശനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജഡേജ ബൗളിങ്ങില്‍ നിരാശപ്പെടുത്തിയാല്‍ അത് വലിയ തിരിച്ചടിയാവുമെന്നുറപ്പ്.

റിഷഭ് പന്തിന്റെ ബാറ്റിങ്ങിലാണ് ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും. ഇന്ത്യയുടെ വാലറ്റത്ത് വിശ്വസിക്കാന്‍ കഴിയുന്ന താരങ്ങളാരുമില്ല. ജസ്പ്രീത് ബുംറ,ഇഷാന്ത് ശര്‍മ എന്നിവരാണ് ഇറങ്ങാനുള്ളത്. ആദ്യ മത്സരത്തില്‍ ബുംറ ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവെച്ചെങ്കില്‍ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ അക്കൗണ്ട് തുറക്കും മുന്നെ പുറത്തായി. അതിനാല്‍ത്തന്നെ ഇന്ത്യയുടെ വാലറ്റത്തിന്റെ പ്രകടനവും അഞ്ചാം ദിനം നിര്‍ണ്ണായകമാവും.

Story first published: Monday, August 16, 2021, 13:32 [IST]
Other articles published on Aug 16, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+