Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നിങ്ങള്‍ക്കു എന്തുമാവാമോ? കുഴപ്പം കോലിക്കല്ല! മുന്‍ ഇംഗ്ലണ്ട് താരത്തിനെതിരേ കനേരിയ

1

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് കളിക്കളത്തില്‍ ഏറ്റവും മോശമായി പെരുമാറുന്നതെന്ന മുന്‍ ഇംഗ്ലണ്ട് ഓപ്പണര്‍ നിക്ക് ക്രോംറ്റണിന്റെ വിമര്‍ശനത്തിനെതിരേ പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. കോലി രണ്ടു ദിവസങ്ങള്‍ക്കു മുമ്പായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ 13 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇതിനിടെയാണ് ക്രോംറ്റണ്‍ കോലിയുടെ സ്വാഭവത്തെ വിമര്‍ശിച്ചത്. തനിക്കു കോലിയില്‍ നിന്നും നേരിട്ട മോശം അനുഭവം ഒരിക്കലും മറക്കാനാവില്ലെന്നും ഇത്രയും മോശമായി പെരുമാറുന്ന മറ്റൊരു ക്രിക്കറ്ററെ കണ്ടിട്ടില്ലെന്നുമായിരുന്നു കനേരിയയുടെ ആരോപണം.

ഇതിനിടെയാണ് കോലിക്കു പിന്തുണയുമായി കനേരിയ രംഗത്തുവന്നിരിക്കുന്നത്. ഈ തരത്തിലുള്ള ആരോപണമുന്നയിക്കാന്‍ ക്രോംറ്റണ് എന്ത് അവകാശമാണുള്ളതെന്നു അദ്ദേഹം തുറന്നടിച്ചു. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു കനേഡിയ ക്രോറ്റണിനു ചുട്ട മറുപടി നല്‍കിയത്.

 നിങ്ങള്‍ക്കു എന്തുമാവാമോ?

നിങ്ങള്‍ക്കു എന്തുമാവാമോ?

വിരാട് കോലി അഗ്രസീവായി പെരുമാറുന്നതില്‍ ഇംഗ്ലണ്ടിന്റെ മുന്‍ താരം നിരാശ പ്രകടിപ്പിച്ചിരിക്കുകാണെന്നായിരുന്നു ക്രോംറ്റണിന്റെ പേര് പരാമര്‍ശിക്കാതെ കനേരിയ പറഞ്ഞത്. നിങ്ങള്‍ ഇങ്ങനെ പെരുമാറിയാല്‍ കുഴപ്പമൊന്നുമില്ലേ? എല്ലാ കാലത്തും നിങ്ങള്‍ക്കു തന്നെ ഭരിക്കണോ? എപ്പോഴെല്ലാം ഒരു വലിയ ടീം നിങ്ങള്‍ക്കെതിരേ കളിച്ചാലും അവരും ഇതേ തന്ത്രങ്ങള്‍ തന്നെയാണ് സമ്മര്‍ദ്ദത്തിലാക്കാന്‍ പ്രയോഗിക്കുന്നത്. നിങ്ങള്‍ ഒരുപാട് വര്‍ഷങ്ങളായി അവര്‍ക്കെതിരേ പരീക്ഷിക്കുന്നതും ഇതേ തന്ത്രം തന്നെയാണെന്നും കനേരിയ വിശദമാക്കി.

 ലോര്‍ഡ്‌സില്‍ തുടക്കമിട്ടത് ഇംഗ്ലണ്ട്

ലോര്‍ഡ്‌സില്‍ തുടക്കമിട്ടത് ഇംഗ്ലണ്ട്

ഇന്ത്യക്കെതിരേ ലോര്‍ഡ്‌സില്‍ നടന്ന കഴിഞ്ഞ ടെസ്റ്റില്‍ പ്രകോപനത്തിനു തുടക്കമിട്ടത് ഇംഗ്ലണ്ട് തന്നെയാണെന്നു കനേരിയ ചൂണ്ടിക്കാട്ടി. ജസ്പ്രീത് ബുംറ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയപ്പോള്‍ നിങ്ങളാണ് ആദ്യമായി മോശമായി പെരുമാറുകയും പ്രകോപിപ്പിക്കുകയും ചെയ്തത്. ജോസ് ബട്‌ലര്‍ ബുംറയോടു എന്തോ പറയുകയും ചെയ്തിരുന്നു. മറ്റു പല ഇംഗ്ലീഷ് താരങ്ങളും 'ചിലച്ച്' കൊണ്ടിരുന്നതായും മുന്‍ പാക് സ്പിന്നര്‍ വ്യക്തമാക്കി.

 കോലി മോശമായി പെരുമാറിയിട്ടില്ല

കോലി മോശമായി പെരുമാറിയിട്ടില്ല

കോലി ഇംഗ്ലണ്ടിന്റെ ഒരു താരത്തോടും മോശമായി പെരുമാറുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല. തന്റെ അഗ്രസീവായ ശൈലി ഇവിടെയും കാണിക്കുക മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളൂവെന്നും കനേരിയ അഭിപ്രായപ്പെട്ടു.
ക്യാപ്റ്റനെന്ന നിലയില്‍ തന്റെ ആക്രമണോത്സുകത കാണിക്കുകയാണ് കോലി ചെയ്തത്, കാണികള്‍ ഇതിനെ പിന്തുണയ്ക്കുയും ചെയ്തിരുന്നു. ഞങ്ങളും ക്രിക്കറ്റ് കളിച്ചവരാണ്, ചെറിയ തരത്തിലുള്ളള ഉരസലുകളൊന്നുമില്ലെങ്കില്‍ കളിക്ക് ഒരു ഹരവുമുണ്ടാവില്ല. ഇന്ത്യയുടെ ടെസ്റ്റ് വിജയത്തില്‍ കോലിയുടെ ആക്രമണോത്സുകതയും നിര്‍ണായക പങ്കുവഹിച്ചതായി കനേരിയ കൂട്ടിച്ചേര്‍ത്തു.

 കോലിയെക്കുറിച്ച് ക്രോംറ്റണ്‍ പറഞ്ഞത്

കോലിയെക്കുറിച്ച് ക്രോംറ്റണ്‍ പറഞ്ഞത്

2012ല്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെ കോലി തന്നെ അധിക്ഷേപിച്ചുവെന്നായിരുന്നു ക്രോംറ്റംണിന്റെ ആരോപണം. ഇന്ത്യയിലായിരുന്നു ഈ പരമ്പര നടന്നത്. ഇന്ത്യയെ വീഴ്ത്തി നാലു മല്‍സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് 2-1നു സ്വന്തമാക്കകുയും ചെയ്തിരുന്നു. കോലിയുടെ കരിയറിന്റെ തു
ടക്കകാലത്തെ പരമ്പരകളിലൊന്നായിരുന്നു ഇത്.
കളിക്കളത്തില്‍ ഏറ്റവും മോശമായി പെരുമാറുന്ന വ്യക്തിയല്ലേ കോലി? 2012ലെ അനുഭവം ഞാനൊരിക്കലും മറക്കില്ല. കോലി എന്നോടു അസഭ്യം പറയുകയും, തുറിച്ചു നോക്കുകയും ചെയ്തിരുന്നു. ശരിക്കും ഞാന്‍ ഞെട്ടിപ്പോയി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, കെയ്ന്‍ വില്ല്യംസണ്‍, ജോ റൂട്ട് പോലെയുള്ള ക്രിക്കറ്റര്‍മാര്‍ എത്രമാതം എളിമയും വിനയവുമുള്ളവരാണെന്നുമായിരുന്നു ക്രോംറ്റണ്‍ ട്വിറ്ററില്‍ കുറിച്ചത്.
ഇന്ത്യക്കെതിരായ 2012ലെ ടെസ്റ്റ് പരമ്പരയിലെ നാലു ടെസ്റ്റുകളിലും ക്രോംറ്റണ്‍ ഇംഗ്ലണ്ടിന്റെ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. ക്യാപ്റ്റന്‍ കൂടിയായിരുന്ന അലെസ്റ്റര്‍ കുക്കായിരുന്നു അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളി. പരമ്പരയില്‍ 34.66 ശരാശരിയില്‍ 208 റണ്‍സ് ക്രോംറ്റണ്‍ നേടിയിരുന്നു. ഒരു ഫിഫ്റ്റിയടക്കമായിരുന്നു ഇത്.

Story first published: Friday, August 20, 2021, 11:06 [IST]
Other articles published on Aug 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+