
അഫ്ഗാനിസ്ഥാന്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാലും നെറ്റ് റണ്‍റേറ്റില്‍ താഴെയുള്ള ഇന്ത്യയുടെ സെമി സാധ്യതകള്‍ കുറവാണെന്ന് തന്നെ പറയാം. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ തോറ്റാല്‍ ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ പൂര്‍ണ്ണമായും അവസാനിക്കും. അതിനാല്‍ ആരാധകര്‍ക്ക് വേണ്ടിയും വിമര്‍ശകരുടെ വായടപ്പിക്കാനും ഇന്ത്യക്ക് ജയം അനിവാര്യമാണ്.
Also Read: T20 World Cup: അടുത്ത മൂന്നു കളി ജയിച്ചാലും ഇന്ത്യ സെമിയിലെത്തില്ല! പ്രവചനവുമായി വീരു

ആദ്യ രണ്ട് മത്സരവും ദുബായില്‍ കളിച്ചാണ് ഇന്ത്യ തോറ്റത്. ഇത്തവണ മത്സരം അബുദാബിയിലാണ് മത്സരം. ഇത് ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്തുമോയെന്ന് കണ്ടറിയണം. പാകിസ്താനെയും ന്യൂസീലന്‍ഡിനെയും വിറപ്പിച്ച ശേഷമാണ് അഫ്ഗാനിസ്ഥാന്‍ കീഴടങ്ങിയത്. ഇതേ പോരാട്ടവീര്യം അവര്‍ ഇന്ത്യക്കെതിരേ കാട്ടിയാല്‍ കോലിയും സംഘവും പാടുപെടുമെന്നുറപ്പ്.
Also Read: T20 World Cup: എന്തിനാണ് ഇത്രയും സമ്മര്‍ദ്ദം, ഇന്ത്യയുടെ പ്രകടനം ഞെട്ടിച്ചെന്ന് ഇന്‍സി

എടുത്തുപറയാവുന്ന താരനിര അഫ്ഗാനൊപ്പമുണ്ട്. റാഷിദ് ഖാന്‍,മുജീബുര്‍ റഹ്മാന്‍,മുഹമ്മദ് നബി എന്നിവരുടെ സ്പിന്‍ ബൗളിങ്ങാണ് ഇന്ത്യയെ ഏറ്റവും ആശങ്കപ്പെടുത്തുന്നത്. സ്പിന്നില്‍ ദൗര്‍ബല്യമുള്ള ഇന്ത്യന്‍ ടീമിന് വലിയ തലവേദന ഉയര്‍ത്താന്‍ ഇവര്‍ക്ക് സാധിച്ചേക്കും. ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര ഫോമിലേക്കെത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്ത്യ എവിടെയൊക്കെയാണ് മാറ്റം വരുത്തേണ്ടതെന്ന് പരിശോധിക്കാം.
Also Read: T20 World Cup: ബട്‌ലറിന് വെടിക്കെട്ട് സെഞ്ച്വറി, ലങ്കയും കടന്ന് ഇംഗ്ലണ്ട് സെമിക്കരികെ

ഓപ്പണിങ്ങില്‍ നിന്ന് രാഹുലിനെ മാറ്റണം
ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കാകാത്തതാണ് ഇത്തവണ ഏറ്റവും നിരാശപ്പെടുത്തുന്ന കാര്യം. ഐപിഎല്ലില്‍ ഇത്തവണയും തകര്‍പ്പന്‍ പ്രകടനം നടത്താന്‍ രാഹുലിന് സാധിച്ചിരുന്നു. എന്നാല്‍ പാകിസ്താനെതിരെയും ന്യൂസീലന്‍ഡിനെതിരെയും തീര്‍ത്തും നിരാശപ്പെടുത്തി. രാഹുലിന്റെ ഓപ്പണിങ്ങിലെ നിരാശപ്പെടുത്തുന്ന പ്രകടനം ടീമിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. രോഹിത് ശര്‍മക്കൊപ്പം ഇഷാന്‍ കിഷന്‍ ഓപ്പണറായി എത്തുകയും രാഹുല്‍ നാലാം നമ്പറില്‍ കളിക്കുകയും ചെയ്യുന്നതാണ് ഇന്ത്യയുടെ നിലവിലെ സാഹചര്യത്തില്‍ ഏറ്റവും അനുയോജ്യമായത്. എന്നാല്‍ ഇത്തരമൊരു മാറ്റത്തിന് ടീം തയ്യാറാവുമോയെന്ന് കണ്ടറിയണം.
Also Read: T20 World Cup: ഇന്ത്യ ഇപ്പോഴും മികച്ച ടീം തന്നെ! പിന്തുണയുമായി പാക് പേസര്‍ ആമിര്‍

ആര്‍ അശ്വിനെ തിരികെയെത്തിക്കണം
ഇന്ത്യയുടെ പ്ലേയിങ് 11ലേക്ക് ആര്‍ അശ്വിനെ തിരികെയെത്തിക്കേണ്ടത് അത്യാവശ്യമാണ്. ഐപിഎല്ലിലെ മികവ് വരുണ്‍ ചക്രവര്‍ത്തിക്ക് ആവര്‍ത്തിക്കാനാവുന്നില്ല. ഈ സാഹചര്യത്തില്‍ വരുണിനെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. വരുണിനെ മാറ്റി ആര്‍ അശ്വിനെ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കേണ്ടതായുണ്ട്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യ ടി20 ഫോര്‍മാറ്റിലേക്ക് തിരികെയെത്തിച്ചെങ്കിലും അശ്വിന് കളിക്കാന്‍ അവസരം നല്‍കാത്തതിനെതിരേ വിമര്‍ശനം ശക്തമാണ്.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം മികച്ച പ്രകടനം അശ്വിന്‍ നടത്തിയിട്ടുണ്ട്. ബാറ്റുകൊണ്ടും ഭേദപ്പെട്ട പ്രകടനം നടത്തുന്ന അശ്വിന്‍ സാഹചര്യം മനസിലാക്കി പന്തെറിയാന്‍ മിടുക്കനാണ്. അശ്വിന്‍ ടീമിലേക്കെത്തുന്നത് ഇന്ത്യയുടെ ബാറ്റിങ് കരുത്തും ഉയര്‍ത്തുമെന്നതിനാല്‍ വൈകിയ വേളയിലെങ്കിലും അശ്വിനെ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കേണ്ടതായുണ്ട്.
Also Read: T20 World Cup: കെയ്‌നാണ് സൂപ്പര്‍, എല്ലാത്തിനോടും പ്രതികരിക്കുന്നതല്ല പാഷന്‍! കോലിക്കെതിരേ ഗംഭീര്‍

റിഷഭ് പന്തും ഹര്‍ദിക്കും വെടിക്കെട്ട് നടത്തണം
തങ്ങളുടെ ശൈലിക്കൊത്ത് ഹര്‍ദിക് പാണ്ഡ്യയും റിഷഭ് പന്തും ബാറ്റുവീശേണ്ടതായുണ്ട്. ടോപ് ഓഡര്‍ തകരുന്നതോടെ ഇരുവര്‍ക്കും സമ്മര്‍ദ്ദം ആവുകയും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാവുകയും ചെയ്യുന്നു. ടോപ് ഓഡറില്‍ ഭേദപ്പെട്ട തുടക്കം ലഭിച്ചാല്‍ ഇരുവരും തങ്ങളുടേതായ ശൈലിയിലേക്കെത്തണം. റിഷഭ് പന്ത് പലപ്പോഴും സെന്‍സിബിള്‍ ഇന്നിങ്‌സാണ് ഇപ്പോള്‍ കളിക്കുന്നത്. ഹര്‍ദിക്കിന്റെ ഷോട്ട് സെലക്ഷനും ടൈമിങ്ങും പാളുന്നുണ്ട്. എങ്കിലും തങ്ങളുടെ കരുത്തില്‍ വിശ്വസിച്ച് ഇവര്‍ ആഞ്ഞടിച്ച് കളിക്കുന്നതാവും ടീമിന് കൂടുതല്‍ ഗുണം ചെയ്‌തേക്കുക.
Also Read: T20 World Cup: ഇന്ത്യ എന്നെ അമ്പരപ്പിച്ചു! ഇതെന്ത് മനോഭാവവും ഗെയിം പ്ലാനും! ആഞ്ഞടിച്ച് അക്തര്‍

വിരാട് കോലി സാഹസം കാട്ടരുത്
ന്യൂസീലന്‍ഡിനെതിരേ കോലി നാലാം നമ്പറിലാണ് ബാറ്റിങ്ങിനിറങ്ങിയത്. നിലയുറപ്പിക്കാന്‍ പ്രയാസപ്പെട്ട കോലി ഇഷ് സോധിയെ സിക്‌സര്‍ പറത്താന്‍ ശ്രമിച്ചാണ് പുറത്തായത്. ഇത്തരത്തിലൊരു സാഹസം കോലി ഇനി ആവര്‍ത്തികാതിരിക്കുന്നതാവും നല്ലത്. മൂന്നാം നമ്പറില്‍ കോലി ബാറ്റിങ്ങിനിറങ്ങുകയും വിക്കറ്റ് നഷ്ടപ്പെടുത്താതെ കളിക്കുകയും ചെയ്യണം. കോലി പുറത്തായാല്‍ ഇന്ത്യന്‍ ടീമിനെയാകെ അത് പ്രതികൂലമായി ബാധിക്കും. അതിനാല്‍ കോലി വിക്കറ്റ് കാത്ത് കളിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പാകിസ്താനെതിരേ കോലി കളിച്ചതുപോലെ ആംഗര്‍ റോളിലേക്കെത്തി മറ്റുള്ള താരങ്ങളെക്കൊണ്ട് വമ്പന്‍ ഷോട്ടുകള്‍ കളിപ്പിക്കുകയാണ് വേണ്ടത്.
Also Read: T20 World Cup: അഫ്ഗാന്‍ പരീക്ഷയ്ക്ക് ഇന്ത്യ,തോറ്റാല്‍ പുറത്ത്- ടീമില്‍ മാറ്റമുറപ്പ്, സാധ്യതാ ഇലവന്‍

ആക്രമണോത്സുകയില്ല
വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ മുഖമുദ്ര ആക്രമണോത്സുകതയായിരുന്നു. എന്നാല്‍ ഈ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് ഈ ആക്രമണോത്സുകത കാണാനാവുന്നില്ല. ശരീര ഭാഷകൊണ്ട് തന്നെ ഇന്ത്യ പാതി തോറ്റവരെപ്പോലെയാണ്. അഫ്ഗാനിസ്ഥാനെപ്പോലെയുള്ള വളര്‍ന്നുവരുന്ന ടീമുകള്‍ അവസാന സമയം വരെ പൊരുതിയാണ് കീഴടങ്ങുന്നത്. എന്നാല്‍ ഇന്ത്യന്‍ താരങ്ങളില്‍ നിന്ന് ഇത്തരമൊരു വികാരം ആരാധകര്‍ക്ക് ലഭിക്കുന്നില്ല.
Also Read: T20 World Cup: എന്തുകൊണ്ട് ഇന്ത്യ പതറുന്നു? കാരണങ്ങളറിയാം

ബൗളര്‍മാരും ഫീല്‍ഡര്‍മാരും ഒരുതരത്തിലും എതിരാളികള്‍ക്ക് സമ്മര്‍ദ്ദം നല്‍കാത്ത അവസ്ഥയാണുള്ളത്. ബൗളര്‍മാര്‍ക്കൊപ്പം ഫീല്‍ഡര്‍മാരും കൂടുതല്‍ ആക്രമണോത്സുകത കാട്ടുന്നത് എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കും. അല്ലാത്തപക്ഷം അനായാസമായി കളിക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കാവും.പാകിസ്താനും ന്യൂസീലന്‍ഡിനുമെതിരേ ഇന്ത്യക്ക് സംഭവിച്ചത് ഈ ആക്രമണോത്സുകതയുടെ കുറവാണ്.
Also Read: T20 World Cup: ആറു മാസമായി ബ്രേക്കില്ല, ഞങ്ങള്‍ തളര്‍ന്നു!- ഇന്ത്യന്‍ തോല്‍വിയെക്കുറിച്ച് ബുംറ

ടീമിനുള്ളില്‍ പരസ്പരം പോരാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സജീവമാണ്. ഉപദേഷ്ടാവായ എംഎസ് ധോണിയും മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയും തമ്മില്‍ അഭിപ്രായ ഭിന്നതയുള്ളതായും സൂചനകളുണ്ട്. ഇത്രയും മികച്ച താരങ്ങള്‍ ഒപ്പമുണ്ടായിട്ടും മികച്ചൊരു പ്ലേയിങ് 11 സൃഷ്ടിക്കാന്‍ ഇത്രയും മികച്ച പരിശീലകര്‍ ഒപ്പമുണ്ടായിട്ടും ഇന്ത്യക്ക് സാധിച്ചില്ലെന്നത് വലിയ നിരാശയുണ്ടാക്കുന്ന കാര്യം തന്നെ. ഇത് ടീമിനുള്ളിലെ പ്രശ്‌നങ്ങളിലേക്ക് തന്നെയാണ് വിരല്‍ചൂണ്ടുന്നത്. ഇതിന് പരിഹാരം കാണാത്ത പക്ഷം വലിയ നാണക്കേടാവും ഇന്ത്യക്ക് നേരിടേണ്ടി വരിക.

ഏറ്റവും മികച്ച പ്ലേയിങ്
ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ഠാക്കൂര്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.


Click it and Unblock the Notifications











