Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇന്ത്യ എന്നെ അമ്പരപ്പിച്ചു! ഇതെന്ത് മനോഭാവവും ഗെയിം പ്ലാനും! ആഞ്ഞടിച്ച് അക്തര്‍

1

ടി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരായ നിര്‍ണായക കൡയില്‍ ഇന്ത്യന്‍ ടീമിന്റെ ദയനീയ പ്രകടനത്തിനെതിരേ ആഞ്ഞടിച്ച് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍. മല്‍സരത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ മനോഭാവവും ഗെയിംപ്ലാനുമെല്ലാം തന്നെ അമ്പരപ്പിച്ചതായി റാവല്‍പിണ്ടി എക്‌സ്പ്രസ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

വിജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി കളിച്ച ഇന്ത്യ എട്ടു വിക്കറ്റിന്റെ ദയനീയ തോല്‍വിയായിരുന്നു ന്യൂസിലാന്‍ഡിനെതിരേ ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റിങില്‍ നിരാശപ്പെടുത്തിയ ഇന്ത്യക്കു പിന്നീട് ബാറ്റിങിലും കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. ഈ പരാജയത്തോടെ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതയ്ക്കും മങ്ങലേറ്റിരിക്കുകയാണ്. നേരത്തേ ആദ്യ കളിയില്‍ പാകിസ്താനോടു പത്തു വിക്കറ്റിന് ഇന്ത്യ കീഴടങ്ങിയിരുന്നു.

 രോഹിത് എന്തുകൊണ്ട് മൂന്നാം നമ്പറില്‍?

രോഹിത് എന്തുകൊണ്ട് മൂന്നാം നമ്പറില്‍?

ഇന്ത്യന്‍ ടീം മനോഭാവത്തോടെയാണ് കളിക്കുന്നതെന്നു എനിക്കറിയില്ല. എന്തുകൊണ്ടാണ് രോഹിത് ശര്‍മ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തത്? എന്തുകൊണ്ട് ഇഷാന്‍ കിഷനെ ഇന്ത്യ ഓപ്പണറായി ഇറക്കി? ഹാര്‍ദിക് പാണ്ഡ്യ വളരെ വൈകിയാണ് ന്യൂസിലാന്‍ഡ് ഇന്നിങ്‌സില്‍ ബൗള്‍ ചെയ്തത്. കുറേക്കൂടി നേരത്തേ അദ്ദേഹത്തെക്കൊണ്ട് ബൗള്‍ ചെയ്യിക്കാമായിരുന്നു. ഇന്ത്യയുടെ ഗെയിം പ്ലാന്‍ എന്തായിരുന്നുവെന്ന് എനിക്കു ഒരു ഐഡിയയുമില്ല. ഇന്ത്യന്‍ ടീമിന് എല്ലാം നഷ്ടമായതു പോലെയാണ് തോന്നിയതെന്നും അക്തര്‍ നിരീക്ഷിച്ചു.

 ശരാശരി പ്രകടനം

ശരാശരി പ്രകടനം

ന്യൂസിലാന്‍ഡിനെതിരായ ഈ മല്‍സരത്തിനു ഇന്ത്യ തയ്യാറായില്ലെന്നതു പോലെയാണ് കാണപ്പെട്ടത്. ഇന്ത്യന്‍ ടീമിന്റെ പ്രകടനം ശരാശരി മാത്രമായിരുന്നു. ഇന്ത്യന്‍ മാധ്യങ്ങളില്‍ നിന്നുള്ള പരിധിയില്‍ അമിതമായ പ്രചരണവും സമ്മര്‍ദ്ദവും കാരണം ഈ ലോകകപ്പില്‍ ഇന്ത്യന്‍ ടീം പതറുമെന്ന് എനിക്കറിയാമായിരുന്നു. ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ബൗളിങ് എത്രമാത്രം ദുര്‍ബലമാണെന്നു തെളിഞ്ഞിരിക്കുകയാണെന്നും അക്തര്‍ വിലയിരുത്തി.
ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യക്കു വേണ്ടി ആറു പേര്‍ ബൗള്‍ ചെയ്തിരുന്നു. പക്ഷെ ജസ്പ്രീത് ബുംറയ്ക്കു മാത്രമേ വിക്കറ്റെടുക്കാനായുള്ളൂ. കളിയില്‍ ഇന്ത്യ വീഴ്ത്തിയ രണ്ടു വിക്കറ്റുകളും അദ്ദേഹത്തിനായിരുന്നു.

 അഫ്ഗാനെതിരായ മല്‍സരം

അഫ്ഗാനെതിരായ മല്‍സരം

അഫ്ഗാനിസ്താനെതിരായ മല്‍സരം ഇന്ത്യയെ സംബന്ധിച്ച് ദൗര്‍ഭാഗ്യകരമാണ്. അഭിമാനം നിലനിര്‍ത്തണമെങ്കില്‍ ഇന്ത്യക്കു ഏതു വിധേനയെങ്കിലും അഫ്ഗാനിസ്താനെതിരേ കളിയില്‍ വിജയിച്ചേ തീരൂവെന്നും അക്തര്‍ വ്യക്തമാക്കി.
ബുധനാഴ്ചയാണ് ഇന്ത്യ-അഫ്ഗാന്‍ പോരാട്ടം. നിലവില്‍ പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്താണ് ഇന്ത്യ. നെറ്റ് റണ്‍റേറ്റും മോശമായതിനാല്‍ ഇതു മെച്ചപ്പെടുത്തണമെങ്കില്‍ അഫ്ഗാനെതിരേ വലിയ മാര്‍ജിനില്‍ വിരാട് കോലിക്കും സംഘത്തിനും ജയിച്ചേ തീരൂ. അഫ്ഗാനെതിരേ മാത്രമല്ല, സ്‌കോട്ട്‌ലാന്‍ഡ്, നമീബിയ എന്നിവര്‍ക്കെതിരേും മികച്ച മാര്‍ജിനില്‍ ഇന്ത്യക്കു ജയിക്കേണ്ടതുണ്ട്. ഒപ്പം മറ്റു മല്‍സരഫലങ്ങള്‍ കൂടി ആശ്രയിച്ചാണ് ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യത.

അഫ്ഗാനെതിരേയും തോറ്റേക്കും

അഫ്ഗാനെതിരേയും തോറ്റേക്കും

ഏറ്റവും മികച്ച കളി പുറത്തെടുക്കാനായില്ലെങ്കില്‍ അഫ്ഗാനിസ്താനോടും ഇന്ത്യ തോല്‍ക്കാനിടയുണ്ടെന്നു അക്തര്‍ മുന്നറിയിപ്പ് നല്‍കി. അടുത്ത കളിയില്‍ അഫ്ഗാനു ടോസ് ലഭിക്കുകയും അവര്‍ ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്താല്‍ ഇന്ത്യക്കു അതു വലിയ പ്രശ്‌നമായി മാറും. മല്‍സരം നടക്കുന്ന അബുദാബിയിലെ പിച്ചില്‍ ബാറ്റിങ് എളുപ്പമാവില്ല. ഈ പ്രതലത്തില്‍ ബോള്‍ പെട്ടെന്നു നിന്നുപോവും. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 150-170 റണ്‍സെടുത്താലും അഫ്ഗാന്‍ വെറുതെ വിടുമെന്നു തോന്നുന്നില്ല. ഇന്ത്യക്കു കാര്യങ്ങള്‍ ഇപ്പോള്‍ അത്ര ശുഭകരമല്ലെന്നും അക്തര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യ- അഫ്ഗാന്‍ മല്‍സരത്തിലെ സാധ്യതാ ഇലവന്‍

ഇന്ത്യ- അഫ്ഗാന്‍ മല്‍സരത്തിലെ സാധ്യതാ ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്/ ഇഷാന്‍ കിഷന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി.

അഫ്ഗാനിസ്താന്‍- ഹസ്‌റത്തുള്ള സസായ്, മുഹമ്മദ് ഷഹ്‌സാദ് (വിക്കറ്റ് കീപ്പര്‍), റഹ്മാനുള്ള ഗുര്‍ബാസ്, നബീജുള്ള സദ്രാന്‍, മുഹമ്മദ് നബി (ക്യാപ്റ്റന്‍), അസ്ഗര്‍ അഫഗ്ാന്‍, ഗുല്‍ബദിന്‍ നയ്ബ്, റാഷിദ് ഖാന്‍, കരീം ജന്നത്ത്, നവീനുള്‍ ഹഖ്, മുജീബുര്‍ റഹ്മാന്‍, ഹമീദ് ഹസന്‍.

Story first published: Monday, November 1, 2021, 15:34 [IST]
Other articles published on Nov 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+