IPL 2021: നതാന്‍ ഇല്ലിസിനെ ടീമിലെത്തിച്ച് പഞ്ചാബ് കിങ്‌സ്, മെറീഡിത്തും റിച്ചാര്‍ഡ്‌സനും പുറത്ത്
മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തിന് സെപ്തംബര്‍ 19ന് തുടക്കമാവുകയാണ്. ഇന്ത്യയിലെ കോവിഡ് സാഹചര്യം പരിഗണിച്ച് യുഎഇയിലാണ് രണ്ടാം പാദം നടക്കുന്നത്. ഇന്ത്യയില്‍ നടന്ന ആദ്യ പാദം പാതിവഴി പിന്നിട്ടതോടെ കോവിഡ് വൈറസ് വ്യാപനം താരങ്ങളിലേക്ക് പടര്‍ന്നുപിടിച്ചു. ഇതോടെ ടൂര്‍ണമെന്റ് നിര്‍ത്തിവെക്കുകയായിരുന്നു.

രണ്ടാം പാദം ആരംഭിക്കുന്നതിനെ മുമ്പ് പുതിയെ താരത്തെ ടീമിലെത്തിച്ചിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. ഓസ്‌ട്രേലിയയുടെ പുത്തന്‍ താരോദയം നതാന്‍ ഇല്ലിസിനെയാണ് കെ എല്‍ രാഹുല്‍ നായകനായുള്ള പഞ്ചാബ് ടീമിലെത്തിച്ചത്. ആദ്യ പാദത്തിന് മുമ്പ് ടീമിലെത്തിച്ച ജൈ റിച്ചാര്‍ഡ്‌സനെയും റില്ലി മെറീഡിത്തിനെയും പഞ്ചാബ് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. വലം കൈയന്‍ മീഡിയം പേസറായ താരം ബംഗ്ലാദേശിനെതിരേ അരങ്ങേറ്റ ടി20 മത്സരത്തില്‍ തന്നെ ഹാട്രിക് നേടി. ടി20 ലോകകപ്പിനുള്ള ഓസീസ് ടീമിലും ഇടം പിടിച്ച താരമാണ് അദ്ദേഹം.
Also Read: ബുംറയുടെ ഓവര്‍ ആന്‍ഡേഴ്‌സനെ പരിക്കേല്‍പ്പിക്കാനുള്ള കോലിയുടെ പദ്ധതിയോ? സംശയമെന്ന് സഞ്ജയ്

Also Read: IPL 2021: 'മഗ്രാത്ത് മുതല്‍ ഗംഭീര്‍ വരെ' ഡല്‍ഹിയിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ച അഞ്ച് ഇതിഹാസങ്ങളിതാ
അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ട് ടി20 മത്സരം കളിച്ചുള്ള പരിചയസമ്പത്ത് മാത്രമാണുള്ളതെങ്കിലും 26കാരനായ താരം ബിബിഎല്ലിലടക്കം കളിച്ച് ശ്രദ്ധേയ പ്രകടനം നടത്തിയിട്ടുണ്ട്. 33 ടി20യില്‍ നിന്ന് 38 വിക്കറ്റാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 34 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. അതേ സമയം വലിയ ബാറ്റിങ് കരുത്ത് അവകാശപ്പെടാന്‍ സാധിക്കുന്ന താരമല്ല ഇല്ലിസ്.
Also Read: T20 World Cup 2021: കരുതിയിരിക്കേണ്ട താരങ്ങള്‍ ആരൊക്കെ? മൂന്ന് പേരെ തിരഞ്ഞെടുത്ത് കാര്‍ത്തിക്

ഇല്ലിസിന്റെ വരവ് പഞ്ചാബ് കിങ്‌സ് സിഇഒ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ജൈ റിച്ചാര്‍ഡ്‌സനെയും റില്ലി മെറീഡിത്തിനെയും കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ഇല്ലിസിനെ പകരക്കാരനായി ടീമിലെത്തിച്ചത്. രണ്ടാമത്തെ പകരക്കാരന്‍ ആരെന്ന് രണ്ട് ദിവസത്തിനുള്ള പ്രഖ്യാപിക്കും'-പഞ്ചാബ് കിങ്‌സ് സിഇഒ സതീഷ് മേനോന്‍ പറഞ്ഞു.
Also Read: സച്ചിനോളം കേമനെതിരേ ബൗള്‍ ചെയ്തിട്ടില്ല, ബാറ്റിങ് ടെക്‌നിക്ക് അപാരമെന്നു ഡൊണാള്‍ഡ്

ആദ്യ പാദത്തില്‍ പഞ്ചാബ് ഏറ്റവും നിറം മങ്ങിയത് ബൗളിങ്ങിലാണ്. അതിനാല്‍ത്തന്നെ ഇല്ലിസിന്റെ സാന്നിധ്യം ബൗളിങ് നിരക്ക് കൂടുതല്‍ കരുത്ത് പകരും. മുഹമ്മദ് ഷമി,ക്രിസ് ജോര്‍ദാന്‍,അര്‍ഷദീപ് സിങ് എന്നിവരാണ് നിലവിലെ പഞ്ചാബിന്റെ മറ്റ് പ്രധാന പേസര്‍മാര്‍. എന്നാല്‍ രണ്ടാമനായി ബാറ്റ്‌സ്മാനെ ടീമിലെത്തിക്കാനാവും പഞ്ചാബ് ശ്രമിക്കുക.
Also Read: IPL 2021: ടൂര്‍ണമെന്റ് ചരിത്രത്തില്‍ ടീമുകളുടെ തലവര മാറ്റിയ അഞ്ച് താരകരാറുകള്‍ ഏതൊക്കെ?

Also Read: T20 World cup: അവരെ നിസാരരായി തള്ളരുത്, കറുത്ത കുതിരകളെ ചൂണ്ടിക്കാട്ടി ഗംഭീര്‍
കെ എല്‍ രാഹുല്‍,മായങ്ക് അഗര്‍വാള്‍ എന്നിവരെ അമിതമായി ടീം ബാറ്റിങ്ങില്‍ ആശ്രയിക്കുന്നുണ്ട്. ഇരുവരും നേരത്തെ പുറത്തായാല്‍ ടീമിനെയത് വളരെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയുണ്ട്. ആദ്യ പാദം അവസാനിക്കുമ്പോള്‍ ആറാം സ്ഥാനത്താണ് പഞ്ചാബ്. എട്ട് മത്സരങ്ങള്‍ കളിച്ച് മൂന്ന് ജയം മാത്രമാണ് ടീം നേടിയത്. അഞ്ച് മത്സരം തോറ്റു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications