IND vs ENG: ലീഡ്‌സില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ്, വിക്കറ്റ്, ഉയര്‍ന്ന സ്‌കോര്‍, എല്ലാ റെക്കോഡുകളുമറിയാം
ലീഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് 25ന് ലീഡ്‌സില്‍ തുടങ്ങുകയാണ്. ലോര്‍ഡ്‌സില്‍ ജയിച്ച ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. ആദ്യ മത്സരം സമനിലയിലാണ് അവസാനിച്ചത്. അതിനാല്‍ത്തന്നെ ലീഡ്‌സിലും കൂടി ജയിച്ചാല്‍ പരമ്പര സമനിലയിലാക്കാനെങ്കിലും ഇന്ത്യക്ക് സാധിക്കും. മികച്ച പേസ് ബൗളിങ് കരുത്താണ് ഇന്ത്യയുടെ കരുത്ത്.
എന്നാല്‍ ലീഡ്‌സില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല. ലീഡ്‌സില്‍ ഇന്ത്യയുടെ പ്രധാന ആശങ്ക ബാറ്റിങ് നിരയുടെ പ്രകടനം തന്നെയാണ്. സീനിയര്‍ ബാറ്റ്‌സ്മാന്‍മാരായ ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ എന്നിവരുടെ ബാറ്റിങ് ഇന്ത്യക്ക് നിര്‍ണ്ണായകമാവും. ശക്തമായി തിരിച്ചുവരാന്‍ ഇംഗ്ലണ്ട് തയ്യാറെടുക്കുമ്പോള്‍ ശക്തമായ പോരാട്ടം തന്നെ ഇന്ത്യക്ക് കാഴ്ചവെക്കേണ്ടിവരും. ലീഡ്‌സിലെ ഇതുവരെയുള്ള ഇന്ത്യയുടെ പ്രകടനങ്ങളറിയാം.

നേര്‍ക്കുനേര്‍ പോരാട്ടം
ലീഡ്‌സില്‍ ആറ് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ കളിച്ചത്. ഇതില്‍ മൂന്ന് മത്സരങ്ങള്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ട് മത്സരങ്ങളില്‍ ഇന്ത്യയും ജയം നേടി. ഒരു മത്സരം സമനിലയിലും കലാശിച്ചു. 1986ല്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 279 റണ്‍സിനാണ് ജയിച്ചത്. 2002ല്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 46 റണ്‍സിനുമാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ലീഡ്‌സില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യ വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. 2002ല്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 628 റണ്‍സാണ് ഇന്ത്യയുടെ ലീഡ്‌സിലെ ഉയര്‍ന്ന സ്‌കോര്‍. 1959ല്‍ 149 റണ്‍സിന് ഓള്‍ഔട്ടായതാണ് കുറഞ്ഞ ടോട്ടല്‍.
Also Read : IPL 2021: ശ്രേയസ് വേണ്ട, ഡല്‍ഹിയുടെ നായകനായി റിഷഭ് തുടരണം, മൂന്ന് കാരണങ്ങള്‍

ടോപ് സ്‌കോറര്‍
ലീഡ്‌സിലെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ദിലീപ് വെങ്‌സര്‍ക്കാരാണ്. രണ്ട് മത്സരങ്ങളില്‍ നിന്ന് 228 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരു ഇന്നിങ്‌സില്‍ നിന്ന് 193 റണ്‍സും രാഹുല്‍ ദ്രാവിഡ് ഒരു ഇന്നിങ്‌സില്‍ നിന്ന് 148 റണ്‍സും ഇവിടെ നേടിയിട്ടുണ്ട്. നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ ലീഡ്‌സില്‍ കളിച്ച് അനുഭവസമ്പത്തുള്ളവര്‍ കുറവാണ്. അതിനാല്‍ത്തന്നെ പ്രകടനം എങ്ങനെയെന്ന് കണ്ടറിയണം.
ലീഡ്‌സില്‍ സെഞ്ച്വറി നേടിയത് ഇന്ത്യയുടെ ആറ് പേര്‍ മാത്രമാണ്. ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനുടമ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് (193). മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി (148), രാഹുല്‍ ദ്രാവിഡ് (148), വിജയ് മഞ്ജരേക്കര്‍ (133), സൗരവ് ഗാംഗുലി (128), ദിലീപ് വെങ്‌സര്‍ക്കാര്‍ (102) എന്നിവരാണ് സെഞ്ച്വറി പ്രകടനം നടത്തിയ മറ്റുള്ളവര്‍.
Also Read : IPL 2021: 'മഗ്രാത്ത് മുതല്‍ ഗംഭീര്‍ വരെ' ഡല്‍ഹിയിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ച അഞ്ച് ഇതിഹാസങ്ങളിതാ

കൂടുതല്‍ വിക്കറ്റ്
ലീഡ്‌സിലെ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍ റോജര്‍ ബിന്നിയും ഗുലാം അഹ്മദും അനില്‍ കുംബ്ലെയുമാണ്. മൂന്ന് പേരും ഏഴ് വിക്കറ്റ് വീതമാണ് നേടിയത്. ഇവിടെ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ ഇന്ത്യന്‍ താരങ്ങള്‍ ബിന്നിയും ഗുലാം അഹ്മദും മാത്രമാണ്. അഞ്ച് താരങ്ങള്‍ക്ക് മാത്രമാണ് അഞ്ചിലധികം വിക്കറ്റ് നേടാനായിട്ടുള്ളത്. നിലവിലെ ഇന്ത്യയുടെ ഒരു ബൗളര്‍ക്ക് പോലും ലീഡ്‌സില്‍ കളിച്ച് പരിയചസമ്പത്തില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications