For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: 'ലോര്‍ഡ്‌സില്‍ 220-230 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കുക എളുപ്പമല്ല'- മോയിന്‍ അലി

ലോര്‍ഡ്‌സ്: ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. അഞ്ചാം ദിനത്തിലേക്ക് മത്സരം കടക്കുമ്പോള്‍ ഇന്ത്യക്കുള്ള 154 റണ്‍സ് ലീഡാണ്. നിലവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 181 എന്ന നിലയിലാണ് ഇന്ത്യയുള്ളത്. നാല് വിക്കറ്റ് ശേഷിക്കെ ഇന്ത്യ അത്ഭുതം കാട്ടാത്തപക്ഷം ഇംഗ്ലണ്ട് വിജയത്തിലേക്കെത്താനുള്ള സാധ്യത കൂടുതലാണ്. റിഷഭ് പന്തിനൊപ്പം (14) ഇഷാന്ത് ശര്‍മയാണ് ക്രീസില്‍. അഞ്ചാം ദിനത്തിന്റെ രണ്ട് സെക്ഷനെങ്കിലും ബാറ്റ് ചെയ്യാനായാല്‍ ഇന്ത്യക്ക് പ്രതീക്ഷിക്ക് വകയുണ്ട്. അല്ലാത്ത പക്ഷം കാര്യങ്ങള്‍ എളുപ്പമാവില്ല.

റിഷഭ് പന്തിലേക്കാണ് എല്ലാ കണ്ണുകളും എത്തുന്നത്. താരത്തിന്റെ പ്രകടനം അഞ്ചാം ദിനം നിര്‍ണ്ണായകമാവും. 200 റണ്‍സിന് മുകളിലേക്ക് ലീഡ് എത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുള്ളത്. ഇപ്പോഴിതാ ഇന്ത്യ 220-230 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ചാല്‍ ഇംഗ്ലണ്ടിന് വിജയിക്കുക എളുപ്പമായിരിക്കില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇംഗ്ലണ്ട് സ്പിന്‍ ഓള്‍റൗണ്ടര്‍ മോയിന്‍ അലി.

moeenali

'ഞങ്ങള്‍ നന്നായിത്തന്നെ കളിച്ചു. മനോഹരമായ മത്സരമായിരുന്നു ഇത്. എന്നാല്‍ 220-230ന് മുകളിലേക്ക് വിജയലക്ഷ്യം പോയാല്‍ ഇംഗ്ലണ്ടിന് ജയിക്കുക വളരെ പ്രയാസമായിരിക്കും. ഇടവേളക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയത് വളരെ ആസ്വദിക്കുന്നുണ്ട്. റണ്‍സിനെക്കുറിച്ചോ വിക്കറ്റിനെക്കുറിച്ചോ ഒരുപാട് ചിന്തിക്കുകയല്ല ചെയ്യുന്നത്. മുന്നിലുള്ള വെല്ലുവിളിയെ ആസ്വദിക്കുകയാണ് ചെയ്യുന്നത്. ഒരു കാര്യത്തെയും വളരെ ഗൗരവമായി എടുക്കുന്നില്ല. കുറച്ച് വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം തിരിച്ചെത്താനുള്ള കാരണവും അതാണ്'-മോയിന്‍ അലി പറഞ്ഞു. 2019ലെ ആഷസിന് ശേഷം ലോര്‍ഡ്‌സില്‍ താരം കളിക്കുന്ന ആദ്യത്തെ മത്സരമാണിത്.

Also Read : കാല്‍മുട്ടിന് വീണ്ടും ശസ്ത്രക്രിയ, റോജര്‍ ഫെഡറര്‍ യുഎസ് ഓപ്പണില്‍ കളിക്കില്ല
ആദ്യ ഇന്നിങ്‌സില്‍ പന്തുകൊണ്ട് ഒന്നും ചെയ്യാന്‍ സാധിക്കാതിരുന്ന മോയിന്‍ അലി. രണ്ടാം ഇന്നിങ്‌സില്‍ നിര്‍ണ്ണായക പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യക്കായി പൊരുതിനിന്ന അജിന്‍ക്യ രഹാനെ (61), മധ്യനിരയില്‍ പ്രതീക്ഷയായിരുന്ന രവീന്ദ്ര ജഡേജ (3) എന്നിവരെ പുറത്താക്കാന്‍ അലിക്കായി. ഇരുവര്‍ക്കും നാലാം ദിനം മുഴുവനും പിടിച്ചുനില്‍ക്കാന്‍ സാധിച്ചിരുന്നെങ്കില്‍ മത്സരം മറ്റൊരു തലത്തിലേക്കെത്തുമായിരുന്നു.

നിലവിലെ കാലാവസ്ഥ പ്രകാരം ലോര്‍ഡ്‌സില്‍ മഴ സാധ്യത നിലനില്‍ക്കുന്നു. കൂടാതെ മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കില്‍ ബാറ്റിങ് നിരക്ക് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസമാവും. റിഷഭ് പന്ത് ഇത്തരം സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ അതിവേഗ ഇന്നിങ്‌സ് കളിക്കാന്‍ കെല്‍പ്പുള്ള താരമാണ്. എന്നാല്‍ പിന്തുണ നല്‍കാന്‍ വാലറ്റത്തിന് സാധിക്കുമോയെന്നത് കണ്ടറിയാം.

Story first published: Monday, August 16, 2021, 12:43 [IST]
Other articles published on Aug 16, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+