T20 World Cup 2021: കരുതിയിരിക്കേണ്ട താരങ്ങള്‍ ആരൊക്കെ? മൂന്ന് പേരെ തിരഞ്ഞെടുത്ത് കാര്‍ത്തിക്
മുംബൈ: ടി20 ലോകകപ്പ് ഒക്ടോബര്‍ 17 മുതല്‍ യുഎഇയില്‍ ആരംഭിക്കാന്‍ പോവുകയാണ്. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പ് കോവിഡ് സാഹചര്യം പരിഗണിച്ച് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ഒട്ടുമിക്ക ടീമുകള്‍ക്കും യുഎഇയിലെ പിച്ചില്‍ കളിച്ച് വലിയ അനുഭവസമ്പത്തുണ്ട്. അതിനാല്‍ത്തന്നെ ആര്‍ക്കും വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാനാവില്ല. ആവേശ പോരാട്ടത്തില്‍ പങ്കെടുക്കാന്‍ പല സൂപ്പര്‍ താരങ്ങളും തയ്യാറെടുത്ത് കഴിഞ്ഞു.
ഒട്ടുമിക്ക ടീമിനൊപ്പവും തകര്‍പ്പന്‍ ടീമുള്ളതിനാല്‍ ഏതൊക്കെ താരങ്ങള്‍ തിളങ്ങുമെന്നുള്ളത് പറയാന്‍ കഴിയാത്ത സാഹചര്യമാണ്. യുഎഇയിലെ പിച്ചില്‍ ആര്‍ക്കും തിളങ്ങാം. ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ സ്പിന്നര്‍മാര്‍ക്കും പേസര്‍മാര്‍ക്കും മികവ് കാട്ടാനാവുമെന്ന് 2020ലെ ഐപിഎല്ലിലൂടെ എല്ലാവരും കണ്ടതാണ്. ഇതിനോടകം തന്നെ പല പ്രമുഖരും ടൂര്‍ണമെന്റിലെ വിജയിക്കുറിച്ചുള്ള പ്രവചനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ടൂര്‍ണമെന്റില്‍ കരുതിയിരിക്കേണ്ട മൂന്ന് പേര്‍ ആരൊക്കെയാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്.

'നിക്കോളാസ് പുരാന്‍ സവിശേഷ മികവുള്ള താരമാണ്. അവന്‍ കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ ടി20യിലെ ഇതിഹാസ താരങ്ങളിലൊരാളായിരിക്കും. കാരണം അത്തരത്തിലാണ് അവന്റെ ശൈലി. നിലവിലെ താരങ്ങളില്‍ ഏറ്റവും നന്നായി ബാറ്റ് സ്വിങ് ചെയ്യിക്കുന്ന താരം നിക്കോളാസ് പുരാനാണ്. നന്നായി പന്തിനെ പ്രഹരിച്ച് കളിക്കാന്‍ അവന് മികവുണ്ട്. വെസ്റ്റ് ഇന്‍ഡീസിന്റെ ടൂര്‍ണമെന്റില്‍ കുതിപ്പ് നടത്താന്‍ പുരാന്റെ സാന്നിധ്യം വളരെ പ്രധാനപ്പെട്ടതാണ്'-ദിനേഷ് കാര്‍ത്തിക് പറഞ്ഞു.
ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ താരമായ പഞ്ചാബ് യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ വളരെ നിരാശപ്പെടുത്തിയിരുന്നു. സ്പിന്നര്‍മാര്‍ക്കെതിരേ ഫലപ്രദമായി ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. 2021 സീസണിന്റെ രണ്ടാം പാദത്തിലെ പുരാന്റെ പ്രകടനം വളരെ നിര്‍ണ്ണായകമാവും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ മധ്യനിരയിലാണ് കൂടുതല്‍ ശോഭിക്കുന്നത്.
'മിച്ചല്‍ സ്റ്റാര്‍ക്ക് ഉണ്ടെങ്കില്‍ ഓസ്‌ട്രേലിയക്കത് വലിയ നേട്ടമാവും. ഡെത്ത് ഓവറിലടക്കം നന്നായി പന്തെറിയാന്‍ കഴിവുള്ള താരമാണ് മിച്ചല്‍ സ്റ്റാര്‍ക്ക്. കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലൂടെ അവന്‍ ഫോം വീണ്ടെടുത്തിട്ടുണ്ട്. മികച്ച വേഗത്തിലൂടെ വിക്കറ്റെടുക്കാന്‍ മിടുക്കനാണവന്‍. ഓസ്‌ട്രേലിയയുടെ നിര്‍ണ്ണായക താരം സ്റ്റാര്‍ക്കാണെന്നാണ് കരുതുന്നത്'-കാര്‍ത്തിക് പറഞ്ഞു.
'ഹര്‍ദിക് പാണ്ഡ്യ പ്രധാനപ്പെട്ട താരമാണ്.ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ സ്വാധീനിക്കാന്‍ അവനാവും. നിര്‍ണ്ണായക സമയത്ത് ഇന്ത്യക്കായി പല തവണ അവന്‍ തിളങ്ങിയിട്ടുണ്ട്. ഒട്ടുമിക്ക ബൗളര്‍മാരെയും കൂടുതല്‍ തവണ അതിര്‍ത്തി കടത്താന്‍ അവനാവും. വളരെ ബുദ്ധിമാനായ താരമാണവന്‍. അവനെ ഗ്രൗണ്ടില്‍ കാണുന്നത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്'-കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications