Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: കെയ്‌നാണ് സൂപ്പര്‍, എല്ലാത്തിനോടും പ്രതികരിക്കുന്നതല്ല പാഷന്‍! കോലിക്കെതിരേ ഗംഭീര്‍

1

ടി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരായ നിര്‍ണായക മല്‍സരത്തില്‍ ഇന്ത്യ വന്‍ തോല്‍വിയേറ്റു വാങ്ങിയതിനു പിന്നാലെ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. എല്ലാത്തിനോടും പ്രതികരിക്കുന്ന കോലിയുടെ അഗ്രസീവ് സമീപനത്തെയും വിമര്‍ശിച്ച അദ്ദേഹം ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണിനെ പുകഴ്ത്തുകയും ചെയ്തു.

ഞായറാഴ്ച രാത്രി ദുബായില്‍ നടന്ന കളിയില്‍ എട്ടു വിക്കറ്റിന്റെ കനത്ത പരാജയമായിരുന്നു ഇന്ത്യക്കു നേരിട്ടത്. കഴിഞ്ഞ 18 വര്‍ഷമായി ലോകകപ്പില്‍ ഇന്ത്യയോടു തോറ്റിട്ടില്ല റെക്കോര്‍ഡ് കിവീസ് നിലനിര്‍ത്തുകയും ചെയ്തിരുന്നു. 2003ലെ ഏകദിന ലോകകപ്പിലായിരുന്നു ഇന്ത്യ അവസാനമായി ന്യൂസിലാന്‍ഡിനെ കീഴടക്കിയത്.

 കെയ്‌നിന്റെ ശാന്തത

കെയ്‌നിന്റെ ശാന്തത

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മല്‍സരമെടുത്താല്‍ രണ്ടു ടീമുകള്‍ക്കും തുല്യ സമ്മര്‍ദ്ദമാണുണ്ടായിരുന്നത്. നമുക്ക് രണ്ടു ടീമുകളുടെയും ക്യാപ്റ്റന്‍മാരില്‍ നിന്നു തുടങ്ങാം. ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വളരെ ശാന്തനായാണ് കാണപ്പെട്ടത്. എല്ലായ്‌പ്പോഴും നിങ്ങള്‍ വികാരം പ്രകടിപ്പിക്കേണ്ട കാര്യമില്ല. ചില സമയങ്ങളില്‍ നിങ്ങളുടെ പോസിറ്റിവിറ്റിയും ശാന്തതയും ടീമിലും ഇതേ മനോഭാവമുണ്ടാക്കും. എല്ലാത്തിനോടും പ്രതികരിച്ചെന്നതു കൊണ്ട് നിങ്ങള്‍ക്കു മറ്റൊരാളേക്കാള്‍ പാഷനുണ്ടെന്നു അര്‍ഥമില്ലെന്നും ഗംഭീര്‍ നിരീക്ഷിച്ചു.

 കെയ്ന്‍ എല്ലാത്തിനോടും പ്രതികരിക്കാറില്ല

കെയ്ന്‍ എല്ലാത്തിനോടും പ്രതികരിക്കാറില്ല

കളിക്കളത്തില്‍ എല്ലാത്തിനോടും പ്രതികരിക്കുന്ന ക്യാപ്റ്റനല്ല കെയ്ന്‍ വില്ല്യംസണ്‍. പക്ഷെ അദ്ദേഹത്തിന്റെ ശാന്തത നോക്കൂ. ചില സമയങ്ങളില്‍ നിര്‍ണായക മല്‍സരങ്ങളില്‍ എല്ലാത്തിനോടും പ്രതികരിക്കുന്നതിനേക്കാളും ഉല്‍സാഹത്തിനേക്കാളും പ്രധാനമാണ് നിങ്ങളുടെ ശാന്തതയെന്നും കോലിയെ പേരെടുത്ത് പറയാതെ ഗംഭീര്‍ വിമര്‍ശിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ടപ്പോള്‍ തന്നെ ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു കളിച്ചതെന്നു താരങ്ങളുടെ ശരീരഭാഷയില്‍ നിന്നും അമിത പ്രതിരോധത്തില്‍ നിന്നും വ്യക്തമായിരുന്നു. നിശ്ചിത ഓവറില്‍ 110 റണ്‍സ് മാത്രമെടുത്തപ്പോള്‍ ഇന്ത്യയുടെ തോല്‍വി ഉറപ്പാവുകയും ചെയ്തു. 14.3 ഓവറില്‍ രണ്ടു വിക്കറ്റിന് കിവീസ് ലക്ഷ്യം കാണുകയും ചെയ്തു.

 കെയ്ന്‍ വളരെ മികച്ച ക്യാപ്റ്റന്‍

കെയ്ന്‍ വളരെ മികച്ച ക്യാപ്റ്റന്‍

ഈ തരത്തിലുള്ള പ്രധാനപ്പെട്ട മല്‍സരങ്ങളില്‍ ടീമിന്റെ വിജയത്തില്‍ ക്യാപ്റ്റന്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നതായി ഞാന്‍ വിശ്വസിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ കെയ്ന്‍ വില്ല്യംസണ്‍ വളരെ ഗംഭീര നേതാവ് തന്നെയാണ്. ലോക ടെസ്റ്റ് കിരീടം ന്യൂസിലാന്‍ഡ് നേടിക്കഴിഞ്ഞു. ഇപ്പോള്‍ അവര്‍ ടി20 ലോകകപ്പിന്റെ സെമി ഫൈനലിലേക്കുള്ള പ്രയാണത്തിലാണ്. സെമിയില്‍ കടക്കുകയാണെങ്കില്‍ ചിലപ്പോള്‍ കിവീസ് ലോകകിരീടവും നേടിയേക്കും. അതു സംഭവിക്കുകയാണെങ്കില്‍ ന്യൂസിലാന്‍ഡിന് എത്ര മികച്ച വര്‍ഷമായിരിക്കും ഇത്. കെയ്‌നില്‍ നിന്നു തന്നെയാണ് ഇതു തുടങ്ങേണ്ടതെന്നും ഗംഭീര്‍ വിശദമാക്കി.

Story first published: Monday, November 1, 2021, 16:09 [IST]
Other articles published on Nov 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+