IPL 2021: ശ്രേയസ് വേണ്ട, ഡല്‍ഹിയുടെ നായകനായി റിഷഭ് തുടരണം, മൂന്ന് കാരണങ്ങള്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ2021 സീസണിന്റെ രണ്ടാം പാദം സെപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ 15വരെ യുഎഇയില്‍ നടക്കുകയാണ്. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തിനിടെ കോവിഡ് താരങ്ങളിലേക്ക് ബാധിച്ചതോടെ പാതിവഴിയില്‍ ടൂര്‍ണമെന്റ് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ഇന്ത്യയില്‍ ടൂര്‍ണമെന്റ് തുടരാനുള്ള സാഹചര്യം ഇല്ലാത്തതിനാലാണ് യുഎഇയില്‍ രണ്ടാം പാദം നടത്താന്‍ തീരുമാനിച്ചത്.
ആദ്യ പാദം അവസാനിക്കുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സാണ് തലപ്പത്ത്. ടീമിന്റെ സ്ഥിര നായകനായ ശ്രേയസ് അയ്യര്‍ പരിക്കേറ്റ് ആദ്യ പാദം കളിച്ചിരുന്നില്ല. പകരം റിഷഭ് പന്താണ് ടീമിനെ നയിച്ചത്. രണ്ടാം പാദത്തില്‍ പരിക്കില്‍ നിന്ന് മോചിതനായി ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയതോടെ നായകസ്ഥാനത്ത് ശ്രേയസ് തിരിച്ചെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ ശ്രേയസിനെ നായകനാക്കുന്നതിനേക്കാള്‍ നല്ലത് റിഷഭ് പന്ത് തുടരുന്നതാണ്. അതിനുള്ള മൂന്ന് കാരണങ്ങളിതാ.

റിഷഭിന്റെ പദ്ധതികളുടെ തുടര്‍ച്ച
ആദ്യ പാദത്തില്‍ റിഷഭ് പന്തിന്റെ പദ്ധതികളുടെ തുടര്‍ച്ച രണ്ടാം പാദത്തിലും നടക്കണമെങ്കില്‍ റിഷഭ് നായകനായി തുടരേണ്ടിയിരിക്കുന്നു. ആദ്യ പാദത്തില്‍ എട്ട് മത്സരം കളിച്ച ഡല്‍ഹി ആറ് മത്സരത്തില്‍ ജയിച്ചാണ് തലപ്പത്തെത്തിയത്. വ്യക്തമായ പദ്ധതികള്‍ നായകനെന്ന നിലയില്‍ റിഷഭിനുണ്ടാവും. അത് പ്രാവര്‍ത്തികമാക്കാന്‍ ശ്രേയസിന് ഈ സീസണില്‍ പിന്തുണ നല്‍കി ഒപ്പം നല്‍കാം. ഈ സീസണിന് ശേഷം നായക സ്ഥാനത്തേക്ക് ശ്രേയസ് തിരിച്ചെത്തുന്നതാവും നല്ലത്. പാതിവഴിയില്‍ വെച്ച് നായകസ്ഥാനം ഒഴിയുന്നത് റിഷഭിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്.

ക്രിക്കറ്റ് താരമെന്ന നിലയില്‍ വളരാനുള്ള അവസരം
യുവതാരമെന്ന നിലയില്‍ നിന്ന് മറ്റൊരു തലത്തിലേക്ക് വളരാനുള്ള അവസരമാണ് റിഷഭ് പന്തിന്റെ മുന്നിലുള്ളത്. ആദ്യ പാദത്തില്‍ നായക പദവി ലഭിച്ചതോടെ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറുന്ന റിഷഭിനെയാണ് കണ്ടത്. കടന്നാക്രമിച്ച് കളിക്കുമ്പോഴും നായകനെന്ന നിലയില്‍ വളരെ ശ്രദ്ധ നല്‍കാന്‍ റിഷഭിന് സാധിച്ചിരുന്നു. എട്ട് മത്സരത്തില്‍ നിന്ന് 35.50ശരാശരിയില്‍ 213 റണ്‍സാണ് റിഷഭ് നേടിയത്. 131.48 ആണ് സ്‌ട്രൈക്കറേറ്റ്. മുന്നില്‍ നിന്ന് നയിക്കുന്ന നായകനായി ഇതിനോടകം റിഷഭ് മാറിക്കഴിഞ്ഞു. അതിനാല്‍ത്തന്നെ രണ്ടാം പാദത്തിലും നായകനായി അവസരം നല്‍കുന്നത് അദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ മികച്ച പ്രകടനമുണ്ടാവാന്‍ സഹായകരമായേക്കും.

റിഷഭിന്റെ മികവിനുള്ള അംഗീകാരം
യുവതാരങ്ങള്‍ക്കിടയിലെ ഏറ്റവും ശ്രദ്ധേയനായ താരമാണ് റിഷഭ് പന്ത്. ആദ്യ പാദത്തില്‍ നായകപദവി ലഭിച്ചത് അവന്റെ മികവിനുള്ള അംഗീകാരമാണ്. എന്നാല്‍ രണ്ടാം പാദത്തില്‍ നായകസ്ഥാനത്ത് നിന്ന് മാറ്റുന്നത് അവനോടുള്ള ക്രൂരതയാവും. ശ്രേയസിന് ഏത് സമയത്തും ടീമിന്റെ നായകസ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള അവസരമുണ്ട്. അതിനാല്‍ത്തന്നെ റിഷഭിനെ നായകനായി തുടരാന്‍ രണ്ടാം പാദത്തിലും അനുവദിക്കുന്നത് ടീമിന് വലിയ ഗുണം ചെയ്‌തേക്കും.
Also Read : നിങ്ങള്‍ക്കു എന്തുമാവാമോ? കുഴപ്പം കോലിക്കല്ല! മുന്‍ ഇംഗ്ലണ്ട് താരത്തിനെതിരേ കനേരിയ

റിഷഭിന്റെ പ്രകടനം ഇതുവരെ
2016ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിലെത്തിയ റിഷഭ് 76 മത്സരങ്ങളാണ് ഇതുവരെ കളിച്ചത്. 35.26 ശരാശരിയില്‍ 2292 റണ്‍സ് റിഷഭിന്റെ പേരിലുണ്ട്. ഒരു സെഞ്ച്വറിയും 14 അര്‍ധ സെഞ്ച്വറിയും നേടിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 128 റണ്‍സാണ്. 208 ഫോറും 107 സിക്‌സും റിഷഭ് പറത്തിയിട്ടുണ്ട്. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഒരുപോലെ ഷോട്ട് കളിക്കാന്‍ മിടുക്കനാണ് റിഷഭ്. ഇന്ത്യക്കായി 23 ടെസ്റ്റില്‍ നിന്ന് 1487 റണ്‍സും 18 ഏകദിനത്തില്‍ നിന്ന് 529 റണ്‍സും 32 ടി20യില്‍ നിന്ന് 512 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. ഇന്ത്യയുടെ ഭാവി നായകന്മാരിലൊരാളായി വിലയിരുത്തപ്പെടുന്ന താരം കൂടിയാണ് റിഷഭ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications