For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: സ്പിന്‍ നിരയില്‍ ഏറ്റവും ശക്തരാര്? റാങ്കിങ് അറിയാം, ബംഗ്ലാദേശ് ഏറ്റവും പിന്നില്‍

ദുബായ്: ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് വിരാമിട്ട് ഒടുവില്‍ ടി20 ലോകകപ്പ് വരികയാണ്. ഒക്ടോബര്‍ 17 മുതല്‍ യുഎഇയിലാണ് കുട്ടിക്രിക്കറ്റ് പൂരം നടക്കുന്നത്. ഇന്ത്യയില്‍ നടക്കേണ്ട ലോകകപ്പ് കോവിഡ് സാഹചര്യം പരിഗണിച്ചാണ് യുഎഇയില്‍ നടത്തുന്നത്. ഇന്ത്യ ഉള്‍പ്പെടെ ഒട്ടുമിക്ക ടീമിനും വളരെ പ്രതീക്ഷയുള്ള ലോകകപ്പാണിത്. യുഎഇയിലെ പിച്ചില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരാണ് ഒട്ടുമിക്ക ടീമുകളും അതിനാല്‍ത്തന്നെ പോരാട്ടം കടുക്കും.

1

യുഎഇയിലെ പിച്ചിന്റെ സ്വഭാവം ബാറ്റിങ്ങിന് അനുകൂലമാണെങ്കിലും സ്പിന്നര്‍മാര്‍ക്കും തിളങ്ങാന്‍ കെല്‍പ്പുള്ളതാണ്. അതിനാല്‍ത്തന്നെ ഇത്തവണത്തെ ടി20 ലോകകപ്പില്‍ സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക റോളാണുള്ളത്. മികച്ച സ്പിന്നര്‍മാരുള്ള ടീം ആധിപത്യം കാട്ടുമെന്നുറപ്പാണ്. അതിനാല്‍ത്തന്നെ സ്പിന്‍ കരുത്തിന്റെ അടിസ്ഥാനത്തില്‍ ടീം റാങ്കിങ് അറിയാം.

Also Read: 2011 ലോകകപ്പ് ഫൈനലില്‍ യുവരാജ് വൈകി ഇറങ്ങിയത് തന്നെ പേടിച്ചോ? മുരളീധരന്‍ വെളിപ്പെടുത്തുന്നു

ബംഗ്ലാദേശ്

ബംഗ്ലാദേശ്

സ്പിന്‍ ബൗളിങ് കരുത്തില്‍ ബംഗ്ലാദേശിന് എട്ടാം സ്ഥാനമാണ്. ഷക്കീബ് അല്‍ഹസനാണ് ബംഗ്ലാദേശിന്റെ സ്പിന്‍നിരയിലെ പ്രധാന താരം. വിവിധ ലീഗ് ക്രിക്കറ്റുകളിലായി യുഎഇയില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരമാണ് ഷക്കീബ്. യുഎഇയിലെ സാഹചര്യത്തിന് അനുയോജ്യനായ സ്പിന്നര്‍ക്കൂടിയാണ് താരം. 84 ടി20യില്‍ നിന്ന് 102 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. 6.8 എന്ന മികച്ച ഇക്കോണമിയിലാണ് താരത്തിന്റെ പ്രകടനം. ഷക്കീബ് അല്‍ ഹസനെക്കൂടാതെ മെഹദി ഹസനാണ് മറ്റൊരു പ്രധാന സ്പിന്നര്‍. യുഎഇയില്‍ കളിച്ചുള്ള അനുഭവസമ്പത്ത് കുറവ് മെഹദി ഹസനുണ്ട്.

Also Read: IPL 2021: നതാന്‍ ഇല്ലിസിനെ ടീമിലെത്തിച്ച് പഞ്ചാബ് കിങ്‌സ്, മെറീഡിത്തും റിച്ചാര്‍ഡ്‌സനും പുറത്ത്

വെസ്റ്റ് ഇന്‍ഡീസ്

വെസ്റ്റ് ഇന്‍ഡീസ്

മൂന്നാം ടി20 ലോകകപ്പ് കിരീടം പ്രതീക്ഷിച്ചിറങ്ങുന്ന വെസ്റ്റ് ഇന്‍ഡീസിന് സ്പിന്‍ കരുത്തില്‍ ഏഴാം സ്ഥാനമാണ്. സ്പിന്‍ ബൗളിങ് കാരിബീയന്‍സിനെ സംബന്ധിച്ച് ഒരു ദൗര്‍ബല്യം തന്നെയാണെന്ന് പറയാം. ഫാബിയന്‍ അലനാവും വെസ്റ്റ് ഇന്‍ഡീസിന്റെ ഒന്നാം നിര സ്പിന്നര്‍. 28 ടി20യില്‍ നിന്ന് 20 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. 7.21 എന്ന ഭേദപ്പെട്ട ഇക്കോണമിയും അലന്റെ പേരിലുണ്ട്. ബാറ്റുകൊണ്ടും മികവ് കാട്ടാന്‍ കെല്‍പ്പുള്ള താരമാണ് അലന്‍. ഹെയ്ഡന്‍ വാല്‍ഷാണ് മറ്റൊരു സ്പിന്നര്‍. 20 മത്സരത്തില്‍ നിന്ന് 19 വിക്കറ്റാണ് വാല്‍ഷിന്റെ പേരിലുള്ളത്.

Also Read: IPL: വമ്പന്‍ കൂട്ടുകെട്ടുകള്‍, പക്ഷെ ടീം രക്ഷപ്പെട്ടില്ല!- രാഹുല്‍ രണ്ടെണ്ണത്തില്‍ പങ്കാളി

ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയ ആറാം സ്ഥാനത്താണ്. മിച്ചല്‍ സ്റ്റാര്‍ക്ക്,പാറ്റ് കമ്മിന്‍സ് തുടങ്ങിയ മികച്ച പേസ് കരുത്ത് ഓസ്‌ട്രേലിയക്ക് ഉണ്ടെങ്കിലും സ്പിന്നില്‍ അത്ര വലിയ കരുത്തരെന്ന് പറയാനാവില്ല. ആഷ്ടന്‍ അഗര്‍,ആദം സാംബ എന്നിവരാവും പ്രധാന ബൗളര്‍മാര്‍. സാംബ ആര്‍സിബിക്കൊപ്പം യുഎഇ ഐപിഎല്ലില്‍ കളിച്ചിട്ടുള്ള താരമാണ്. 39 ടി20യില്‍ നിന്ന് 42 വിക്കറ്റുകളാണ് ആഷ്ടന്‍ അഗര്‍ വീഴ്ത്തിയിട്ടുള്ളത്. 6.75 എന്ന മികച്ച ഇക്കോണമിയും അദ്ദേഹത്തിനുണ്ട്. ബാറ്റുകൊണ്ടും മികവ് കാട്ടാന്‍ അഗറിനാവും. ആദം സാംബ 50 മത്സരത്തില്‍ നിന്ന് 52 വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുള്ളത്. ഐപിഎല്ലിലൂടെ യുഎഇയില്‍ മികച്ച റെക്കോഡുള്ള ഗ്ലെന്‍ മാക്‌സ് വെല്ലിനെ സ്പിന്‍ ഓള്‍റൗണ്ടറായ ഓസീസ് ഉപയോഗിച്ചേക്കും.

Also Read: ബുംറയുടെ ഓവര്‍ ആന്‍ഡേഴ്‌സനെ പരിക്കേല്‍പ്പിക്കാനുള്ള കോലിയുടെ പദ്ധതിയോ? സംശയമെന്ന് സഞ്ജയ്

ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്ക അഞ്ചാം സ്ഥാനത്താണ്. ടീം കരുത്തില്‍ മറ്റ് ടീമുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക പിന്നില്‍ത്തന്നെയാണ്. സ്പിന്‍ നിര പരിശോധിക്കുമ്പോള്‍ തബ്രെയ്‌സ് ഷംസിയാണ് പ്രധാന ബൗളര്‍. വിവിധ ഫ്രാഞ്ചൈസി ക്രിക്കറ്റിലടക്കം കളിച്ച് മികവ് കാട്ടുന്ന താരമാണ് ഷംസി. യുഎഇയിലെ സാഹചര്യത്തില്‍ തിളങ്ങാന്‍ സാധിക്കുന്ന ബൗളിങ് ശൈലിയാണ് ഷംസിയുടേത്. 39 ടി20യില്‍ നിന്ന് 45 വിക്കറ്റാണ് ഷംസി വീഴ്ത്തിയിട്ടുള്ളത്. 6.79 ആണ്് ഇക്കോണമി.ജോര്‍ജ് ലിന്‍ഡിയാണ് ടീമിലെ മറ്റൊരു സ്പിന്നര്‍. എന്നാല്‍ സമീപകാലത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ വലിയ മൂര്‍ച്ചയുള്ള ബൗളിങ് നിരയല്ല ദക്ഷിണാഫ്രിക്കയ്ക്കുള്ളത്.

Also Read: T20 World Cup 2021: കരുതിയിരിക്കേണ്ട താരങ്ങള്‍ ആരൊക്കെ? മൂന്ന് പേരെ തിരഞ്ഞെടുത്ത് കാര്‍ത്തിക്

പാകിസ്താന്‍

പാകിസ്താന്‍

ഇത്തവണത്തെ ലോകകപ്പ് കിരീടം നേടാന്‍ സാധ്യത കല്‍പ്പിക്കുന്നവരില്‍ മുന്‍ നിരക്കാരാണ് പാകിസ്താന്‍. യുഎഇയിലെ പിച്ചില്‍ വലിയ പരിചയസമ്പത്തുള്ള പാകിസ്താന് മികച്ച സ്പിന്‍ കരുത്താണുള്ളത്. നാലാം സ്ഥാനമാണ് പാക് സ്പിന്‍നിരക്കുള്ളത്. ഉസ്മാന്‍ ഖാദിറാണ് പ്രധാന സ്പിന്നര്‍മാരിലൊരാള്‍. 16 ടി20യില്‍ നിന്ന് 7.41 ഇക്കോണമിയില്‍ 20 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി കഴിഞ്ഞു. സീനിയര്‍ സ്പിന്നര്‍മാരായ ഷദാബ് ഖാനും ഇമാദ് വാസിമിനുമാണ് പാക് നിരയിലുള്ളത്. ഷദാബ് 53 മത്സരത്തില്‍ നിന്ന് 7.4 ഇക്കോണമിയില്‍ 58 വിക്കറ്റും ഇമാദ് വാസിം 51 വിക്കറ്റും നേടിയിട്ടുണ്ട്. 6.4 ആണ് ഇമാദിന്റെ ഇക്കോണമി.

Also Read: സച്ചിനോളം കേമനെതിരേ ബൗള്‍ ചെയ്തിട്ടില്ല, ബാറ്റിങ് ടെക്‌നിക്ക് അപാരമെന്നു ഡൊണാള്‍ഡ്

ന്യൂസീലന്‍ഡ്

ന്യൂസീലന്‍ഡ്

ന്യൂസീലന്‍ഡിന് സ്പിന്‍ കരുത്തില്‍ മൂന്നാം സ്ഥാനം നല്‍കാം. കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന കിവീസ് നിരക്ക് മികച്ച പേസ് കരുത്ത് തന്നെ അവകാശപ്പെടാനാവും. മിച്ചല്‍ സാന്റ്‌നര്‍,ടിം സൗത്തി എന്നിവരാണ് ടീമിലെ പ്രധാന സ്പിന്നര്‍മാര്‍. മിച്ചല്‍ സാന്റ്‌നര്‍ ഐപിഎല്ലില്‍ സിഎസ്‌കെയുടെ ഭാഗമാണ്. 52 ടി20യില്‍ നിന്ന് 60 വിക്കറ്റാണ് സാന്റ്‌നറുടെ പേരിലുള്ളത്. 7.38 ആണ് ഇക്കോണമി റേറ്റ്. സോധി യുഎഇയിലെ സാഹചര്യത്തോട് വളരെ യോജിച്ച ബൗളറാണ്. 57 ടി20യില്‍ നിന്ന് 73 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. ടോഡ് ആസ്റ്റിലാണ് മറ്റൊരു സ്പിന്നര്‍. യുഎഇയില്‍ രണ്ട് സ്പിന്നര്‍മാരെ കിവീസ് പ്ലേയിങ് 11ല്‍ പരിഗണിക്കാന്‍ സാധ്യത കൂടുതലാണ്.

Also Read: IPL 2021: ടൂര്‍ണമെന്റ് ചരിത്രത്തില്‍ ടീമുകളുടെ തലവര മാറ്റിയ അഞ്ച് താരകരാറുകള്‍ ഏതൊക്കെ?

ഇംഗ്ലണ്ട്

ഇംഗ്ലണ്ട്

ഇംഗ്ലണ്ടിനാണ് രണ്ടാം സ്ഥാനം. നിലവിലെ ഏകദിന ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിന്റെ പ്രധാന സ്പിന്നര്‍ സീനിയര്‍ താരം ആദില്‍ റഷീദാണ്. 62 മത്സരങ്ങളില്‍ നിന്ന് 65 വിക്കറ്റുകള്‍ താരത്തിന്റെ പേരിലുണ്ട്. അതും 7.48 എന്ന മികച്ച ഇക്കോണമിയില്‍. ലെഗ് ബ്രേക്ക് ബൗളറായ ആദില്‍ പന്തില്‍ നന്നായി വ്യത്യസ്തത വരുത്താന്‍ കെല്‍പ്പുള്ള താരം കൂടിയാണ്. മറ്റൊരു സ്പിന്നര്‍ മോയിന്‍ അലിയാണ്. ഐപിഎല്ലില്‍ സിഎസ്‌കെയുടെ ഭാഗമായ താരം 38 മത്സരത്തില്‍ നിന്ന് 21 വിക്കറ്റും 437 റണ്‍സും നേടിയിട്ടുണ്ട്. ബാറ്റുകൊണ്ടും മത്സരത്തെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ള താരമാണ് മോയിന്‍ അലി.

Also Read: T20 World cup: അവരെ നിസാരരായി തള്ളരുത്, കറുത്ത കുതിരകളെ ചൂണ്ടിക്കാട്ടി ഗംഭീര്‍

ഇന്ത്യ

ഇന്ത്യ

ഇന്ത്യയുടെ സ്പിന്‍ നിര തന്നെയാണ് തലപ്പത്ത്. യുസ്‌വേന്ദ്ര ചഹാലാണ് കുന്തമുന.രാഹുല്‍ ചഹാര്‍,വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് പരിഗണിക്കാന്‍ സാധ്യതയുള്ള മറ്റ് സ്പിന്നര്‍മാര്‍. ചഹാല്‍ 49 മത്സരത്തില്‍ നിന്ന് 63 വിക്കറ്റാണ് വീഴ്ത്തിയിട്ടുള്ളത്. ഇന്ത്യക്കായി കൂടുതല്‍ ടി20 വിക്കറ്റ് ചഹാലിന്റെ പേരിലാണ്. വരുണ്‍ കെകെആറിനുവേണ്ടി യുഎഇയില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുള്ള താരമാണ്.ഇന്ത്യയുടെ യുവ സ്പിന്‍ നിരക്കെല്ലാം ഇംഗ്ലണ്ടില്‍ കളിച്ച് പരിചയസമ്പത്തുള്ളതിനാല്‍ മികച്ച പ്രകടനം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Story first published: Saturday, August 21, 2021, 12:51 [IST]
Other articles published on Aug 21, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+