Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: എന്തുകൊണ്ട് ഇന്ത്യ പതറുന്നു? കാരണങ്ങളറിയാം

ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇങ്ങനെയൊരു ദുരന്തത്തെ നേരിടേണ്ടി വരുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. കാരണം ഇന്ത്യന്‍ സംഘത്തിലെ ഭൂരിഭാഗം താങ്ങളും മികച്ച ഫോമിലാണ് ലോകകപ്പിനെത്തിയത്. ഐപിഎല്ലിനു തൊട്ടുപിന്നാലെ അതേ വേദികളില്‍ ലോകകപ്പ് മല്‍സരങ്ങള്‍ നടന്നതിനാല്‍ തന്നെ കാര്യങ്ങളെല്ലാം ഇന്ത്യക്കു അനുകൂലവുമായിരുന്നു. പക്ഷെ എല്ലാ കണക്കുകൂട്ടലുകളും പ്രവചനങ്ങളുമെല്ലാം തെറ്റിക്കുന്ന പ്രകടനമാണ് ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായത്.

സൂപ്പര്‍ 12ലെ രണ്ടു ഗ്രൂപ്പുകളെ താരതമ്യം ചെയ്താല്‍ ദുര്‍ബലമായ ഗ്രൂപ്പിലായിരുന്നു ഇന്ത്യ ഉള്‍പ്പെട്ടിരുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യ ഗ്രൂപ്പ് ചാംപ്യന്മാരായി സെമി ഫൈനലിലെത്തുമെന്ന് എല്ലാവരും ഉറപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇപ്പോള്‍ എല്ലാം തകിടംമറിഞ്ഞിരിക്കുകയാണ്. ആദ്യ രണ്ടു മല്‍സരങ്ങൡും ദയനീയമായി പരാജയപ്പെട്ട ഇന്ത്യ സെമിയിലെത്തുമോയെന്ന കാര്യം പോലും ഇപ്പോള്‍ സംശയത്തിലാണ്. ലോകകപ്പില്‍ ഇന്ത്യയുടെ മോശം പ്രകടനത്തിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

 തുടര്‍ച്ചയായ ക്രിക്കറ്റും ബയോ ബബ്‌ളും

തുടര്‍ച്ചയായ ക്രിക്കറ്റും ബയോ ബബ്‌ളും

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ നോണ്‍ സ്‌റ്റോപ്പ് ക്രിക്കറ്റാണ് ഇന്ത്യന്‍ താരങ്ങള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ഒരു ബയോ ബബ്‌ളില്‍ നിന്നും മറ്റൊന്നിലേക്കു ഇന്ത്യന്‍ താരങ്ങള്‍ മാറിക്കൊണ്ടേയിരിക്കുകയായിരുന്നു. ഇപ്പോഴിത് ടി20 ലോകകപ്പിലെത്തി നില്‍ക്കുന്നു. ഓസീസ് പര്യടനത്തിനു ശേഷം നാട്ടില്‍ ഇംഗ്ലണ്ടുമായി നാലു ടെസ്റ്റുകള്‍, അഞ്ച് ടി20കള്‍, മൂന്ന് ഏകദിനങ്ങള്‍ കളിച്ചു. തുടര്‍ന്ന് ഐപിഎല്ലിന്റെ ആദ്യപാദമല്‍സരങ്ങള്‍. പിന്നാലെ ഇംഗ്ലണ്ട് പര്യടനം. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍, ഇംഗ്ലണ്ടുമായി നാലു ടെസ്റ്റുകള്‍ കളിച്ചു. ഇതിനു ശേഷം നേരെ ഐപിഎല്ലിന്റെ രണ്ടാംപാദത്തിനായി യുഎഇയിലെത്തി. ടി20 ലോകകപ്പിന് 10 ദിവസം മാത്രം മുമ്പാണ് ലോകകപ്പ് അവസാനിച്ചത്. തുടര്‍ച്ചയായ മല്‍സരങ്ങളുടെ ആധിക്യവും ബയോ ബബ്‌ളുമെല്ലം ഇന്ത്യന്‍ കളിക്കാരെ ശാരീരികമായും മാനസികമായും തളര്‍ത്തിയിട്ടുണ്ടെന്നു അവരുടെ ശരീരഭാഷയില്‍ നിന്നു വ്യക്തമാണ്

 സെലക്ഷന്‍ പിഴവുകള്‍

സെലക്ഷന്‍ പിഴവുകള്‍

ലോകകപ്പിനുള്ള ടീം സെലക്ഷനില്‍ വരുത്തിയ ചില വമ്പന്‍ പിഴവുകളും ഇന്ത്യന്‍ പതനത്തിനു കാരണമായിട്ടുണ്ട്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള ചില കളിക്കാരെ ഇന്ത്യ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയത് ചോദ്യം ചെയ്യപ്പെട്ടിരുന്നു. സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍, പരിചയസമ്പന്നനായ ഓപ്പണര്‍ ശിഖര്‍ ധവാന്‍, ദീപക് ചാഹര്‍ എന്നിവരെയൊന്നും ഇന്ത്യ ലോകകപ്പ് ടീമിലെടുത്തില്ല. ഐപിഎല്ലില്‍ മോശം ഫോമിലായിരുന്ന രാഹുല്‍ ചാഹര്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെല്ലാം ലോകകപ്പ് ടീമില്‍ ഇടം പിടിക്കുകയും ചെയ്തു.
മോശം ഫോമും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കാരണം വലയുകയായിരുന്ന ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ലോകകപ്പ് സംഘത്തിലുള്‍പ്പെടുത്തിയതും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഹാര്‍ദിക്കിനെ നാട്ടിലേക്കു തിരിച്ചയക്കാന്‍ സെലക്ടര്‍മാര്‍ക്കു പ്ലാനുണ്ടായിരുന്നതായും എന്നാല്‍ മുഖ്യ ഉപദേശകനായ എംഎസ് ധോണിയുടെ നിര്‍ബന്ധത്തനിനു വഴങ്ങി ടീമില്‍ നിലനിത്തുകയായിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

 ഐപിഎല്‍ ഗുണവും ദോഷവും

ഐപിഎല്‍ ഗുണവും ദോഷവും

ഐപിഎല്‍ തീര്‍ച്ചയായും ഇന്ത്യന്‍ ക്രിക്കറ്റിന് ഏറെ ഗുണം ചെയ്തിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. പക്ഷെ ഗുണത്തോടൊപ്പം അതുകൊണ്ട് ഇന്ത്യക്കു ദോഷവുമുണ്ടായിട്ടുണ്ടെന്ന് ഈ ലോകകപ്പ് പഠിപ്പിക്കുന്നു. ഇംഗ്ലണ്ടിനെതിരേ മാഞ്ചസ്റ്ററില്‍ നടക്കേണ്ടിയിരുന്ന അഞ്ചാം ടെസ്റ്റില്‍ കളിക്കുന്നതിനേക്കാള്‍ താല്‍പ്പര്യം ഇന്ത്യന്‍ താരങ്ങള്‍ക്കു ഐപിഎല്ലില്‍ സ്വന്തം ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി കളിക്കാനായിരുന്നുവെന്ന് ആരും സംശയിച്ചുപോവും. ഇന്ത്യന്‍ ടീമിനായി കളിക്കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ ഇരട്ടിയിലേറെ പ്രതിഫലമാണ് ഐപിഎല്ലില്‍ നിന്നും ചുരുങ്ങിയ മാസങ്ങള്‍ കൊണ്ട് താരങ്ങള്‍ക്കു ലഭിക്കുന്നത്.
ഇത്തവണത്തെ ഐപിഎല്ലിന്റെ രണ്ടാംപാദത്തില്‍ കളിച്ചതിന്റെ ക്ഷീണം ഇന്ത്യന്‍ താരങ്ങള്‍ക്കു ലോകകപ്പില്‍ തിരിച്ചടിയായിരിക്കുകയാണ്. രണ്ടു ടൂര്‍ണമെന്റുകളും തമ്മില്‍ ദിവസങ്ങളുടെ ഗ്യാപ്പ് മാത്രമേയുണ്ടായിരുന്നുള്ളൂ. ലോകകപ്പ് പടിവാതില്‍ക്കെയുണ്ടായിട്ടും ഐപിഎല്ലുമായി മുന്നോട്ടുപോയ ബിസിസിഐയും കുറ്റക്കാരാണ്. ലോകകപ്പ് പോലൊരു വലിയൊരു ടൂര്‍ണമെന്റിന് മുമ്പ് താരങ്ങള്‍ക്കു മതിയായ വിശ്രമം ലഭിക്കുമോയെന്നു പോലുമറിയാതെയാണ് ബിസിസിഐ ഐപിഎല്‍ ഷെഡ്യൂള്‍ ചെയ്തത്.

 മുന്‍നിരയുടെ തകര്‍ച്ച

മുന്‍നിരയുടെ തകര്‍ച്ച

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി മുന്‍നിരയായിരുന്നു. ഇപ്പോള്‍ ഇതേ മുന്‍നിര തന്നെ ടീമിന്റെ ഏറ്റവും വലിയ ദൗര്‍ബല്യവുമായി മാറിയിരിക്കുകയാണ്. ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ലെ കളിച്ച രണ്ടു മല്‍സരങ്ങളിലും ഇന്ത്യയുടെ മുന്‍നിര ഫ്‌ളോപ്പായി മാറി. പാകിസ്താനെതിരായ ആദ്യ കളിയില്‍ രോഹിത് ശര്‍മ ഗോള്‍ഡന്‍ ഡെക്കായപ്പോള്‍ കെഎല്‍ രാഹുല്‍ മൂന്നു റണ്‍സിനും മടങ്ങി. ന്യൂസിലാന്‍ഡിനെതിരേ ഓപ്പണിങ് പൊസിഷനില്‍ ഇന്ത്യ നടത്തിയ പരീക്ഷണം പരാജയമായി മാറി. രാഹുല്‍ (18), ഇഷാന്‍ കിഷന്‍ (4), രോഹിത് (14) എന്നിങ്ങനെയായിരുന്നു ടോപ്പ് ത്രീയുടെ പ്രകടനം. കോലി ഒമ്പത് റണ്‍സിനും മടങ്ങി.

 ബൗളര്‍മാരുടെ പ്രകടനം

ബൗളര്‍മാരുടെ പ്രകടനം

ഇന്ത്യന്‍ ബൗളിങ് നിരയുടെ പ്രകടനം കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും നിരാശാജനകമായിരുന്നു. രണ്ടു കളികളില്‍ നിന്നും വെറും രണ്ടു വിക്കറ്റുകളാണ് ബൗളര്‍മാര്‍ക്കു ലഭിച്ചത്. പാകിസ്താനെതിരായ ആദ്യ കളിയില്‍ ഒരു വിക്കറ്റ് പോലും ലഭിക്കാതെ പോയപ്പോള്‍ ന്യൂസിലാന്‍ഡിനെതിരേ രണ്ടു വിക്കറ്റുകള്‍ മാത്രമേ വീഴ്ത്താനായുള്ളൂ. രണ്ടും ജസ്പ്രീത് ബുംറയ്ക്കായിരുന്നു.
പാകിസ്താനുമായുള്ള ആദ്യ കളിയില്‍ അഞ്ചു ബൗളര്‍മാരെയാണ് ഇന്ത്യ പരീക്ഷിച്ചത്. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരേ ആറു ബൗളര്‍മാര്‍ പന്തെറിഞ്ഞു. നീണ്ട ഇടവേളയ്ക്കു ശേഷം ഹാര്‍ദിക് പാണ്ഡ്യ ഈ കളിയില്‍ ബൗള്‍ ചെയ്തുവെന്നത് മാത്രമാണ് ഇന്ത്യക്കു ആശ്വാസം നല്‍കുന്ന ഏക കാര്യം.

Story first published: Monday, November 1, 2021, 13:56 [IST]
Other articles published on Nov 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+