Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: അടുത്ത മൂന്നു കളി ജയിച്ചാലും ഇന്ത്യ സെമിയിലെത്തില്ല! പ്രവചനവുമായി വീരു

1

ടി20 ലോകകപ്പില്‍ ഇത്തവണ ഇന്ത്യന്‍ ടീം സെമി ഫൈനലിലെത്തില്ലെന്നു മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. സൂപ്പര്‍ 12ല്‍ ഞായറാഴ്ച ന്യൂസിലാന്‍ഡിനെതിരായ നിര്‍ണായക മല്‍സരത്തില്‍ ഇന്ത്യ എട്ടു വിക്കറ്റിന്റെ തോല്‍വിയേറ്റു വാങ്ങിയിരുന്നു. ഇതോടെയാണ് ടീമിന്റെ സെമി പ്രതീക്ഷകള്‍ അവതാളത്തിലായത്. നേരത്തേ ആദ്യ മല്‍സരത്തില്‍ ചിരവൈരികളായ പാകിസ്താനോടു പത്തു വിക്കറ്റിനും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ശേഷിച്ച മൂന്നു മല്‍സരങ്ങളില്‍ വലിയ മാര്‍ജിനില്‍ വിജയിക്കാനായാല്‍ മാത്രമേ ഇന്ത്യക്കു സെമി സാധ്യതയുള്ളൂ. ഒപ്പം ഗ്രൂപ്പിലെ മറ്റു മല്‍സരങ്ങളുടെ ഫലവും നിര്‍ണായകമാവും. അഫ്ഗാനിസ്താന്‍, സ്‌കോട്ട്‌ലാന്‍ഡ്, നമീബിയ എന്നിവരുമായാണ് ബാക്കിയുള്ള മല്‍സങ്ങളില്‍ ഇന്ത്യ ഏറ്റുമുട്ടുന്നത്.

ലോകകപ്പില്‍ തുടര്‍ച്ചയായി നാലാമത്തെ തവണയും ന്യൂസിലാന്‍ഡിനോടു ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. ടൂര്‍ണമെന്റിലെ ബാക്കിയുള്ള മൂന്നു കളികളിലും വിജയിച്ചാലും ഇന്ത്യ ഇനി സെമി ഫൈനലില്‍ കടക്കാന്‍ സാധ്യതയുണ്ടെന്നു താന്‍ കരുതുന്നില്ലെന്നു വീരുഗിരി ഡോട്ട് കോമെന്ന തന്റെ ഫേസ്ബുക്ക് ഷോയില്‍ സെവാഗ് നിരീക്ഷിച്ചു. ഈ ലോകകപ്പ് ഇന്ത്യയുടേതല്ലെന്നു കഴിഞ്ഞ രണ്ടു മല്‍സരങ്ങളും തെളിയിക്കുന്നു. അഫ്ഗാനിസ്താനെതിരേ നമീബിയ കളിച്ചതു പോലെയായിരുന്നു ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ കളിച്ചതെന്നും അദ്ദേഹം തുറന്നടിച്ചു.

2

സൂപ്പര്‍ 12ലെ രണ്ടു ഗ്രൂപ്പുകളില്‍ ദുര്‍ബലമായ രണ്ടിലാണ് ഇന്ത്യ ഉള്‍പ്പെട്ടിട്ടുള്ളത്. എന്നാല്‍ ഈ ഗ്രൂപ്പില്‍ പോലും തപ്പിത്തടയുകയാണ് ഇന്ത്യ. നിലവില്‍ കളിച്ച രണ്ടു മല്‍സരങ്ങളിലും തോറ്റ ഇന്ത്യ പോയിന്റൊന്നുമില്ലാതെ അഞ്ചാംസ്ഥാനത്താണ്. ടീമിന്റെ നെറ്റ് റണ്‍റേറ്റും ദയനീയമാണ്. റാങ്കിങില്‍ പിന്നിലുള്ള അഫ്ഗാനിസ്താന്‍, നമീബിയ ടീമുകള്‍ പോലും ഇന്ത്യയേക്കാള്‍ മുകളിലാണ്. ബാക്കിയുള്ള മൂന്നു മല്‍സരങ്ങളില്‍ അഫ്ഗാനിസ്താന്‍, സ്‌കോട്ട്‌ലാന്‍ഡ്, നമീബിയ എന്നിവരെ വലിയ മാര്‍ജിനില്‍ ഇന്ത്യ ഇനി തോല്‍പ്പിച്ചേ തീരൂ. ഒപ്പം ന്യൂസിലാന്‍ഡ്, അഫ്ഗാന്‍ ടീമുകളുടെ പോയിന്റ് ആറില്‍ അധികം ആവാതിരിക്കുകയും വേണം. എങ്കില്‍ മാത്രമേ ഇന്ത്യ സെമി ബെര്‍ത്ത് പ്രതീക്ഷിക്കേണ്ടതുള്ളൂ.

ഇന്ത്യയുടെ മൂന്നാം റൗണ്ട് മല്‍സരം ബുധനാഴ്ച മുഹമ്മദ് നബി നയിക്കുന്ന അഫ്ഗാനിസ്താനുമായിട്ടാണ്. അഫ്ഗാനെതിരേ ഇന്ത്യക്കു വിജയം അത്ര എളുപ്പമാവില്ല. മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ വലിയ മാര്‍ജിനില്‍ ജയിക്കാന്‍ അവര്‍ക്കായിരുന്നു. സ്‌കോട്ട്‌ലാന്‍ഡ്, നമീബിയ എന്നിവര്‍ക്കെതിരേയായിരുന്നു ഇത്. പാകിസ്താനെതിരേ അഫ്ഗാന്‍ പൊരുതി തോല്‍ക്കുകയുമായിരുന്നു. അടുത്ത കളിയില്‍ അഫ്ഗാനോടു തോല്‍ക്കുകയാണെങ്കില്‍ ഇന്ത്യ പുറത്താവും.

Story first published: Monday, November 1, 2021, 19:44 [IST]
Other articles published on Nov 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+