INDvENG: 200ലേറെ ബോള്‍ കളിച്ചു, നേടിയത് 45 റണ്‍സ്!- 70 എങ്കിലും നേടാമായിരുന്നുവെന്ന് ബട്ട്

ലോര്‍ഡ്‌സിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാരയുടെ സ്ലോ ബാറ്റിങിനെ ചോദ്യം ചെയ്ത് പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഓപ്പണറുമായിരുന്ന സല്‍മാന്‍ ബട്ട്. രണ്ടാമിന്നിങ്‌സില്‍ പുജാരയുടെ വേഗം കുറഞ്ഞ ഇന്നിങ്‌സിനൊണ് അദ്ദേഹം വിമര്‍ശിച്ചിരിക്കുന്നത്. 206 ബോളുകള്‍ നേരിട്ട പുജാര നാലു ബൗണ്ടറികളോടെ 45 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.
മുന്‍ ഇന്നിങ്‌സുകളെ അപേക്ഷിച്ച് ഭേദപ്പെട്ട പ്രകടനം അദ്ദേഹം നടത്തിയെങ്കിലും 200ലേറെ ബോളുകള്‍ കളിച്ചിട്ടും ഫിഫ്റ്റി പോലും തികയ്ക്കാന്‍ കഴിയാത്തതില്‍ ആരാധകര്‍ ഹാപ്പിയല്ല. തുടക്കത്തില്‍ തന്നെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായതിനാലാണ് പുജാര കൂടുതല്‍ ശ്രദ്ധയോടെ കളിച്ചതെന്നു ബട്ടും സമ്മതിക്കുന്നുവെങ്കിലും മികച്ച ബാറ്റിങ് വിക്കറ്റില്‍ പിന്നീട് വേഗത്തില്‍ റണ്‍സെടുക്കാനുള്ള ശ്രമം നടത്താമായിരുന്നുവെന്ന് ബട്ട് ചൂണ്ടിക്കാട്ടി. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് പുജാരയുടെ പ്രകടനത്തെ ബട്ട് വിമര്‍ശിച്ചത്.

70 റണ്‍സെങ്കിലും നേടണമായിരുന്നു
ഇന്ത്യക്കു തുടക്കത്തില്‍ മൂന്നു വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ പ്രതിരോധത്തിലേക്കു മാറിയത് സ്വാഭാവികമാണ്. തീര്‍ച്ചയായും അവര്‍ അസ്വസ്ഥരായിട്ടുണ്ടാവും. ചില വിക്കറ്റുകള്‍ കൂടി പിന്നാലെ നഷ്ടമായിരുന്നെങ്കില്‍ നാലാം ദിനം തന്നെ കളിയും അവസാനിക്കുമായിരുന്നു. പക്ഷെ പുജാരയിലേക്കു വരുമ്പോള്‍ അദ്ദേഹം 200ലേറെ ബോളുകള്‍ നേരിട്ട ശേഷം നേടിയത് 45 റണ്‍സാണ്. വളരെയേറിയ അനുഭവസമ്പത്തുള്ള ബാറ്റ്‌സ്മാനാണ് പുജാര. ചുരുങ്ങിയത് 70 റണ്‍സെങ്കിലും അദ്ദേഹം നേടണമായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. പിച്ചില്‍ നിന്നും ഒരുപാട് മൂവ്‌മെന്റൊന്നും ലഭിച്ചിരുന്നില്ല. തുടക്കത്തില്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ കണിശതയോടെ പന്തെറിഞ്ഞു. എന്നാല്‍ കളി പുരോഗമിക്കവെ ഇതു പോയ ശേഷം റണ്‍സ് അനായാസം നേടാന്‍ സാധിക്കുമായിരുന്നു. പക്ഷെ അതുണ്ടായില്ലെന്നും ബട്ട് നിരീക്ഷിച്ചു.

35-40 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാമായിരുന്നു
ഒരുപാട് സമയം ബാറ്റ് ചെയ്തിട്ടും 35-40 റണ്‍സ് കൂടി ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ക്കാന്‍ ഇന്ത്യക്കായില്ല. ഏതെങ്കിലുമൊരു ബാറ്റ്‌സ്മാന്‍ റണ്‍സെടുക്കാതെ ഒരുപാട് സമയം ക്രീസില്‍ പുറത്താവാതെ നിന്നാല്‍ അതു കൊണ്ടു ടീമിന് ഗുണമില്ല. റണ്‍സ് കൂടി അതിനൊപ്പമുണ്ടെങ്കില്‍ മാത്രമേ കാര്യമുള്ളൂ.
വിക്കറ്റുകള്‍ നഷ്ടമായ ശേഷം ആദ്യത്തെ അര മണിക്കൂറോ, ഒരു മണിക്കൂറോ കൂടുതല്‍ ശ്രദ്ധയോടെ ബാറ്റ് ചെയ്യേണ്ടത് അനിവാര്യമായിരുന്നു. പക്ഷെ ക്രീസില്‍ നിലയുറപ്പിച്ചിട്ടും റണ്‍സ് വന്നില്ല. ഒരുപാട് കാലമായി ഇന്ത്യന്‍ ടീമിനൊപ്പമുള്ള താരമായതിനാല്‍ തന്നെ പുജാര ഏറെ ശേഷിയുള്ള ബാറ്റ്‌സ്മാന്‍ തന്നെയാണ്. പക്ഷെ അതു റണ്‍സാക്കി മാറ്റിയെടുക്കാന്‍ അദ്ദേഹം ശ്രമിക്കണം. 45ല്‍ കൂടുതല്‍ റണ്‍സ് പുജാര തീര്‍ച്ചയായും നേടണമായിരുന്നുവെന്നും ബട്ട് കൂട്ടിച്ചേര്‍ത്തു.

അക്കൗണ്ട് തുറക്കാന്‍ 35 ബോളുകള്‍
പതിവുപോലെ പുജാര ഈ ഇന്നിങ്‌സിലും അക്കൗണ്ട് തുറക്കാന്‍ ഒരു പാട് ബോളുകള്‍ കളിച്ചിരുന്നു. ആദ്യത്തെ 34 ബോളുകള്‍ കഴിഞ്ഞപ്പോഴും അദ്ദേഹത്തിന്റെ സമ്പാദ്യം പൂജ്യം തന്നെയായിരുന്നു. ഒടുവില്‍ 35ാമത്തെ ബോളിലാണ് പുജാര ആദ്യ റണ്‍സ് നേടിയത്. അദ്ദേഹം ആദ്യ റണ്‍സ് കുറിച്ചപ്പോള്‍ കൈയടികളോടെയായിരുന്നു ലോര്‍ഡ്‌സിലെ കാണികള്‍ പ്രതികരിച്ചത്.
ഇന്ത്യയുടെ രണ്ടാമിന്നിങ്‌സിലെ ഇതുവരെയുള്ള പ്രകടനം നോക്കിയാല്‍ 30-35 റണ്‍സ് കുറവാണെന്നാണ് എല്ലാവരും പറയുന്നതെന്നും പുജാര കൂടുതല്‍ റണ്‍സ് നേടണമായിരുന്നുവെന്നും ബട്ട് പറഞ്ഞു.

സെഞ്ച്വറി കൂട്ടുകെട്ട്
രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ കരകയറ്റിയത് പുജാര- അജിങ്ക്യ രഹാനെ സഖ്യമായിരുന്നു. 55 റണ്‍സിന് മൂന്നു വിക്കറ്റുകളെന്ന നിലയില്‍ പതറുകയായിരുന്നു ഒരു ഘട്ടത്തില്‍ ഇന്ത്യ. കളിയില്‍ ഇംഗ്ലണ്ട് പിടിമുറുക്കവെയാണ് പുജാര- രഹാനെ സഖ്യം ഒരുമിക്കുന്നത്. സെഞ്ച്വറി കൂട്ടുകെട്ടുമായി ഇവര്‍ ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചു. 100 റണ്‍സാണ് പുജാര- രഹാനെ സഖ്യം ചേര്‍ന്നു നേടിയത്.
ഈ ജോടി കരുത്താര്‍ജിക്കവെയായിരുന്നു ഇംഗ്ലണ്ട് തിരിച്ചടിക്കുന്നത്. മാര്‍ക്ക് വുഡ് പുജാരയെ നായകന്‍ ജോ റൂട്ടിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ടീം സ്‌കോര്‍ 155ല്‍ വച്ചായിരുന്നു ഇന്ത്യക്കു നാലാം വിക്കറ്റ് നഷ്ടമായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications