For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഏറ്റവും മികച്ച ഓപ്പണിങ് നിര ഏത് ടീമിന്റേത്? റാങ്കിങ് അറിയാം, ഇന്ത്യക്ക് രണ്ടാം സ്ഥാനം

ദുബായ്: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ടി20 ലോകകപ്പ് ഒക്ടോബര്‍ 17 മുതല്‍ യുഎഇയില്‍ ആരംഭിക്കുകയാണ്. ഇന്ത്യയില്‍ നടക്കേണ്ട ടൂര്‍ണമെന്റ് കോവിഡ് സാഹചര്യം വിലയിരുത്തിയാണ് യുഎഇയില്‍ നടത്തുന്നത്. ബിസിസി ഐക്കാണ് നടത്തിപ്പ് അവകാശം. ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രതീക്ഷയുള്ള ലോകകപ്പാണിത്. ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍ കളിച്ചതിനാല്‍ത്തന്നെ വലിയ അനുഭവസമ്പത്ത് ഇന്ത്യന്‍ താരങ്ങള്‍ക്കുണ്ട്.

1

മറ്റ് ടീമുകള്‍ക്കും യുഎഇയിലെ പിച്ച് സുപരിചിതമായതിനാല്‍ ആര്‍ക്കും തന്നെ തട്ടകത്തിന്റെ മുന്‍തൂക്കം ലഭിക്കുകയുമില്ല. ടി20 ഫോര്‍മാറ്റില്‍ ഓപ്പണര്‍മാരുടെ പ്രകടനം വളരെ പ്രധാനപ്പെട്ടതാണ്. യുഎഇയില്‍ ബാറ്റിങ് നിരക്ക് തിളങ്ങാനാവുമെന്നതിനാല്‍ ഓപ്പണര്‍മാരില്‍ നിന്ന് ഗംഭീര പ്രകടനം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടി20 ലോകകപ്പ് നടക്കാനിരിക്കെ ഏറ്റവും മികച്ച ഓപ്പണിങ് നിരയുടെ റാങ്കിങ് അറിയാം.

Also Read: IND vs ENG: ലീഡ്‌സില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ്, വിക്കറ്റ്, ഉയര്‍ന്ന സ്‌കോര്‍, എല്ലാ റെക്കോഡുകളുമറിയാം

തമിം ഇക്ബാല്‍-സൗമ്യ സര്‍ക്കാര്‍ (ബംഗ്ലാദേശ്)

തമിം ഇക്ബാല്‍-സൗമ്യ സര്‍ക്കാര്‍ (ബംഗ്ലാദേശ്)

ബംഗ്ലാദേശിന്റെ ഓപ്പണര്‍മാരായ തമിം ഇക്ബാല്‍-സൗമ്യ സര്‍ക്കാര്‍ കൂട്ടുകെട്ടിന് എട്ടാം സ്ഥാനമാണുള്ളത്. ഇരുവരും തന്നെ ലോകകപ്പിലും ഓപ്പണര്‍മാരായി എത്താനാണ് സാധ്യത കൂടുതല്‍. എന്നാല്‍ സീനിയര്‍ താരമായ തമിം ഇക്ബാല്‍ കാല്‍ക്കുഴക്ക് പരിക്കേറ്റ് വിശ്രമത്തിലാണ്. അതിനാല്‍ സൗമ്യക്കൊപ്പം മുഹമ്മദ് നയീം ഓപ്പണറായി ഇറങ്ങാനും സാധ്യതയുണ്ട്. തമിം ഇക്ബാല്‍ ബംഗ്ലാദേശിന് ബാറ്റിങ്ങില്‍ വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ്. വിവിധ ഫ്രാഞ്ചൈസി ക്രിക്കറ്റിലടക്കം കളിച്ച് വലിയ പരിചയസമ്പത്ത് തമിം ഇക്ബാലിനുണ്ട്.

Also Read:

മാര്‍ട്ടിന്‍ ഗുപ്റ്റില്‍-ടിം സീഫെര്‍ട്ട് (ന്യൂസീലന്‍ഡ്)

മാര്‍ട്ടിന്‍ ഗുപ്റ്റില്‍-ടിം സീഫെര്‍ട്ട് (ന്യൂസീലന്‍ഡ്)

ന്യൂസീലന്‍ഡിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ഏഴാം സ്ഥാനത്ത്. മാര്‍ട്ടിന്‍ ഗുപ്റ്റില്‍-ടിം സീഫെര്‍ട്ട് കൂട്ടുകെട്ട് ഓപ്പണിങ്ങില്‍ ഇറങ്ങാനാണ് സാധ്യത. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ വളരെ പരിചയസമ്പന്നായ താരമാണ്. 2009മുതല്‍ കിവീസ് നിരയില്‍ ഗുപ്റ്റിലുണ്ട്. 102 ടി20കളില്‍ നിന്ന് 2939 റണ്‍സ് ഗുപ്റ്റിലിന്റെ പേരിലുണ്ട്. രണ്ട് സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ സീഫെര്‍ട്ട് 2000ത്തിലധികം റണ്‍സ് ടി20യില്‍ നേടിയിട്ടുണ്ട്. 130ലധികം സ്‌ട്രൈക്കറേറ്റും അദ്ദേഹത്തിനുണ്ട്.

Also Read: നിങ്ങള്‍ക്കു എന്തുമാവാമോ? കുഴപ്പം കോലിക്കല്ല! മുന്‍ ഇംഗ്ലണ്ട് താരത്തിനെതിരേ കനേരിയ

ടെംബ ബാവുമ,ക്വിന്റന്‍ ഡീകോക്ക് (ദക്ഷിണാഫ്രിക്ക )

ടെംബ ബാവുമ,ക്വിന്റന്‍ ഡീകോക്ക് (ദക്ഷിണാഫ്രിക്ക )

ദക്ഷിണാഫ്രിക്കയുടെ ഓപ്പണിങ് നിരയാണ് ആറാം സ്ഥാനത്ത്. ക്വിന്റന്‍ ഡീകോക്കും ടെംബ ബാവുമയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. മുംബൈ ഇന്ത്യന്‍സിനൊപ്പം യുഎഇയില്‍ ഐപിഎല്‍ കളിച്ച് അനുഭവസമ്പത്ത് ഡീകോക്കിനുണ്ട്. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാന്‍ മിടുക്കനാണ് ഡീകോക്ക്. ബാവുമ 16 ടി20യാണ് ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചത്. 410 റണ്‍സാണ് താരത്തിന്റെ പേരിലുള്ളത്. ഇരുവരില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ ജെന്നിമാന്‍ മലാനാവും അവസരം ലഭിക്കുക. അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ ഗംഭീര പ്രകടനമാണ് മലാന്‍ കാഴ്ചവെച്ചത്.

Also Read: IPL 2021: ശ്രേയസ് വേണ്ട, ഡല്‍ഹിയുടെ നായകനായി റിഷഭ് തുടരണം, മൂന്ന് കാരണങ്ങള്‍

എവിന്‍ ലെവിസ്,ലിന്‍ഡല്‍ സിമ്മന്‍സ് (വെസ്റ്റ് ഇന്‍ഡീസ്)

എവിന്‍ ലെവിസ്,ലിന്‍ഡല്‍ സിമ്മന്‍സ് (വെസ്റ്റ് ഇന്‍ഡീസ്)

വെസ്റ്റ് ഇന്‍ഡീസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് അഞ്ചാം സ്ഥാനത്താണ്. ക്രിസ് ഗെയ്‌ലിനെ ഓപ്പണിങ്ങിലേക്ക് പരിഗണിക്കാന്‍ സാധ്യത കുറവാണ്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം എവിന്‍ ലെവിസും ലിന്‍ഡല്‍ സിമ്മന്‍സും ചേര്‍ന്നാവും വെസ്റ്റ് ഇന്‍ഡീസിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. രണ്ട് പേരും വളരെ പരിചയസമ്പന്നരും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവരുമാണ്. രണ്ട് സെഞ്ച്വറികളാണ് ലെവിസ് ടി20യില്‍ നേടിയത്. മൂന്നാം ടി20 കിരീടം തേടിയിറങ്ങുന്ന വെസ്റ്റ് ഇന്‍ഡീസിന് വലിയ പ്രതീക്ഷയാണ് ഓപ്പണര്‍മാര്‍ നല്‍കുന്നത്.

Also Read: IPL 2021: 'മഗ്രാത്ത് മുതല്‍ ഗംഭീര്‍ വരെ' ഡല്‍ഹിയിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ച അഞ്ച് ഇതിഹാസങ്ങളിതാ

ആരോണ്‍ ഫിഞ്ച്,ഡേവിഡ് വാര്‍ണര്‍,മാത്യു വേഡ് (ഓസ്‌ട്രേലിയ)

ആരോണ്‍ ഫിഞ്ച്,ഡേവിഡ് വാര്‍ണര്‍,മാത്യു വേഡ് (ഓസ്‌ട്രേലിയ)

ഓസ്‌ട്രേലിയയുടെ ഓപ്പണിങ് കൂട്ടുകെട്ടിനെ നാലാം സ്ഥാനമാണ് നല്‍കുന്നത്. ആരോണ്‍ ഫിഞ്ച്,ഡേവിഡ് വാര്‍ണര്‍ എന്നിവരാവും ഓസീസിന്റെ ഓപ്പണര്‍മാര്‍. ഇരുവരില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ മാത്യു വേഡിനും അവസരം ലഭിച്ചേക്കും. നിലവിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരാണ് വാര്‍ണറും ഫിഞ്ചും. വാര്‍ണര്‍ 81 ടി20യില്‍ നിന്ന് 2265 റണ്‍സ് നേടിയപ്പോള്‍ ഓസീസ് നായകനായ ഫിഞ്ച് 2473 റണ്‍സും പരിമിത ഓവറില്‍ നേടിയിട്ടുണ്ട്. മാത്യു വേഡും വലിയ പരിചയസമ്പത്തുള്ള താരമാണ്. ഫ്രാഞ്ചൈസി ക്രിക്കറ്റിലും അദ്ദേഹം സജീവമാണ്.

Also Read: IND vs ENG: പുജാര മൂന്നാം ടെസ്റ്റില്‍ വേണോ? പകരക്കാരന്‍ ആരാവും? അവസരം കാത്ത് മൂന്ന് പേര്‍

ജേസന്‍ റോയി,ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്)

ജേസന്‍ റോയി,ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്)

ഇംഗ്ലണ്ടിന്റെ ഓപ്പണിങ് കൂട്ടുകെട്ടിന് മൂന്നാം സ്ഥാനം നല്‍കാം. ജേസന്‍ റോയിയും ജോസ് ബട്‌ലറുമാണ് ടീമിന്റെ ഓപ്പണര്‍മാര്‍. രണ്ട് പേരും നിലയുറപ്പിച്ചാല്‍ ബൗളിങ് നിരയെ കരയിപ്പിക്കാന്‍ കെല്‍പ്പുള്ളവരും. ഇതില്‍ ബട്‌ലറാണ് കൂടുതല്‍ അപകടകാരി. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായ ബട്‌ലര്‍ 2020ലെ യുഎഇ ഐപിഎല്ലിലും തിളങ്ങിയിരുന്നു. ജേസന്‍ റോയിക്ക് യുഎഇയില്‍ കളിച്ച് പരിചയസമ്പത്ത് കുറവാണെങ്കിലും മികച്ച പ്രകടനം നടത്താനുള്ള കെല്‍പ്പുണ്ട്. ഇരുവരുടെയും ഓപ്പണിങ് കൂട്ടുകെട്ടില്‍ ഇംഗ്ലണ്ട് വളരെ അധികം പ്രതീക്ഷ വെക്കുന്നുണ്ട്. ബട്‌ലര്‍ 82 ടി20യില്‍ നിന്ന് 1871 റണ്‍സാണ് നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറി പോലും അദ്ദേഹം നേടിയിട്ടില്ല. ജേസന്‍ റോയി 48 ടി20യില്‍ നിന്ന് 1193 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്.

Also Read: IPL 2021: 'ഇഷാന്‍ മുതല്‍ റാഷിദ് വരെ' യുഎഇയിലെ അഞ്ച് റെക്കോഡ് നേട്ടക്കാരെ അറിയാം

കെ എല്‍ രാഹുല്‍,രോഹിത് ശര്‍മ (ഇന്ത്യ)

കെ എല്‍ രാഹുല്‍,രോഹിത് ശര്‍മ (ഇന്ത്യ)

ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടിനാണ് രണ്ടാം സ്ഥാനം. രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യക്കായി ഇറങ്ങാനാണ് സാധ്യത. ഇരുവരും ഐപിഎല്‍ ടീമുകളുടെ ക്യാപ്റ്റന്‍മാരുമാണ്. യുഎഇയിലെ പിച്ചിനെ വളരെ അധികം അറിയാവുന്ന രണ്ട് താരങ്ങളാണിവര്‍. അതിനാല്‍ത്തന്നെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ അത് സഹായിച്ചേക്കും.

Also Read: INDvENG: ഭീഷണി ഇന്ത്യന്‍ താരങ്ങളോടു വേണ്ട, കോലിക്കു സഹിക്കില്ല! ക്ഷമിക്കുകയുമില്ലെന്നു പനേസര്‍

രാഹുല്‍ 49 ടി20യില്‍ നിന്ന് 39.92 ശരാശരിയില്‍ 1557 റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ഹിറ്റ്മാനെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന രോഹിത് ശര്‍മ 111 ടി20യില്‍ നിന്ന് 2864 റണ്‍സും സ്വന്തമാക്കി. നാല് സെഞ്ച്വറികളും രോഹിതിന്റെ പേരിലുണ്ട്. ടി20 ലോകകപ്പില്‍ ഏറ്റവും കൈയടി നേടാന്‍ സാധ്യതയുള്ള ഓപ്പണിങ് കൂട്ടുകെട്ടാണ് ഇരുവരുടേതും. പൃഥ്വി ഷാ,മായങ്ക് അഗര്‍വാള്‍,ശുഭ്മാന്‍ ഗില്‍ തുടങ്ങി നിരവധി താരങ്ങളും ഓപ്പണിങ്ങില്‍ അവസരം തേടി പുറത്തുണ്ട്.

Also Read: 2015ല്‍ കോലി അതു പ്രവചിച്ചു! ഇന്ത്യ ഇപ്പോള്‍ അവിടെ എത്തിയിരിക്കുന്നു- വെളിപ്പെടുത്തി ഡൊണാള്‍ഡ്

ബാബര്‍ അസാം-മുഹമ്മദ് റിസ്വാന്‍ (പാകിസ്താന്‍)

ബാബര്‍ അസാം-മുഹമ്മദ് റിസ്വാന്‍ (പാകിസ്താന്‍)

യുഎഇ ഐപിഎല്ലിലെ ഫേവറേറ്റുകളിലൊന്ന് പാകിസ്താനാണ്. കാരണം യുഎഇയിലെ പിച്ചില്‍ കളിച്ച് ഏറ്റവും പരിചസമ്പത്തുള്ള നിര പാകിസ്താനാണ്. ഓപ്പണര്‍മാരിലും ഒന്നാം റാങ്ക് പാകിസ്താന് നല്‍കാം. മുഹമ്മദ് റിസ്വാനും ബാബര്‍ അസാമും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് സമീപകാലത്തായി നടത്തുന്നത്. 61 ടി20യില്‍ നിന്ന് 2200 റണ്‍സാണ് അസാമിന്റെ നേട്ടം. റിസ്വാന്‍ 18 ടി20യില്‍ നിന്ന് 841 റണ്‍സും നേടിയിട്ടുണ്ട്.

Story first published: Friday, August 20, 2021, 12:31 [IST]
Other articles published on Aug 20, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+