For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബുംറയുടെ ഓവര്‍ ആന്‍ഡേഴ്‌സനെ പരിക്കേല്‍പ്പിക്കാനുള്ള കോലിയുടെ പദ്ധതിയോ? സംശയമെന്ന് സഞ്ജയ്

മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ 151 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ അഞ്ചാം ദിനം പേസ് ബൗളര്‍മാരുടെ മികവില്‍ നാടകീയമായ ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു. അവസാന സമയം വരെ വാശി നിറഞ്ഞ് നിന്ന ലോര്‍ഡ്‌സിലെ മത്സരത്തില്‍ ഇരു ടീമിന്റെയും താരങ്ങള്‍ തമ്മിലുള്ള വാശിയേറിയ വാക് പോരാട്ടങ്ങളും കണ്ടിരുന്നു.

1

ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സന്‍ ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ ജസ്പ്രീത് ബുംറയുടെ ഓവറാണ് അതില്‍ ഏറ്റവും ശ്രദ്ധേയമായത്. ഒന്നാം ഇന്നിങ്‌സില്‍ അവസാന വിക്കറ്റായ ആന്‍ഡേഴ്‌സനെ അതിവേഗത്തില്‍ പന്തെറിഞ്ഞ് ബുംറ നേരിടുന്നതാണ് കണ്ടത്. തുടര്‍ച്ചയായി നോബോളുകള്‍ എറിഞ്ഞ് അതിവേഗത്തില്‍ പന്തെറിയാനാണ് ബുംറ ശ്രമിച്ചത്. സാധാരണ നിലയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ബൗളിങ്ങായിരുന്നു ബുംറ കാഴ്ചവെച്ചത്.

Also Read: T20 World cup: അവരെ നിസാരരായി തള്ളരുത്, കറുത്ത കുതിരകളെ ചൂണ്ടിക്കാട്ടി ഗംഭീര്‍

2

ആന്‍ഡേഴ്‌സനെതിരായ ബുംറയുടെ ഓവര്‍ പല തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ആന്‍ഡേഴ്‌സനെ പരിക്കേല്‍പ്പിക്കാനുള്ള കോലിയുടെ തന്ത്രമായിരുന്നോ ബുംറയുടെ ആ ഓവറെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ സഞ്ജയ് മഞ്ജരേക്കര്‍. ഹിന്ദുസ്ഥാന്‍ ടൈംസിലെ കോളത്തിലാണ് സഞ്ജയ് ഇത്തരത്തില്‍ കുറിച്ചത്.

Also Read: 'എന്റെ അടുത്തുവന്നു, ഹായ് ഞാന്‍ രാഹുലാണെന്ന് പറഞ്ഞു', വിറച്ചുപോയ അനുഭവത്തെക്കുറിച്ച് ചേതന്‍

3

'സാധാരണ നിലയില്‍ കാണാത്തപോലെ 11ാമന്‍ ജെയിംസ് ആന്‍ഡേഴ്‌സനെതിരേ ഷോര്‍ട്ട് ബോളുകള്‍ ബുംറ എറിഞ്ഞു. അതുവരെ കാണാത്ത ബുംറയായിരുന്നു അത്.സ്വാഭാവികമായി അവനില്‍ നിന്ന് വേഗമേറിയ പന്തുകളാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ശരീരത്തിന് നേര്‍ക്കുള്ള ഷോര്‍ട്ട് ബോളുകളാണ് ആന്‍ഡേഴ്‌സനെതിരേ എറിഞ്ഞത്. സ്റ്റംപിന് ഫുള്‍ ഡെലിവറി എറിഞ്ഞ് ഇന്നിങ്‌സ് തീര്‍ക്കാനല്ല അവന്‍ ശ്രമിച്ചത്. ഇത് വീരാട് കോലിയുടെ പദ്ധതിയാണോയെന്ന് ഞാന്‍ സംശയിക്കുന്നു. എതിര്‍ ടീമിലെ പ്രധാന താരത്തെ ഭയപ്പെടുത്തുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്യാനാണോ ഉദ്ദേശിച്ചത്'-സഞ്ജയ് കോളത്തില്‍ കുറിച്ചു.

Also Read: T20 World Cup 2021: 'ഇന്ത്യയുടെ എക്‌സ് ഫാക്ടറാര്? അത് കോലിയും രോഹിതും അല്ല, തിരഞ്ഞെടുത്ത് ഗംഭീര്‍

4

സ്റ്റുവര്‍ട്ട് ബ്രോഡ് പരിക്കേറ്റ് പുറത്ത് പോയതിന് പിന്നാലെ ആന്‍ഡേഴ്‌സനും പരിക്കേറ്റാല്‍ ഇംഗ്ലണ്ടിനത് കടുത്ത തിരിച്ചടിയാവും. ആദ്യ രണ്ട് മത്സത്തിലും ഗംഭീര പ്രകടനമാണ് ആന്‍ഡേഴ്‌സന്‍ കാഴ്ചവെച്ചത്. അതിനാല്‍ത്തന്നെ ആന്‍ഡേഴ്‌സന്‍ പുറത്തായാല്‍ ഇന്ത്യക്കത് വലിയ ആശ്വാസമായിരിക്കും. എന്തൊക്കെയായാലും ബുംറ-ആന്‍ഡേഴ്‌സന്‍ പോരാട്ടം ആസ്വദിച്ചുവെന്നും സഞ്ജയ് പറഞ്ഞു.

Also Read: T20 World Cup: ഏറ്റവും മികച്ച ഓപ്പണിങ് നിര ഏത് ടീമിന്റേത്? റാങ്കിങ് അറിയാം, ഇന്ത്യക്ക് രണ്ടാം സ്ഥാനം

5

Also Read: ഫാബ് ഫോറില്‍ പേസര്‍മാര്‍ക്കെതിരേ കോലി ഏറ്റവും മോശം! സ്പിന്നിനെതിരേ കേമന്‍

എന്തൊക്കെ പറഞ്ഞാലും ഈ പോരാട്ടം എനിക്ക് ഇഷ്ടപ്പെട്ടു. വിരാട് കോലി ആക്രമണോത്സുകത കൈവിടാത്ത താരമാണ്. എന്റെ കരിയറില്‍ ഇത്തരത്തില്‍ എതിരാളികളെ ആക്രമിക്കുന്ന നായകനെ കണ്ടിട്ടില്ല. മൂന്നാം ദിനം കളം വിടുമ്പോള്‍ ആന്‍ഡേഴ്‌സന് തന്റെ ശ്രദ്ധ നഷ്ടപ്പെട്ടുവെന്നും സഞ്ജയ് പറഞ്ഞു. മൂന്ന് മത്സരങ്ങള്‍ ഇനിയും ശേഷിക്കെ പോരാട്ടം കൂടുതല്‍ കടുക്കുമെന്നുറപ്പാണ്.

Story first published: Friday, August 20, 2021, 19:49 [IST]
Other articles published on Aug 20, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+