Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: നൃത്തത്തിലല്ല, ബാറ്റിങില്‍ ശ്രദ്ധിക്കൂ! നിങ്ങളെക്കൊണ്ട് ഇനി ഇതേ കഴിയൂ- കോലിക്കു ട്രോള്‍

ഇംഗ്ലണ്ടിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ നാഗിന്‍ ഡാന്‍സിനു സമാനമായി പോസ് ചെയ്തതിന്റെ പരിഹാസങ്ങളും വിമര്‍ശനങ്ങളുമേറ്റു വാങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. മല്‍സരത്തില്‍ 20 റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു നേടാനായത്. 32 ബോളില്‍ നാലു ബൗണ്ടറികളോടെയായിരുന്നു ഇത്. ഓഫ് സ്റ്റംപിന് പുറത്തേക്കു പോവുന്ന ബോളിനെതിരേ കോലിയുടെ വീക്ക്‌നെസ് ഒരിക്കല്‍ക്കൂടി തുറന്നുകാണിച്ച മല്‍സരമായിരുന്നു ഇത്. സാം കറെന്റെ ബോളിലാണ് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്കു ക്യാച്ച് സമ്മാനിച്ച് അദ്ദേഹം ക്രീസ് വിട്ടത്.

ഇതിനിടെയാണ് ടീമംഗങ്ങള്‍ക്കു മുന്നില്‍ വച്ച് ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ നാഗില്‍ ഡാന്‍സിന്റെ ചുവടുകള്‍ തമാശരൂപേണ കാണിച്ചത്. കെഎല്‍ രാഹുല്‍, മുഹമ്മദ് സിറാജ്, മായങ്ക് അഗര്‍വാള്‍ എന്നിവരും ചില ടീം ഒഫീഷ്യലുകളും ഇതു കണ്ട് ചിരിക്കുന്നതും കാണാം. ബാറ്റിങില്‍ കോലി കാര്യമായ സംഭാവന നല്‍കാനാവാതെ പുറത്തായതോടെ അദ്ദേഹത്തിന്റെ ബാല്‍ക്കണിയിലെ തമാശ ആരാധകര്‍ക്കു അത്ര പിടിച്ചിട്ടില്ല. സോഷ്യല്‍ മീഡിയകളിലൂടെ പലരും കോലിയെ വിമര്‍ശിക്കുകയും പരിഹസിക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്. നൃത്തത്തിനു പകരം ബാറ്റിങില്‍ ശ്രദ്ധിക്കൂയെന്നായിരുന്നു ചിലരുടെ ഉപദേശം.

 ബാറ്റിങില്‍ ശ്രദ്ധിക്കൂ

ബാറ്റിങില്‍ ശ്രദ്ധിക്കൂ

ഇതു നിങ്ങള്‍ ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ്, നാഗില്‍ ഡാന്‍സിലല്ല. എത്ര കാലം നിങ്ങള്‍ക്കു മറ്റുള്ളവരുടെ തോളിലേറി യാത്ര ചെയ്യാന്‍ കഴിയുമെന്നായിരുന്നു കോലിയുടെ നാഗിന്‍ ഡാന്‍സിനെ വിമര്‍ശിച്ചു കൊണ്ട് ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
നിങ്ങളില്‍ നിന്നും ഇനി നാഗിന്‍ ഡാന്‍സ് മാത്രമേ ഞാന്‍ പ്രതീക്ഷിക്കുന്നുള്ളൂ. നിങ്ങള്‍ തീര്‍ന്നു, ഇനിയൊന്നും നിങ്ങളില്‍ ബാക്കിയില്ലെന്നായിരുന്നു ഒരു യൂസറുടെ വിമര്‍ശനം.

 ക്യാപ്റ്റനെപ്പോലെ പെരുമാറൂ

ക്യാപ്റ്റനെപ്പോലെ പെരുമാറൂ

കൗമാരത്തില്‍ വരെയൊക്കെയാണ് ഇത് മറ്റുള്ളവര്‍ക്കു രസകരമായി തോന്നുന്നത്. ക്യാപ്റ്റനെപ്പോലെ പെരുമാറൂ സുഹൃത്തേയെന്നായിരുന്നു ഒരു യൂസറുടെ ഉപദേശം.
ഇനി കോലിക്കു തന്റെ നാഗിന്‍ ഡാന്‍സ് പുനരാരംഭിക്കാമെന്നാണ് മറ്റൊരു യൂസര്‍ കോലിയെ ട്രോളിയത്. അദ്ദേഹം പുറത്തായി ഡ്രസിങ് റൂമില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു ഈ യൂസറുടെ പരിഹാസം.

 കോലിയുടെ പുറത്താവല്‍

കോലിയുടെ പുറത്താവല്‍

കോലിയുടെ ഈ ഇന്നിങ്‌സിലെയും പുറത്താവലിനെക്കുറിച്ച് വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡ്, ഇന്ത്യയുടെ മുന്‍ താരവും വിക്കറ്റ് കീപ്പറുമായ ദീപ് ദാസ്ഗുപ്തയും അദ്ദേഹത്തിന്റെ ഷോട്ട് സെലക്ഷനെ വിമര്‍ശിച്ചു.
ഓഫ്സ്റ്റംപിനു പുറത്തുകൂടി പോയ ബോളായിരുന്നു ഇത്. അതു കോലി കളിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് എന്റെ അഭിപ്രായം. ഈ ഷോട്ട് കളിച്ചതില്‍ തീര്‍ച്ചയായും കോലിക്കു നിരാശയുണ്ടാവുമെന്നും ലോയ്ഡ് അഭിപ്രായപ്പെട്ടു.
അതസമയം, ഓഫ് സ്റ്റംപിന് വളരെയധികം പുറത്തേക്കു പോയ ബോളിനെതിരേ കോലിയുടെ ഫ്രണ്ട് ഫൂട്ട് ലൈനിലേക്കു വന്നില്ലെന്ന് ദാസ്ഗുപ്ത പറയുന്നു. ഇതിനു വിലയലാണ് കോലിക്കു നല്‍കേണ്ടി വന്നിരിക്കുന്നതെന്നും ദാസ്ഗുപ്ത വിശദമാക്കി.

 ഇന്ത്യക്കു തകര്‍ച്ച

ഇന്ത്യക്കു തകര്‍ച്ച

ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യക്കു ബാറ്റിങ് തകര്‍ച്ചയാണ് രണ്ടാമിന്നിങ്‌സില്‍ നേരിടുന്നത്. നാലാംദിനം മൂന്നാം സെഷനില്‍ 80 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റിനു 177 റണ്‍സെടുത്തിട്ടുണ്ട്. 150 റണ്‍സിന്റെ ലീഡ് മാത്രമേ ഇപ്പോള്‍ ഇന്ത്യക്കുള്ളൂ. റിഷഭ് പന്തിനോടൊപ്പം (12) ഇഷാന്ത് ശര്‍മയാണ് (2) ക്രീസില്‍.
അജിങ്ക്യ രഹാനെ (61), ചേതേശ്വര്‍ പുജാര (45) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. 146 ബോളില്‍ അഞ്ചു ബൗണ്ടറികളോടെയാണ് രഹാനെ 61 റണ്‍സ് നേടിയത്. പുജാരയാവട്ടെ 206 ബോളില്‍ നാലു ബൗണ്ടറികളും നേടി. രോഹിത് ശര്‍മ (21), കെഎല്‍ രാഹുല്‍ (5), രവീന്ദ്ര ജഡേജ (3) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്നും മോയിന്‍ അലി രണ്ടും വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സാം കറെന് ഒരു വിക്കറ്റ് ലഭിച്ചു.

Story first published: Sunday, August 15, 2021, 22:37 [IST]
Other articles published on Aug 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+