Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'രോഹിത് ശര്‍മ ഷോട്ട് തിരഞ്ഞെടുക്കുമ്പോള്‍ അല്‍പ്പം കൂടി ശ്രദ്ധിക്കണം'- വിക്രം റാത്തോര്‍

ലോര്‍ഡ്‌സ്: ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ലോര്‍ഡ്‌സില്‍ പുരോഗമിക്കുകയാണ്. മത്സരം ആവേശകരമായ അഞ്ചാം ദിനത്തിലേക്ക് കടക്കവെ ഡ്രൈവിങ് സീറ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടാണ്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് നേരിട്ട ബാറ്റിങ് തകര്‍ത്ത സന്ദര്‍ശകരുടെ പ്രതീക്ഷ തെറ്റിച്ചിരിക്കുകയാണ്. നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെന്ന നിലയിലാണ്. നാല് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് 154 റണ്‍സിന്റെ ലീഡാണുള്ളത്.

റിഷഭ് പന്തും (14) ഇഷാന്ത് ശര്‍മയും ക്രീസില്‍ നില്‍ക്കെ ഇന്ത്യക്ക് കാര്യങ്ങള്‍ വലിയ പ്രതീക്ഷ നല്‍കുന്നതല്ല. ആദ്യ ഇന്നിങ്‌സില്‍ തിളങ്ങിയ രോഹിത് ശര്‍മയും കെ എല്‍ രാഹുലും രണ്ടാം ഇന്നിങ്‌സില്‍ നിരാശപ്പെടുത്തി. ഇതില്‍ മാര്‍ക്ക് വുഡിന്റെ ഷോര്‍ട്ട് ബോള്‍ കെണിയിലാണ് രോഹിത് വീണത്. സിക്‌സറിനുള്ള രോഹിതിന്റെ ശ്രമം മോയിന്‍ അലിയുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു. രോഹിത് ശര്‍മ മോശം ഷോട്ട് കളിച്ച് പുറത്തായതിനെതിരേ വലിയ വിമര്‍ശനങ്ങള്‍ ഇതിനോടകം ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ ഇന്ത്യയുടെ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോറും രോഹിതിന്റെ ഷോട്ട് തിരഞ്ഞെടുപ്പിലെ പോരായ്മ ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. രോഹിത് ഷോട്ട് തിരഞ്ഞെടുക്കുമ്പോള്‍ അല്‍പ്പം കൂടി ശ്രദ്ധിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 'ഷോട്ട് തിരഞ്ഞെടുക്കുമ്പോള്‍ അല്‍പ്പം കൂടി ജാഗ്രത കാട്ടാമായിരുന്നു. എല്ലാത്തവണ അവന്‍ പുറത്താകുമ്പോള്‍ ഇത്തരമൊരു വിശലകനം നടക്കാറുണ്ട്. എന്താണ് സംഭവിച്ചതെന്നും എന്താണ് ബാറ്റ് ചെയ്തപ്പോള്‍ ചിന്തിച്ചതെന്നുമെല്ലമാണ് ചര്‍ച്ചയാവുന്നത്.

rohitsharma

രോഹിതിനെ പരിഗണിക്കുമ്പോള്‍ അവന്‍ ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഇത്തരം ഷോട്ടുകളിലൂടെയാണ് അവന്‍ റണ്‍സ് നേടുന്നത്. അതിനാല്‍ത്തന്നെ ഇത്തരം ഷോട്ടുകള്‍ കളിക്കുമ്പോള്‍ ഞങ്ങള്‍ അവനെ പിന്തുണക്കുന്നു. അവന്‍ പരിഗണിക്കേണ്ട ഒരേയൊരു കാര്യം കുറച്ചുകൂടി സെലക്ടീവ് ആകണമെന്നതാണ്. എപ്പോഴാണ് കളിക്കേണ്ടതെന്ന് ഓര്‍ക്കണം'-വിക്രം പറഞ്ഞു.

പുള്‍ ഷോട്ടുകള്‍ രോഹിതിന് ആധിപത്യമുള്ള ഷോട്ടാണെങ്കിലും ടെസ്റ്റില്‍ സാഹചര്യത്തിന് അനുസരിച്ച് ഈ ഷോട്ടുകള്‍ ഒഴിവാക്കേണ്ടതുണ്ട്. നിലയുറപ്പിച്ച് മുന്നേറേണ്ട സമയത്ത് ഇത്തരമൊരു ഷോട്ട് കളിച്ചത് തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. ഇതാണ് ആരാധകര്‍ക്ക് പിന്നാലെ ബാറ്റിങ് പരിശീലകനും ചൂണ്ടിക്കാട്ടിയത്. കോലിയുടെ മോശം ഫോമിനെക്കുറിച്ചും റാത്തോര്‍ പ്രതികരിച്ചു.

കോലിയുടെ കാര്യത്തില്‍ ആശങ്കയില്ല. ഇന്നത്തെ പ്രകടനത്തില്‍ ഒരു ശ്രദ്ധക്കുറവാണ് വിക്കറ്റ് നഷ്ടമാക്കിയത്. ആ ശ്രദ്ധക്കുറവിനെത്തുടര്‍ന്നാണ് ആ പന്തില്‍ ബാറ്റുവെച്ചതെന്നും റാത്തോര്‍ പറഞ്ഞു. 31 പന്ത് നേരിട്ട് 20 റണ്‍സാണ് കോലി നേടിയത്. സാം കറാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കിയാണ് ഇന്ത്യന്‍ നായകന്‍ മടങ്ങിയത്.

Story first published: Monday, August 16, 2021, 11:55 [IST]
Other articles published on Aug 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+