
ആറു മാസമായി കളിക്കുന്നു
തീര്‍ച്ചയായും ചില സമയങ്ങളില്‍ നിങ്ങള്‍ക്കു ബ്രേക്ക് ആവശ്യമായി വരും. ചിലപ്പോള്‍ നിങ്ങള്‍ സ്വന്തം കുടുംബത്തെ മിസ്സ് ചെയ്യും. ഞങ്ങള്‍ ആറു മാസമായി കളിച്ചുകൊണ്ടേയിരിക്കുകയാണ്. അതുകൊണ്ടു തന്നെ പല കാര്യങ്ങളും നിങ്ങളുടെ മനസ്സിലുണ്ടാവും. ഞങ്ങളെ സഹായിക്കുന്നതിനു ബിസിസിഐ അവരുടെ കഴിവിന്റെ പരമാവധി ചെയ്തിട്ടുണ്ട്. പക്ഷെ ഇത്രയും കാലം നിങ്ങള്‍ കുടുംബത്തിനൊപ്പം ഇല്ലാതിരിക്കുമ്പോള്‍ എല്ലാം ഇഴഞ്ഞുനീങ്ങുന്നതു പോലെ അനുഭവപ്പെടും. ബയോ ബബ്‌ളിനുള്ളില്‍ കഴിയുന്നതിന്റെ ക്ഷീണത്തോടൊപ്പം മാനസികമായുള്ള ക്ഷീണവും നിങ്ങളെ തളര്‍ത്തുമെന്നും ബുംറ വിശദമാക്കി.

ഞങ്ങള്‍ കഴിവിന്റെ പരമാവധി ശ്രമിച്ചു
ഞങ്ങള്‍ പൊരുത്തപ്പെടുന്നതിനു വേണ്ടി കഴിവിന്റെ പരമാവധി തന്ന ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഞങ്ങള്‍ കളിക്കുന്നതിനായി ഗ്രൗണ്ടിലെത്തിയാല്‍ അതേക്കുറിച്ചൊന്നും ചിന്തിക്കാറില്ല. ഏതൊക്കെ ടൂര്‍ണമെന്റുകളാണ് ഇനി കളിക്കാനുള്ളത് എന്നിവയുള്‍പ്പെടെ ഒരുപാട് കാര്യങ്ങള്‍ നിങ്ങളുടെ നിയന്ത്രണത്തില്‍ വരുന്നവയല്ലെന്നും ബുംറ പറഞ്ഞു.

തുടര്‍ച്ചയായ പരമ്പരകള്‍
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനം മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തിരക്കേറിയ ഷെഡ്യൂളാണ്. ഡിസംബര്‍- ജനുവരി മാസങ്ങളില്‍ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയന്‍ പര്യടനത്തിലായിരുന്നു. അതിനു പിന്നാലെ നാട്ടില്‍ ഇംഗ്ലണ്ടുമായി മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യ പരമ്പര കളിച്ചു. 15 ദിവസത്തെ ബ്രേക്കാണ് രണ്ടു പരമ്പരകള്‍ക്കുമിടയില്‍ ഉണ്ടായിരുന്നത്. ഇതു കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലിലേക്കു മാറുകയും ചെയ്തു.
കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ടൂര്‍ണമെന്റ് പകുതിയില്‍ നിര്‍ത്തിവച്ചത് ഇന്ത്യന്‍ താരങ്ങശള്‍ക്കു ഒര മാസത്തെ ബ്രേക്ക് ലഭിച്ചു. പക്ഷെ ഇതു കഴിഞ്ഞ ശേഷം ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്കു പറന്നു. ജൂണില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡുമായി കളിച്ചു. ഇതിനു ശേഷം ഇംഗ്ലണ്ടുമായി നാലു ടെസ്റ്റുകളിലും ഇന്ത്യ ഏറ്റുമുട്ടി. അഞ്ചാം ടെസ്റ്റ് മാറ്റി വച്ചെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലിന്റെ രണ്ടാംപാദത്തിനായി യുഎഇയിലേക്കു പറന്നു. ഐപിഎല്‍ അവസാനിച്ചതിനു തൊട്ടുപിറകെ ടി20 ലോകകപ്പിലും ഇന്ത്യന്‍ താരങ്ങള്‍ കളിച്ചുകൊണ്ടിരിക്കുകയാണ്.

അശ്വിന്‍ വ്യത്യാസമുണ്ടാക്കുമോ?
ന്യൂസിലാന്‍ഡിനെതിരായ മല്‍സരത്തിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍ നമുക്ക് ഒരുപാട് കാര്യങ്ങള്‍ പറയാന്‍ സാധിക്കും. കൂടുതല്‍ റണ്‍സ് എടുക്കണമായിരുന്നുവെന്നും ഒരുപാട് വിക്കറ്റെടുക്കണമായിരുന്നുവെന്നുമൊക്കെ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. രണ്ടാമിന്നിങ്‌സിനെ മഞ്ഞുവീഴ്ചയുണ്ടായിരുന്നു, അതിനാല്‍ ബോളില്‍ ശരിയായി ഗ്രിപ്പ് ലഭിച്ചില്ല. ഇതോടെ ബൗളര്‍മാരുടെ സാധ്യത കൂടിയാണ് കുറയുന്നത്. വളരെ കുറച്ചു മാത്രമേ അവര്‍ക്കു ചെയ്യാനാവൂ. അശ്വിനു ചിലപ്പോള്‍ വ്യത്യാസമുണ്ടാക്കാന്‍ സാധിക്കുമായിരുന്നെന്ന് നിങ്ങള്‍ക്കു പറയാം. പക്ഷെ ഇപ്പോള്‍ അതു വിലയിരുത്തുക വളരെ ബുദ്ധിമുട്ടാണെന്നു ബുംറ വിശദമാക്കി.

നല്ല ദിവസവും മോശം ദിവസവുമുണ്ടാവും
ഒരു കായിക താരമെന്ന നിലയില്‍ ക്രിക്കറ്റില്‍ നിങ്ങള്‍ക്കു ഒരുപാട് ദിവസങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. ചില ദിവസങ്ങള്‍ നല്ലതായിരിക്കും, ചില ദിവസങ്ങള്‍ മോശവുമായിരിക്കും. മോശം ദിനമുണ്ടാവുമ്പോള്‍ അതു വളരെ മോശമാവാതിരിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. ഇവയെല്ലാം ഒരു ക്രിക്കറ്ററുടെ ജീവിതത്തിന്റെ ഭാഗവുമാണ്. ഈയൊരു നിമിഷത്തില്‍ തുടരാനാണ് ശ്രമിക്കുന്നത്, എന്താണ് നന്നായി വന്നതെന്നും മോശമായി വന്നതെന്നും വിലയിരുത്തുകയും ചെയ്യാറുണ്ട്. ഈ ഗെയിമില്‍ മുന്നോട്ടു പോവാനുള്ള ഒരേയൊരു വഴിയും ഇതു തന്നെയാണെന്നും ബുംറ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











