Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാല്‍മുട്ടിന് വീണ്ടും ശസ്ത്രക്രിയ, റോജര്‍ ഫെഡറര്‍ യുഎസ് ഓപ്പണില്‍ കളിക്കില്ല

ബേസല്‍: റോജന്‍ ഫെഡറര്‍ ആരാധകര്‍ക്ക് നിരാശാജനകമായ വാര്‍ത്ത. സ്വിസ് സൂപ്പര്‍ താരം യുഎസ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ കളിക്കില്ല. കാല്‍മുട്ടിനേറ്റ പരിക്കില്‍ ഇനിയും ശസ്ത്രക്രിയ വേണ്ടുമെന്നതിനാലാണ് അദ്ദേഹം യുഎസ് ഓപ്പണില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. 40കാരനായ താരത്തിന് 2018ന് ശേഷം ഒരു ഗ്രാന്റ്സ്ലാം കിരീടം പോലും നേടാനായിട്ടില്ല. തുടര്‍ച്ചയായി പരിക്കേല്‍ക്കുന്ന താരത്തിന് ഇനിയൊരു മടങ്ങിവരവ് സാധ്യമാകുമോയെന്നത് പോലും കണ്ടറിയണം.

യുഎസ് ഓപ്പണില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന വിവരം ഫെഡറര്‍ തന്നെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ നിരവധി പരിശോധനക്ക് വിധേയനാക്കിയെന്നും അതിന്റെ ഫലം വേദനയുണ്ടാക്കുന്നതാണെന്നും ഇനിയും ശസ്ത്രക്രിയ ആവിശ്യമാണെന്നും മത്സരങ്ങളില്‍ നിന്ന് കുറച്ച് മാസങ്ങള്‍ വിട്ടുനില്‍ക്കുകയാണെന്നും വീഡിയോയിലൂടെ ഫെഡറര്‍ ആരാധകരെ അറിയിച്ചിട്ടുണ്ട്.

1

പ്രായം 40 കടന്നതിനാല്‍ ഫെഡറര്‍ക്ക് ഇനിയൊരു തിരിച്ചുവരവ് പ്രയാസമാണെന്ന് ചിന്തിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ താന്‍ തിരിച്ചുവരുമെന്നാണ് ഫെഡറര്‍ പറയുന്നത്. 'ആരോഗ്യവാനായിരിക്കാന്‍ ആഗ്രഹിക്കുന്നു. പഴയ ഫോമില്‍ ടൂര്‍ണമെന്റിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഈ പ്രായത്തില്‍ അത് പ്രയാസമാണെന്ന് അറിയാം. എന്നാല്‍ അതിനായി ശ്രമം തുടരും'- ഫെഡറര്‍ പറഞ്ഞു.

Also Read : IND vs ENG: നൃത്തത്തിലല്ല, ബാറ്റിങില്‍ ശ്രദ്ധിക്കൂ! നിങ്ങളെക്കൊണ്ട് ഇനി ഇതേ കഴിയൂ- കോലിക്കു ട്രോള്‍

2

20 തവണ ഗ്രാന്റ്സ്ലാം കിരീടം ചൂടി റാഫേല്‍ നദാലിനും നൊവാക് ജോക്കോവിച്ചിനുമൊപ്പമാണ് ഫെഡററുള്ളത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആറ് കിരീടം, ഫ്രഞ്ച് ഓപ്പണില്‍ ഒരു കിരീടം, വിംബിള്‍ഡണില്‍ എട്ട് കിരീടം, യുഎസ് ഓപ്പണില്‍ അഞ്ച് കിരീടം എന്നിങ്ങനെയാണ് ഫെഡററുടെ നേട്ടം. 2008ന് ശേഷം യുഎസ് ഓപ്പണില്‍ വിജയിക്കാന്‍ ഫെഡറര്‍ക്ക് സാധിച്ചിട്ടില്ല. 2012ലെ ഒളിംപിക്‌സില്‍ വെള്ളിയും അദ്ദേഹം നേടിയിട്ടുണ്ട്. 2008ലെ ഒളിംപിക്‌സില്‍ ഡബിള്‍സില്‍ സ്വര്‍ണ്ണവും അദ്ദേഹത്തിന്റെ പേരിലുണ്ട്.

Also Read : IND vs ENG: ഒരിക്കലും പാടില്ലായിരുന്നു! എന്ത് അബദ്ധമാണ് കാണിച്ചത്- കോലിക്കെതിരേ പ്രമുഖര്‍

3

സമീപകാലത്തൊന്നും പൂര്‍ണ്ണ ആരോഗ്യവാനായി ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. 2020 ഫെബ്രുവരിയില്‍ നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിലാണ് ഫെഡറര്‍ക്ക് കാല്‍മുട്ടിന്റെ പരിക്ക് കൂടുതലാകുന്നത്. തുടര്‍ന്ന് ചികിത്സക്ക് പോയ അദ്ദേഹം മെയില്‍ നടന്ന ഫ്രഞ്ച് ഓപ്പണിലൂടെ തിരിച്ചെത്തിയിരുന്നു. എന്നാല്‍ നാലാം റൗണ്ടില്‍ പുറത്തായി. അദ്ദേഹം കളിച്ച അവസാന മത്സരം കഴിഞ്ഞമാസം നടന്ന വിംബിള്‍ഡണാണ്. മികച്ച പ്രകടനം നടത്തിയെങ്കിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ അദ്ദേഹം തോറ്റു.

Also Read : സച്ചിനും വീരുവുമടക്കം 3 പേരെ പുറത്താക്കി! ബംഗ്ലാ താരത്തെ ഇടിച്ച് തെറിപ്പിച്ചു- ധോണിയും വിവാദങ്ങളും

4

പിന്നീട് പരിക്കിന്റെ ചികിത്സക്കായി വീണ്ടും പോയി. ഇതോടെ ഇക്കഴിഞ്ഞ ടോക്കിയോ ഒളിംപിക്‌സിലും അദ്ദേഹത്തിന് പങ്കെടുക്കാനായില്ല. ഈ വര്‍ഷത്തെ അവസാന ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റായ യുഎസ് ഓപ്പണ്‍ ആഗസ്റ്റ് 30നാണ് ആരംഭിക്കുന്നത്. റാഫേല്‍ നദാലും പരിക്കിന്റെ പിടിയിലായതിനാല്‍ കളിച്ചേക്കില്ല. ജോക്കോവിച്ചും യുഎസ് ഓപ്പണില്‍ നിന്ന് വിട്ടുനിന്നേക്കും. തുടര്‍ച്ചയായി കളിക്കുന്നതിനാല്‍ വിശ്രമം വേണമെന്നാണ് ജോക്കോവിച്ച് പറഞ്ഞത്. അങ്ങനെയാണെങ്കില്‍ സീനിയര്‍ സൂപ്പര്‍ താരങ്ങളില്ലാതെയാവും യുഎസ് ഓപ്പണ്‍ നടക്കുക.

Story first published: Monday, August 16, 2021, 14:27 [IST]
Other articles published on Aug 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+