Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: അഫ്ഗാന്‍ പരീക്ഷയ്ക്ക് ഇന്ത്യ,തോറ്റാല്‍ പുറത്ത്- ടീമില്‍ മാറ്റമുറപ്പ്, സാധ്യതാ ഇലവന്‍

അബുദാബി: ഐസിസിയുടെ ടി20 ലോകകപ്പില്‍ പുറത്താവലിന്റെ വക്കില്‍ നില്‍ക്കുന്ന ടീം ഇന്ത്യ നേരിയ പ്രതീക്ഷ നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയൊണ് ബുധനാഴ്ച നടക്കാനിരിക്കുന്ന മല്‍സരത്തില്‍ അഫ്ഗാനിസ്താനുമായി കൊമ്പുകോര്‍ക്കുന്നത്. സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യക്കിത് ജീവന്‍മരണ പോരാട്ടമാണ്. അഫ്ഗാനെതിരേ പരാജയപ്പെടുകയാണെങ്കില്‍ ഇന്ത്യയുടെ സെമി പ്രതീക്ഷ അതോടെ അവസാനിക്കും. ഈ കളിയില്‍ വലിയ മാര്‍ജിനില്‍ വിജയിക്കാനായാല്‍ മാത്രമേ ഇന്ത്യക്കു ടൂര്‍ണമെന്റില്‍ നിലനില്‍പ്പുള്ളൂ.

കളിച്ച രണ്ടു മല്‍സരങ്ങളിലും തോറ്റതോടെയാണ് ഇന്ത്യയുടെ സെമി പ്രതീക്ഷള്‍ തുലാസിലായത്. ചിരവൈരികളായ പാകിസ്താനോടു പത്തു വിക്കറ്റിന്റെ ദയനീയ പരാജയമായിരുന്നു ഇന്ത്യക്കു ആദ്യ മല്‍സരത്തില്‍ നേരിട്ടത്. രണ്ടാമത്തെ മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനോടു എട്ടു വിക്കറ്റിനും ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു.

 ഇന്ത്യ ആറാംസ്ഥാനത്ത്

ഇന്ത്യ ആറാംസ്ഥാനത്ത്

സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യയുടെ സ്ഥിതി പരിതാപകരമാണ്. കളിച്ച രണ്ടു മല്‍സരങ്ങളിലും ഏകപക്ഷീയമായി പരാജയപ്പെട്ടതാണ് ഇന്ത്യയുടെ അവസ്ഥ ദനീയമാക്കിയത്. ആദ്യ കളിയില്‍ പാകിസ്താനോടു പത്തു വിക്കറ്റിനും പിന്നീട് ന്യൂസിലാന്‍ഡിനോടു എട്ടു വിക്കറ്റിനും ഇന്ത്യ കീഴടങ്ങുകയായിരുന്നു. ഇതു ടീമിന്റെ നെറ്റ് റണ്‍റേറ്റ് വളരെ മോശമാക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ -1.609 ആണ് ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ്. നമീബിയക്കേള്‍ താഴെയാണ് ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റെന്നതാണ് അമ്പരപ്പിക്കുന്ന യാഥാര്‍ഥ്യം. അതുകൊണ്ടു തന്നെ സെമിയിലെത്തണമെങ്കില്‍ ഇന്ത്യക്കു ജയിച്ചാല്‍ മാത്രം പോരാ, വലിയ മാര്‍ജിനില്‍ തന്നെ വിജയിക്കാനായാല്‍ മാത്രമേ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താന്‍ സാധിക്കുകയുള്ളൂ.

 അട്ടിമറിക്കൊരുങ്ങി അഫ്ഗാന്‍

അട്ടിമറിക്കൊരുങ്ങി അഫ്ഗാന്‍

പാകിസ്താനു പിന്നില്‍ സൂപ്പര്‍ 12 ഗ്രൂപ്പ് രണ്ടില്‍ അഫ്ഗാനിസ്താന്‍ രണ്ടാംസ്ഥാനത്തുണ്ട്. മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ജയിച്ച അവര്‍ ഒന്നില്‍ പരാജയപ്പെടുകയായിരുന്നു. ജയിച്ച രണ്ടു മല്‍സരങ്ങളിലും വലിയ മാര്‍ജിനിലാണ് അഫ്ഗാന്‍ ഇതു നേടിയെടുത്തത്. സ്‌കോട്ട്‌ലാന്‍ഡിനെ 130 റണ്‍സിനും നമീബിയയെ 62 റണ്‍സുമായിരുന്നു അഫ്ഗാന്‍ തുരത്തിയത്. പാകിസ്താനെതിരേ അഞ്ചു വിക്കറ്റിനായയിരുന്നു അഫ്ഗാന്റെ തോല്‍വി.
അഫ്ഗാന്റെ ബാറ്റിങ് നിര ശക്തമാണ്. കൂടാതെ ബൗളര്‍മാരും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യക്കെതിരേ അട്ടിമറി വിജയം കൊയ്യാനാവുമെന്ന ആത്മവിശ്വാസത്തിലാണ് മുഹമ്മദ് നബി നയിക്കുന്ന ടീം. നജീബുള്ള സദ്രാന്‍ (88 റണ്‍സ്), മുഹമ്മദ് നബി (78), ഹസ്‌റത്തുള്ള സസായ് (77), മുഹമ്മദ് ഷഹ്‌സാദ് (75) എന്നിവരാണ് ബാറ്റിങില്‍ അവരുടെ പ്രധാന സ്‌കോറര്‍മാര്‍. ഏഴു വിക്കറ്റുകളുമായി റാഷിദ് ഖാന്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ആറു വിക്കറ്റെടുത്ത മുജീബുര്‍ റഹ്മാന്‍ തൊട്ടു പിറകെയുണ്ട്.

 ഇന്ത്യക്ക് ഫോമിലെത്തിയേ തീരൂ

ഇന്ത്യക്ക് ഫോമിലെത്തിയേ തീരൂ

അഫ്ഗാനിസ്താനെതിരായ കളിയില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഫോമിലേക്കുയര്‍ന്നാല്‍ മാത്രമേ വിജയം പ്രതീക്ഷിക്കേണ്ടതുണ്ടുള്ളൂ. രണ്ടു മല്‍സങ്ങള്‍ കഴിഞ്ഞപ്പോള്‍ 66 റണ്‍സടുത്ത നായകന്‍ വിരാട് കോലിയാണ് ടോപ്‌സ്‌കോറര്‍. 51 റണ്‍സെടുത്ത റിഷഭ് പന്താണ് രണ്ടാംസ്ഥഥാനത്ത്. മറ്റാരും തന്നെ ഇന്ത്യന്‍ നിരയില്‍ 50 തികച്ചിട്ടില്ല.
ബൗളിങിലും സ്ഥിതി പരിപാതകരമാണ്. ഏഴു ബൗളര്‍മാര്‍ ഇതിനകെ പന്തെറിഞ്ഞെങ്കിലും വിക്കറ്റ് ലഭിച്ചത് ജസ്പ്രീത് ബുംറയ്ക്കു മാത്രമാണ്. രണ്ടു വിക്കറ്റുകളാണ് ബുംറയ്ക്കു ലഭിച്ചത്. മറ്റാരും തന്നെ ഒരു വിക്കറ്റ് പോലും വീഴ്ത്തിയിട്ടില്ല. അഫ്ഗാനെതിരേയും ബൗളിങ് നിര ക്ലിക്കായില്ലെങ്കില്‍ ഇന്ത്യന്‍ പരാജയമുറപ്പാണ്.

 ടീമില്‍ മാറ്റങ്ങള്‍

ടീമില്‍ മാറ്റങ്ങള്‍

പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേ രണ്ടു വ്യത്യസ്ത ടീമുകളെയാണ് ഇന്ത്യ പരീക്ഷിച്ചത്. രണ്ടു ടീം കോമ്പിനേഷനും ക്ലിക്കായില്ല. അഫ്ഗാനിസ്താനെതിരേയും ഇന്ത്യന്‍ ഇലവനില്‍ മാറ്റമുറപ്പിക്കാം. നടുവേദനയെ തുടര്‍ന്ന് കിവീസിനെതിരേ വിശ്രമമനുവദിക്കപ്പെട്ടിരുന്ന സൂര്യകുമാര്‍ യാദവ് തിരിച്ചെത്തിയേക്കും. അപ്പോള്‍ ഇഷാന്‍ കിഷാനെ ഒഴിവാക്കുമോയെന്നതാണ് ചോദ്യം.
ന്യൂസിലാന്‍ഡിനെതിരേ പരീക്ഷിച്ചകെഎല്‍ രാഹുല്‍- ഇഷാന്‍ ഓപ്പണിങ് സഖ്യം പരാജയമായിരുന്നു. അഫ്ഗാനെതിരേ രോഹിത്- രാഹുല്‍ ജോടിയെ ഓപ്പണിങിലേക്കു ഇന്ത്യ തിരികെ കൊണ്ടുവരും. രണ്ടു മല്‍സരങ്ങളിലും ഇംപാക്ടുണ്ടാക്കാന്‍ സാധിക്കാതിരുന്നു വരുണ്‍ ചക്രവര്‍ത്തിയെ പുറത്തിരുത്തി പരിചയ സമ്പന്നനായ ആര്‍ അശ്വിനെ അഫ്ഗാനെതിരേ കളിപ്പിക്കാനിടയുണ്ട്. ബൗളിങില്‍ മറ്റു അഴിച്ചുപണികള്‍ക്കു സാധ്യത കുറവാണ്. കിവീസിനെതിരേ ആറാം ബൗളറുടെ റോളില്‍ പന്തെറിഞ്ഞ ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യ കൈവിടാന്‍ സാധ്യതയില്ല. നീണ്ട ഇടവേളയ്ക്കു ശേഷമായിരുന്നു അദ്ദേഹം വീണ്ടും ബൗള്‍ ചെയ്തത്.

സാധ്യതാ പ്ലെയിങ് ഇലവന്‍

സാധ്യതാ പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്/ ഇഷാന്‍ കിഷന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി.

അഫ്ഗാനിസ്താന്‍- ഹസ്‌റത്തുള്ള സസായ്, മുഹമ്മദ് ഷഹ്‌സാദ് (വിക്കറ്റ് കീപ്പര്‍), റഹ്മാനുള്ള ഗുര്‍ബാസ്, നബീജുള്ള സദ്രാന്‍, മുഹമ്മദ് നബി (ക്യാപ്റ്റന്‍), അസ്ഗര്‍ അഫഗ്ാന്‍, ഗുല്‍ബദിന്‍ നയ്ബ്, റാഷിദ് ഖാന്‍, കരീം ജന്നത്ത്, നവീനുള്‍ ഹഖ്, മുജീബുര്‍ റഹ്മാന്‍, ഹമീദ് ഹസന്‍.

Story first published: Monday, November 1, 2021, 13:52 [IST]
Other articles published on Nov 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+