Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇന്ത്യ ഇപ്പോഴും മികച്ച ടീം തന്നെ! പിന്തുണയുമായി പാക് പേസര്‍ ആമിര്‍

1

ഐസിസിയുടെ ടി20 ലോകകപ്പില്‍ രണ്ടു വമ്പന്‍ പരാജയങ്ങളെ തുടര്‍ന്ന് ഇന്ത്യ പല കോണുകളില്‍ നിന്നും രൂക്ഷ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം നേരിടവെ പിന്തുണയുമായി ഒരാള്‍ രംഗത്ത്. ലോകകപ്പ് ടീമിന്റെ ഭാഗമല്ലാത്ത പാകിസ്താന്റെ പ്രമുഖ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിറാണ് ഇന്ത്യന്‍ ടീമിനു സോഷ്യല്‍ മീഡിയയിലൂടെ പിന്തുണ അറിയിച്ചിരിക്കുന്നത്.

ഇന്ത്യ മികച്ച ടീമാണെന്നു ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. ഇത് നല്ല സമയവും മോശം സമയവുമായി മാത്രം കണ്ടാല്‍ മതി. പക്ഷെ കളിക്കാരെയും അവരുടെ കുടുംബത്തെയും അധിക്ഷേപിക്കുന്നത് വലിയ നാണക്കേടാണ്. ഏറ്റവും അവസാനമായി നോക്കിയാല്‍ ഇതു വെറുമൊരു ക്രിക്കറ്റ് മല്‍സരം മാത്രമാണെന്നത് മറക്കാന്‍ പാടില്ലെന്നും മുഹമ്മദ് ആമിര്‍ ട്വീറ്റ് ചെയ്തു. നേരത്തേ പാകിസ്താനെതിരായ ആദ്യ കളിയിലെ മോശം ബൗളിങിന്റെ പേരില്‍ ഇന്ത്യയുടെ പ്രമുഖ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരേ സൈബര്‍ ആക്രമണമുണ്ടായിരുന്നു. താരത്തിന്റെ മതത്തെയും ഇതിലേക്കു വലിച്ചിഴച്ചായിരുന്നു പലരും അധിക്ഷേപിച്ചത്. പിന്നാലെ വിവിധ മേഖലയില്‍ നിന്നുള്ള ഷമിക്കു ഉറച്ച പിന്തുണയുമായി രംഗത്തു വരികയും ചെയ്തിരുന്നു.

ന്യൂസിലാന്‍ഡിനെതിരായ കളിയിലേക്കു വരികയാണെങ്കില്‍ ഇന്ത്യക്കു ബാറ്റിങിലും ബൗളിങിലും തിളങ്ങാന്‍ കഴിയാതിരുന്നതാണ് കനത്ത പരാജയത്തിനു വഴിയൊരുക്കിയത്. ടോസ് പ്രതീക്ഷിച്ചായിരുന്നു ഇന്ത്യ ഇറങ്ങിയതെങ്കിലും ഇതു നഷ്ടമായതോടെ തന്നെ തുടക്കം പാളിയിരുന്നു. ബാറ്റിങ് ലൈനപ്പില്‍ നടത്തിയ പരീക്ഷണവും പിന്നാലെ പൊളിഞ്ഞു. രോഹിത് ശര്‍മയെ മൂന്നാം നമ്പറിലേക്കു മാറ്റി പകരം കെഎല്‍ രാഹുലിന്റെ ഓപ്പണിങ് പങ്കാളിയായി ഇഷാന്‍ കിഷനെയായിരുന്നു ഇറക്കിയത്. ഈ നീക്കം വന്‍ ഫ്‌ളോപ്പില്‍ കലാശിച്ചു. ഫലമാവട്ടെ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 110 റണ്‍സാണ് ഇന്ത്യക്കു നേടാനായത്. മറുപടിയില്‍ 14.3 ഓവറില്‍ തന്നെ രണ്ടു വിക്കറ്റിന് കിവീസ് ലക്ഷ്യത്തിലെത്തി.

2

മല്‍സരശേഷം ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലി നിരാശയും രോഷവും പ്രകടിപ്പിച്ചിരുന്നു. നമ്മള്‍ ബാറ്റിങിലോ, ബൗളിങിലോ വേണ്ടത്ര ധൈര്യത്തോടെയാണ് കളിച്ചതെന്നു ഞാന്‍ കരുതുന്നില്ല. നമുക്ക് അധികം സ്‌കോറൊന്നും പ്രതിരോധിക്കാന്‍ ഇല്ലായിരുന്നു. ഫീല്‍ഡിലിറങ്ങിയപ്പോള്‍ നമ്മള്‍ ധൈര്യത്തോടെയായിരുന്നില്ല കളിച്ചത്. ഗെയിമില്‍ മുന്‍തൂക്കം നേടാന്‍ ശ്രമിച്ചപ്പോഴെല്ലാം നമുക്ക് വിക്കറ്റുകള്‍ നഷ്ടമായി. സംശയത്തോടെ കളിക്കുമ്പോള്‍ ടി20യില്‍ ഇതു സംഭവിക്കുമെന്നും കോലി വ്യക്തമാക്കിയിരുന്നു.

ബുധനാഴ്ച പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരായ അഫ്ഗാനിസ്താനുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മല്‍സരം. ഈ കളിയില്‍ തോല്‍ക്കുകയാണെങ്കില്‍ ശേഷിച്ച മല്‍സരങ്ങള്‍ക്കു കാത്തുനില്‍ക്കാതെ ഇന്ത്യക്കു നാട്ടിലേക്കു ടിക്കറ്റ് ബുക്ക് ചെയ്യാം. വലിയൊരു മാര്‍ജിനില്‍ അഫ്ഗാനെ തോല്‍പ്പിക്കാനായാല്‍ മാത്രമേ ഇന്ത്യക്കു നേരിയ സെമി ഫൈനല്‍ സാധ്യത നിലനില്‍ക്കുന്നുള്ളൂ.

Story first published: Monday, November 1, 2021, 17:01 [IST]
Other articles published on Nov 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+